റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അഞ്ഞൂറിലധിരം പന്തുകളെടുത്ത് രണ്ട് ദിവസം ക്രീസില്‍ നിന്നാണ് പൂജാര ഓസ്‌ട്രേലിയക്കെതിരായ തന്റെ രണ്ടാം ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കളിച്ച പൂജാര ഒരിന്നിങ്‌സില്‍ 500 പന്ത് നേരിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

 524 പന്തുകളില്‍ 21 ബൗണ്ടറി ഉള്‍പ്പെടെ 202 റണ്‍സെടുത്ത പൂജാര രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ള റെക്കോര്‍ഡും മറികടന്നു. 495 പന്തില്‍ 270 റണ്‍സെടുത്തതായിരുന്ന ദ്രാവിഡിന്റെ പേരിലുള്ള റെക്കോര്‍ഡ്. 2004 ഏപ്രിലില്‍ പാകിസ്താനെതിരെയായിരുന്നു ദ്രാവിഡിന്റെ നേട്ടം. ഒപ്പം നവ്‌ജ്യോത് സിങ് സിദ്ദു, രവി ശാസ്ത്രി, സുനില്‍ ഗവാസ്‌ക്കര്‍ എന്നിവരുടെ  റെക്കോര്‍ഡും പൂജാരക്ക് മുന്നില്‍ വഴിമാറി.