കുടുംബവും കൂട്ടുകാരുമൊത്ത് ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നുവോ.. നിങ്ങളുടെ സ്വപ്‌നയാത്രയ്‌ക്കൊപ്പം മാതൃഭൂമി ദിനപത്രവും ചേരുന്നു. ലക്ഷ്യം മനസ്സിലുണ്ടെങ്കില്‍ സഹായിക്കാന്‍ ഞങ്ങളുണ്ട്. പറഞ്ഞു കേട്ട സ്ഥലങ്ങള്‍ക്കുമപ്പുറം ഓരോ നാടിന്റെ സംസ്‌കാരത്തെയും പ്രത്യേകതകളെയും അറിയാന്‍ കൂടി അവസരം ഒരുക്കുന്ന ടൂര്‍ പാക്കേജുകളെ വായനക്കാരിലേക്ക് എത്തിക്കുന്നു. വ്യത്യസ്ത ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്ന കമ്പനികളെ പരിചയപ്പെടുത്തുന്ന മാതൃഭൂമി ടേക്ക് എ ബ്രേക്ക് പേജ് കാണുക. പെറുവിലെ മാച്ചുപിച്ചുവും പാരിസിലെ ഈഫില്‍ ടവറും, ന്യൂയോര്‍ക്ക് സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടിയുമെല്ലാം അടങ്ങുന്ന സ്വപ്‌നതുല്യമായ സ്ഥലങ്ങള്‍ കണ്ട് ആസ്വദിക്കാന്‍ നിങ്ങളെ സഹായിക്കുകയാണ് മാതൃഭൂമി ടേക്ക് എ ബ്രേക്ക്. ഇന്‍ഡൊനീഷ്യയിലേയും വിയറ്റ്‌നാമിലേയും തായ്‌ലാന്റിലേയും ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ സ്ഥലങ്ങളെ കുറിച്ചും അവിടേക്ക് എത്തിച്ചേരാനുള്ള പാക്കേജുകളെ കുറിച്ചും ടേക്ക് എ ബ്രേക്കിലൂടെ അറിയാന്‍ സാധിക്കുന്നു. കുളുമണാലിയിലെ മഞ്ഞും ഡാര്‍ജ്ജീലിംഗിലെ കുളിരും അനുഭവവേദ്യമാക്കുകയാണ് ഈ പാക്കേജുകളിലൂടെ. നിങ്ങളുടെ സ്വപ്‌നരാജ്യത്തിലേക്ക് പറക്കാന്‍ കൂട്ടിന് മാതൃഭൂമി ടേക്ക് എ ബ്രേക്ക്.
 
രാമായണ മാസത്തിലെ നാലമ്പല ദര്‍ശനത്തിന് പോകണോ.. അതിനുളള പാക്കേജ് അറിയാം. കായലില്‍ ബോട്ട് യാത്ര നടത്തണോ അതിനെക്കുറിച്ചും അറിയാനാകും. ടേക്ക് എ ബ്രേക്ക് പേജില്‍ നല്‍കുന്ന ടൂറിസ്റ്റ് കമ്പനികളെ  വിളിച്ചാല്‍ നിങ്ങളുടെ യാത്രയ്ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാം. കടല്‍ത്തീരങ്ങളും കായലുകളും മലയോര കേന്ദ്രങ്ങളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും അടങ്ങിയ വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യകള്‍ അടുത്തറിയാനാകും. ഇതിനുപുറമെ ഇന്ത്യയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും അവിടെയെത്താനുളള വഴികളും താമസസൗകര്യവും ഇവര്‍ നിങ്ങള്‍ക്ക് ഉറപ്പാക്കും. ആഭ്യന്തര ടൂറിസം കൂടാതെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അവതരിപ്പിക്കുന്ന ടൂറിസ്റ്റ് കമ്പനികളെ കുറിച്ച് അറിയാന്‍ ടേക്ക് എ ബ്രേക്ക് വായിക്കുക.ഓണക്കാലം എത്തുന്നതോടെയുളള പ്രത്യേക പാക്കേജുകളെ കാത്തിരിക്കുന്നവര്‍ക്കും ഈ പേജ് സാഹയകമാകും.
 
ഇതു കൂടാതെ മണ്‍സൂണ്‍ കാലത്ത് തിരഞ്ഞെടുക്കേണ്ട ഇടങ്ങള്‍ കണ്ടെത്താം. മണ്‍സൂണ്‍ പ്രമാണിച്ച് നിരവധി ഓഫ് സീസണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുളള ടൂറിസ്റ്റ് കമ്പനികള്‍  ഉണ്ട്. ഹോട്ടല്‍ ബുക്കിംഗിനും ട്രാവല്‍ സൈറ്റുകളും അവതരിപ്പിച്ച് ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്ന കമ്പനികളെ അറിയാന്‍ ടേക്ക് എ ബ്രേക്ക് കാണുക.