ണത്തിന് എല്ലാവരും ആഘോഷിക്കുമ്പോള്‍ അതെല്ലാം മാറ്റിവെച്ച് ജോലിത്തിരക്കില്‍ അകപ്പെട്ടു പോകുന്നവര്‍ ഏറെയുണ്ട്. ബസോടിക്കുന്നവരും ആശുപത്രിയിലെ നഴ്സുമാരും പോലീസുകാരുമെല്ലാം അങ്ങനെ ഓണത്തിന്റെ ആഘോഷങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കേണ്ടി വരുന്നവരാണ്. അവധി ദിവസമാണെങ്കിലും വീട്ടില്‍ ഓണസദ്യയുണ്ടെങ്കിലും അതില്‍ നിന്ന് ഒരുപിടി ഉണ്ണാതെ രാവിലെ ജോലിസ്ഥലത്തേക്കു പോകേണ്ടി വരുന്നവര്‍. അത്തരത്തിലുള്ളവരുടെ പ്രയത്നത്തിന് ആദരമര്‍പ്പിച്ച് ഈസ്റ്റ്ടീ ഒരുക്കിയ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 

തിരുവോണനാളിലും യൂണിഫോം അണിഞ്ഞ് ജോലിക്കെത്തുന്നവര്‍ രുചിയും കടുപ്പവുമുള്ള ഈസ്റ്റീ ചായയിലൂടെ സന്തോഷം കണ്ടെത്തുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഓണനാളില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും, ആശുപത്രികളില്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന ആതുരസേവകരും പൊലീസുകാരും പിന്നെ അടുക്കളയില്‍ സദ്യവട്ടമൊരുക്കുന്ന അമ്മയും എല്ലാം ഈ പരസ്യത്തിലുണ്ട്.  

ഈസ്റ്റീ ഓണം 2017 എന്ന പേരില്‍ ചിത്രീകരിച്ച പരസ്യത്തിന്റെ സംവിധായകന്‍ ജസീര്‍ മുഹമ്മദാണ്. വളരെ നല്ല ആശയമെന്നാണ് പരസ്യം കണ്ടവരുടെയെല്ലാം പ്രതികരണം.