ന്യൂഡല്‍ഹി: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ആറു ലക്ഷം രൂപ നല്‍കും. ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 ജവാന്മാര്‍ക്കാണ് പണം നല്‍കുക. ഓരോ ജവാന്മാരുടെയും കുടുംബത്തിനും 50,000 രൂപ വീതം നല്‍കും. 

അവര്‍ക്കു നേരിട്ട ദുരന്തത്തില്‍ വേദനയുണ്ടെന്നും ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരാനാണ് ആറു ലക്ഷം ആശ്വാസധനമായി നല്‍കുന്നതെന്നും സൈന പറഞ്ഞു. ''നമുക്കു സുരക്ഷയൊരുക്കാന്‍ പോരാടുന്ന ഭടന്മാരോട് ഏറെ ബഹുമാനമുണ്ട്. അവരുടെ ജീവന്‍ ഇനി തിരിച്ചു ലഭിക്കില്ല. എങ്കിലും അവരുടെ കുടുംബത്തിനു ചെറിയ ആശ്വാസം പകരാനാണു എന്റെ ശ്രമം.'' സൈന വ്യക്തമാക്കി.