ങ്ങളുടെ കുടുംബത്തിലെ അഞ്ചു പേര്‍ ഒരേ ഫ്ളാറ്റിലാണ് താമസിക്കുന്നത്. പുറത്തുപോകുമ്പോള്‍, ഞങ്ങള്‍ കുട്ടികളെ ബന്ധുക്കളുടെ അപ്പാര്‍ട്ട്മെന്റില്‍ ആക്കും, ഫുഡും ഷെയര്‍ ചെയ്യാറുണ്ട്...' ഫ്ളാറ്റിലെ ജീവിതം ഏറെ ആസ്വദിക്കുന്ന ഒരു കോളജ് അധ്യാപിക പറയുന്നു.

ഇവരെപ്പോലെ ബന്ധങ്ങള്‍ ഇഷ്ടപ്പെടുന്നവരും സൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഫ്ളാറ്റിലെ ജീവിതം കൂടുതല്‍ ഇഷ്ടപ്പെടുന്നു. അതുപോലെ, ജോലിയുമായി ബന്ധപ്പെട്ട് നഗരങ്ങളില്‍ എത്തുന്ന ചെറുപ്പക്കാര്‍ ഓഫീസിടുത്തുള്ള ഫ്ളാറ്റുകള്‍ കൂടുതല്‍ സൗകര്യപ്രദമായി കരുതുന്നു. ജോലി സംബന്ധമായി ദൂരെസ്ഥലത്ത് പോകേണ്ടിവരുമ്പോള്‍, സുരക്ഷിതത്വം മുന്‍നിര്‍ത്തി ഭാര്യയെയും കുട്ടികളെയും ഫ്ളാറ്റിലാക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ താല്‍പര്യപ്പെടുന്നു. റിട്ടയര്‍മെന്റിനു ശേഷം ഫ്ളാറ്റിലേക്ക് ചേക്കേറുന്നവരും ഇതേ സുരക്ഷിതത്വവും കൂട്ടുമാണ് ആഗ്രഹിക്കുന്നത്. കമ്യൂണിറ്റി ലിവിംഗിന്റെ ഗുണങ്ങളും രസങ്ങളും ഇവര്‍ക്കിവിടെ കിട്ടുന്നു. മികച്ച ലൊക്കേഷനില്‍ ഹെല്‍ത്ത് ക്ലബും സ്വിമ്മിംഗ് പൂളും അടക്കമുള്ള സൗകര്യങ്ങളോടെ ഒരു വീട് സ്വന്തമാക്കുന്നതിലും എളുപ്പമാണ് ഫ്ളാറ്റ് സ്വന്തമാക്കാനും.

bulding

ഫ്ളാറ്റുകളെ പ്രിയങ്കരമാക്കുന്ന പ്രധാന സവിശേഷതകള്‍ എന്തെല്ലാമാണെന്നു നോക്കാം

ലൊക്കേഷന്‍

    മിക്ക ഫ്ളാറ്റുകളും വളരെ സൗകര്യപ്രദമായ ലൊക്കേഷനില്‍ ആയിരിക്കും. ഒന്നുകില്‍ നഗരഹൃദയം എന്നു വിളിക്കാവുന്നിടത്തോ അല്ലെങ്കില്‍ നഗരത്തില്‍ നിന്ന് അല്‍പം മാറി നഗരത്തിന്റെ എല്ലാ സൗകര്യങ്ങളുമുള്ള പ്രശാന്തമായ സ്ഥലത്തോ ആയിരിക്കും മിക്ക ഫ്ളാറ്റുകളും. അവിടെ നിന്ന് അധികം അകലെയല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഉണ്ടായിരിക്കും. തിരുവന്തപുരത്ത് മണ്ണന്തലയിലെ ആര്‍ടെക് മെട്രോപൊളിസിന്റെ അടുത്തായി പ്രശസ്തമായ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്ളത്. ആര്‍ടെക്കിന്റെ പുതിയ പ്രോജക്ടായ പാം മെഡോസ് പാളയത്തോടില്‍ കൊല്ലം നഗരത്തിന്റെ സൗകര്യങ്ങളും പ്രകൃതിയുടെ നന്മയും ഒത്തിണങ്ങിയ ലൊക്കേഷനിലാണ്. ഇത്തരത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള ലൊക്കേഷനില്‍ സ്ഥലം വാങ്ങി വീട് വയ്ക്കണമെന്ന് ആഗ്രഹിച്ചാല്‍ സ്ഥലം കിട്ടാനുള്ള സാധ്യത തന്നെ കുറവാണ്. ഇതുപോലുള്ള ലൊക്കേഷനില്‍ ഒരു വീട് വാങ്ങാമെന്ന് കരുതിയാല്‍ ബജറ്റ് കൈപ്പിടിയില്‍ ഒതുങ്ങണമെന്നില്ല. അതുകൊണ്ട് മികച്ച ലൊക്കേഷനും അതിന്റെ സൗകര്യങ്ങളും ആഗ്രഹിക്കുന്നവര്‍ വീടുകളേക്കാള്‍ ഫ്ളാറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു.           

ഫ്ളാറ്റുകളിലെ സൗകര്യങ്ങള്‍

പ്രമുഖ ഫ്ളാറ്റുകളില്‍ പാര്‍ട്ടി ഏരിയ, ഗസ്റ്റ് കോട്ടേജ്, സ്വിമ്മിംഗ് പൂള്‍, ഹെല്‍ത് ക്ലബ്, വാക്ക്വേ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സെര്‍വന്റ്സ് റൂം, ആക്സസ് കണ്‍ട്രോള്‍, ഹോം തീയേറ്റര്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ലഭ്യമാണ്. ഫ്ളാറ്റിന്റെ കോമ്പൗണ്ടില്‍ തന്നെ ഒരു വാക്വേ ഉണ്ടെങ്കില്‍ താമസക്കാര്‍ക്ക് നടക്കാനായി വാഹനങ്ങളുള്ള റോഡിലേക്കോ, അടുത്തുള്ള ഗ്രൗണ്ടിലേക്കോ പോകേണ്ടതില്ല. സ്വിമ്മിംഗ് പൂളിനും ഹെല്‍ത് ക്ലബിനും വേണ്ടി വേറെ പണം മുടക്കേണ്ട. ഒരു പാര്‍ട്ടി നടത്തണമെങ്കില്‍ ഹോള്‍ അന്വഷിച്ചു പോകേണ്ട. ഇത്തരം സൗകര്യങ്ങളെല്ലാം ഒരു വീട്ടില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ബജറ്റും ഉയരും. 
  
സുരക്ഷിതത്വം

ഫ്ളാറ്റിലെ ജീവിതത്തിന്റെ സുരക്ഷിതത്വമാണ് പലരെയും അവിടേക്ക് ആകര്‍ഷിക്കുന്നത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട്ടില്‍ തനിയെ താമസിക്കുന്നതിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ് ചിലര്‍ ഫ്ളാറ്റിലേക്ക് മാറുന്നത്. സ്വന്തം വീട് വാടകയ്ക്ക് കൊടുത്തിട്ട് ഫ്ളാറ്റില്‍ താമസിക്കുന്ന സെയ്ല്‍സ് എക്സിക്യൂട്ടിവിനെ പരിചയപ്പെടാം. 'ജോലിസംബന്ധമായി എനിക്ക് ധാരാളം യാത്ര ചെയ്യേണ്ടിവരാറുണ്ട്. പലപ്പോഴും വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടതായും വരാറുണ്ട്. അപ്പോള്‍ വീട്ടില്‍ അഞ്ചു വയസുള്ള മോനും ഭാര്യയും തനിച്ചായിരിക്കും. അതുകൊണ്ട് ഞാന്‍ അവരെ ഫ്ളാറ്റിലേക്ക് മാറ്റി. അവിടെയാകുമ്പോള്‍ സെക്യൂരിറ്റിയുണ്ട്. ഒരാവശ്യം വന്നാല്‍ മറ്റ് ആളുകളും ഉണ്ടല്ലോ', അദ്ദേഹം പറയുന്നു.

ഫ്ളാറ്റുകളിലെ കെയര്‍ടെയ്ക്കര്‍മാരും ആക്സസ് കണ്‍ട്രോള്‍ അടക്കമുള്ള സുരക്ഷാസംവിധാനങ്ങളും സൗഹൃദങ്ങളും പലര്‍ക്കും ഏറെ സുരക്ഷിതബോധം നല്‍കുന്നുണ്ട്.

മെയ്ന്റനന്‍സും വില്‍പ്പനാന്തര സേവനവും

'ഫ്ളാറ്റില്‍ താമസിച്ചാല്‍ മെയിന്റനന്‍സ് ചാര്‍ജ് കൊടുക്കേണ്ടി വരില്ലേ' എന്നാണ് ചിലരുടെ ആശങ്ക. എന്നാല്‍, വീടുകളില്‍ താമസിക്കുമ്പോള്‍ ഹെല്‍ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍ മുതലായവയ്ക്കായും വീടും പരിസരവും വൃത്തിയാക്കുന്നതിനായും കൂടുതല്‍ പണം മുടക്കണം. ഹോം തീയേറ്ററും പാര്‍ട്ടി ഏരിയയും വീട്ടില്‍ വേണമെങ്കില്‍ വേറെ പണം മുടക്കണം. മാത്രമല്ല, ഫ്ളാറ്റിലാണെങ്കില്‍ മെയ്ന്റനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താമസക്കാര്‍ ഒന്നും അറിയേണ്ടതുമില്ല. ബില്‍ഡേഴ്സോ റസിഡന്‍സ് അസോസിയേഷനോ ഉത്തരവാദിത്തപൂര്‍വം ഇവ ചെയ്തുകൊള്ളും. പ്രോജക്ട് ഹാന്‍ഡ്ഓവര്‍ ചെയ്യുന്ന ആദ്യ വര്‍ഷങ്ങളില്‍ ബില്‍ഡറും പിന്നീട് റസിഡന്റ്സ് അസോസിയേഷനുമാണ് സാധാരണയായി ഫ്ളാറ്റുകളില്‍ മെയ്ന്റനന്‍സ് ചെയ്യുക. തിരുവനന്തപുരത്ത് മണ്ണന്തലയില്‍ ആര്‍ടെക് മെട്രോപൊളിസില്‍ 10 വര്‍ഷം ബില്‍ഡേഴ്സ് തന്നെ മെയ്ന്റനന്‍സ് നടത്തിക്കൊടുക്കുമെന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷിജു കെ പറയുന്നു. 

വാങ്ങിയ ഫ്ളാറ്റില്‍ താമസിക്കുന്നില്ലെങ്കില്‍ അത് വാടകയ്ക്ക് കൊടുക്കണമെങ്കിലും വില്‍ക്കണമെങ്കിലും വൃത്തിയാക്കി സൂക്ഷിക്കണമെങ്കിലും അതിനാവശ്യമായ സഹായം ബില്‍ഡേഴ്സിന്റെ ഭാഗത്തു നിന്ന് ലഭിക്കും. ഇത്തരത്തില്‍ മികച്ച വില്‍പ്പനാന്തര സേവനവും ഫ്ളാറ്റുകളെ വീടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഇത്തരം സവിശേഷകളെല്ലാം ഫ്ളാറ്റുകളെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു.  അടുക്കള പണിയുമ്പോള്‍ വാസ്തുപരമായി എന്തെല്ലാം ശ്രദ്ധിയ്ക്കണം