റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്കിനെ പരിഹസിച്ചതിനെ തുടര്‍ന്ന് സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ സ്മിത്തും മാക്‌സ്‌വെല്ലും ചെയ്തത് മാന്യതക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്മിത്ത് കോലിയെ കളിയാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തി. കോലി ആറു റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുക മാത്രമാണ് ചെയതതെന്നും കോലിയെ പരിഹസിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തു. 

തോളില്‍ കൈവെച്ച് നില്‍ക്കുന്ന സ്മിത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് പീറ്റര്‍ ഹാന്‍ഡ്‌കോമ്പിന്റെ കൈയായിരുന്നു. സ്മിത്ത് തോളില്‍ കൈപ്പിടിച്ച് നില്‍ക്കുന്നതു പോലെ ചിത്രം ക്രോപ്പ് ചെയ്‌തെടുത്താണ് ഓസീസ് ക്യാപ്റ്റന്‍ കോലിയെ കളിയാക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചത്. 

virat kohli