ള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. സെമി കാണാതെ പി.വി സിന്ധുവും സൈന നേവാളും പുറത്തായതോടെയാണ് ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചത്.

ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ പി.വി സിന്ധു ലോക ഒന്നാം നമ്പര്‍ താരമായ തായി സു യിങ്ങിനോട് പരാജയപ്പെടുകയായിരുന്നു. മത്സരം രണ്ട് ഗെയിമിനുള്ളില്‍ അവസാനിച്ചു. 34 മിനിറ്റിന് നീണ്ടു നിന്ന മത്സരത്തില്‍ 14-21,10-21 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ പരാജയം. 

ലോക മൂന്നാം നമ്പറുകാരി സങ് ജി ഹ്യൂനോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍: 20-22, 20-22. ഇതോടെ ഓള്‍ ഇംഗ്ലണ്ട് സൂപ്പര്‍ സീരീസില്‍ തുടര്‍ച്ചയായി മൂന്നാം തവണ സങ് ജി ഹ്യൂന്‍ സെമിഫൈനലിലെത്തി.