ബെംഗളൂരു: സുരേഷ് റെയ്‌നയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍. ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ റെയന് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. 

കേദര്‍ ജാദവ് 67 പന്തില്‍ 69 റണ്‍സ് നേടിയെങ്കിലും ഇന്ത്യയുടെ വിജയത്തിന് അത് മതിയാവുമായിരുന്നില്ല. നിര്‍ണായക സമയത്ത് ജാദവ് പുറത്താക്കുകയും ചെയ്തു. ജാദവ് പുറത്താവുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 26 പന്തില്‍ 49 റണ്‍സ് വേണമായിരുന്നു.

ഇതോടെയാണ് റെയ്‌നയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. റെയ്‌നയപ്പോലൊരു ഫിനിഷറാവാന്‍ ജാദവിന് കഴിയില്ലെന്നാണ് ആരാധകരുടെ വാദം. ജാദവിനെ ആ അര്‍ധസെഞ്ചുറി ഒരുപകാരവുമില്ലാത്തതാണെന്നും ജാദവിനെ മാറ്റി റെയ്‌നയെ കൊണ്ടുവരൂ എന്നുമാണ് ട്വീറ്റുകളിലൂടെ ആരാധകര്‍ പറയുന്നത്.