sachin tendulkarന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇപ്പോള്‍ നൊസ്റ്റാള്‍ജിയയുടെ കാലമാണ്. ചെറുപ്പത്തില്‍ കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന ഫോട്ടോ വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും തന്റെ കുട്ടിക്കാലത്തെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

ഒരു ഏണിയില്‍ തൂങ്ങി നില്‍ക്കുന്ന കുഞ്ഞു സച്ചിനാണ് ഫോട്ടോയിലുള്ളത്. ആ ഫോട്ടോ പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിനുള്ളില്‍ 60,000 റിയാക്ഷനുകളാണ് ഫോട്ടോക്ക് ലഭിച്ചത്. പണ്ടു കാലത്ത് ഹാങിങ് ഔട്ട് എന്ന് പറഞ്ഞാല്‍ ഇതായിരുന്നു എന്നൊരു കമന്റും ഫോട്ടോക്ക് താഴെ സച്ചിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടികളായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഈ ഹാങിങ് ഔട്ട് മാത്രമേ അറിയുമായിരുന്നുള്ളുവെന്നും ഇന്നത്തെ കുട്ടികള്‍ക്ക് ഇങ്ങനെയുള്ള ഭാഗ്യങ്ങളൊന്നും ഇല്ലെന്നും സച്ചിന്റെ പോസ്റ്റിന് താഴെ ഒരുപാട് പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുറത്ത് കറങ്ങി നടക്കുന്ന ഹാങിങ് ഔട്ടാണുള്ളത്. അധിക കുട്ടികളും മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് സമയം പാഴാക്കുന്നു. ഇങ്ങനെയാണ് മറ്റൊരു കമന്റ്.

വിരാട് കോലിയുടെ ഫോട്ടോ

virat kohli

സച്ചിന്റെ ഫോട്ടോ

 

Book in my hand, sports in my blood. #Nostalgia

A photo posted by Sachin Tendulkar (@sachintendulkar) on

 

 

Start early, time waits for none! Where do you think this is from? #Nostalgia

A photo posted by Sachin Tendulkar (@sachintendulkar) on