ഞൊടിയിടയില്‍ കളിച്ചു നേടാവുന്ന നിരവധി സമ്മാനങ്ങളുമായി ക്ലബ് എഫ്എം ഓണ്‍ലൈന്‍ ഭാഗ്യവാന്‍ ഗെയിം മാതൃഭൂമി ഡോട്ട് കോമില്‍ അവതരിപ്പിക്കുന്നു.

വെറും നാല്‍പത് സെക്കന്‍ഡില്‍ ഭാഗ്യം പരീക്ഷിക്കാവുന്ന രീതിയിലാണ് ഭാഗ്യവാന്‍ ഓണ്‍ലൈന്‍ ഗെയിം. bhagyavan.mathrubhumi.com എന്ന ലിങ്കിലൂടെ ലോകത്തിന്റെ ഏതു കോണില്‍ നിന്നും നിങ്ങള്‍ക്കും ഓണ്‍ലൈനില്‍ ഭാഗ്യം പരീക്ഷിക്കാം. ഗെയിം കളിക്കുവാനായി പേര് രജിസ്റ്റര്‍ ചെയ്യുക. അതിനു ശേഷം നാലു ഘട്ടങ്ങളിലായി നിങ്ങള്‍ക്ക് ഭാഗ്യപരീക്ഷിക്കാം. 10 സെക്കന്റിനുള്ളില്‍ ആദ്യത്തെ ലെവലില്‍ നല്‍കിയിരിക്കുന്ന ബോക്‌സിന്റെ താക്കോല്‍ കണ്ടെത്തി ബോക്‌സ് തുറന്നാല്‍ അടുത്ത ലെവലില്‍ എത്താം. നാലു ലെവലിലെയും ബോക്‌സുകള്‍ 10 സെക്കന്റിനുള്ളില്‍ തുറന്നതിനു ശേഷം, 'നിങ്ങള്‍ ഭാഗ്യവാനാണെന്നു കരുതുന്നത് എന്തുകൊണ്ട്' എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക. ഇവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ഭാഗ്യവാനെ കണ്ടെത്തുന്നു.
 
ഒരിക്കല്‍ കളിച്ച് പരാജയപ്പെട്ടാല്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് എത്ര തവണ വേണമെങ്കിലും ഓണ്‍ലൈന്‍ ഗെയിമിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം പരീക്ഷിക്കാം. ഗോദ്‌റേജ് വാഷിങ് മിഷനും ഗിഫ്റ്റ് വൗച്ചറുകളുമാണ് ഭാഗ്യവാന്മാരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍. കൂടാതെ ക്ലബ് എഫ് എം നല്‍കുന്ന പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

ഒറ്റ ക്ലിക്കിലൂടെ ഒരുപാടു സമ്മാനങ്ങള്‍ നേടാനുള്ള ഈ ഓണക്കാല മത്സരത്തില്‍ ഇതിനോടകം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു കഴിഞ്ഞു.
 
ഓണ്‍ റോഡ് ഫണ്‍ ഗെയിം ആയ ക്ലബ് എഫ് എം ഭാഗ്യവാന്റെ ഓണ്‍ലൈന്‍ വേര്‍ഷനാണിത്. ഡ്യൂറോഫഌക്‌സ് മാട്രസസാണ് ഭാഗ്യവാന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. പവേഡ് ബൈ സ്‌പോണ്‍സര്‍ ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പ് ആണ്. സ്‌പെഷ്യല്‍ പാര്‍ട്ട്ണര്‍ മിനിസ്റ്റര്‍ വൈറ്റ് ആണ്. മാരുതി സുസുക്കി ഓള്‍ട്ടോ 800, മില്‍ക്കോസ് മാള്‍ട്ടോവിറ്റ, അമൃതാഞ്ജന്‍ റോള്‍ഓണ്‍ എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സേഴ്‌സ് ആണ്. നോള്‍ട്ടയാണ് ഗിഫ്റ്റ് പാര്‍ട്ട്ണര്‍. ഡിജിറ്റല്‍ ഭാഗ്യവാന്‍ ഗിഫ്റ്റ് പാര്‍ട്ട്ണര്‍ ഗോദ്‌റേജ് ഹോം അപ്ലയന്‍സസ് ആണ്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയും മോട്ടോര്‍ വാഹന വകുപ്പും ഭാഗ്യവാന്‍ സീസണ്‍ 6മായി കൈകോര്‍ക്കുന്നുണ്ട്.