നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ശര്‍മ്മക്ക് റെക്കോഡ്. ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്.

മുന്‍ നായകനായ സൗരവ് ഗാംഗുലിയെയും നിലവിലെ നായകന്‍ വിരാട് കോലിയെയും പിന്നിലാക്കിയാണ് രോഹിതിന്റെ നേട്ടം. 42 ഏകദിനങ്ങളില്‍ നിന്നാണ് രോഹിത് 2000 റണ്‍സ് അടിച്ചത്. ഗാംഗുലി 45 ഇന്നിങ്‌സും കോലി 46 ഇന്നിങ്‌സുമെടുത്തു. ഏകദിനത്തില്‍ 6000 റണ്‍സെന്ന നാഴികക്കല്ലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ പിന്നിട്ടു. 

നാഗ്പുരില്‍ നടന്ന ഏകദിനത്തില്‍ 109 പന്തില്‍ നിന്ന് 125 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. രോഹിതിന്റെ കരിയറിലെ 14-ാം സെഞ്ചുറിയാണിത്. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന നേട്ടവും പരമ്പരയില്‍ രോഹിത് സ്വന്തം പേരിലാക്കിയിരുന്നു. 

rohit sharma troll

rohit sharma troll

rohit sharma troll