മേടം: (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക) ഗ്രന്ഥരചനാദികളിലൂടെ പ്രസിദ്ധിയാർജിക്കും. കർമരംഗവും വേണ്ടുംവിധം പുരോഗതിയിലെത്തും. ദാമ്പത്യസ്വസ്ഥത അനുഭവിക്കും. ശുഭദിനം-13

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി) ആരെയും കൂസാതെ അന്യായങ്ങളോടുപൊരുതും. ബന്ധുക്കൾ കാരണമായി മനഃസ്വസ്ഥത കുറഞ്ഞേക്കാം. മക്കളുടെ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. ഗുണദിനം-13

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക) ഉന്നതവിദ്യാഭ്യാസം മികവോടെ വർത്തിക്കും പരീക്ഷകളിൽ വിജയിക്കും. ഭക്ഷണകാര്യങ്ങളിൽ അല്പം നിയന്ത്രണം പാലിക്കുന്നതാണ്‌ നല്ലത്‌. അനുകൂലദിനം-15

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) വാക്കുകൾ രൂക്ഷമാവാനിടയുണ്ട്‌. കുടുംബകലഹാദികൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാം. സാമ്പത്തികമായ ഇടപാടുകൾ നഷ്ടത്തിൽ കലാശിച്ചേക്കാം. ഉത്‌കൃഷ്ടദിനം- 15

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) ഏതുമേഖലയിലായാലും പ്രവൃത്തിക്കനുസരിച്ചുള്ള ലാഭം ഉണ്ടാവുകയില്ല. സാഹിത്യരംഗത്ത്‌ പ്രസിദ്ധി ലഭിക്കും. കുടുംബത്തിൽ സംഘർഷമുണ്ടാവാതെ കരുതണം. മഹിതദിനം-13

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) മനഃസ്വസ്ഥത കുറയും. ഉന്നതന്മാരായ വ്യക്തികളുമായി സഹവസിക്കാനിടവരും. കർമപുരോഗതി വേണ്ടുംവണ്ണം ഉണ്ടായിത്തീരും. ശ്രേഷ്ഠദിനം-13

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) ധനപരമായി പുരോഗതിയുണ്ടാകും. സാങ്കേതികവിദ്യാഭ്യാസത്തിൽ അനുകൂലസ്ഥിതിയുണ്ടാകും. അത്തരം രംഗത്ത്‌ ജോലിചെയ്യുന്നവർക്കും ഗുണകാലമാണ്‌. സദ്ദിനം-15

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) പുതിയ കർമപദ്ധതികളിൽ പങ്കാളികളായി ഭവിക്കും. ആത്മധൈര്യത്തോടെ വിപരീതസ്ഥിതികളെ നേരിടും. ശത്രുക്കൾ കീഴടങ്ങും. സുദിനം 15

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) സന്താനഗുണാനുഭവകാലമാണ്‌. ഉന്നതവിദ്യാഭ്യാസകാര്യങ്ങൾ ഭംഗിയായി നടക്കും. കുടുംബസ്വസ്ഥത അനുഭവിക്കും. ഇഷ്ടകാര്യദിനം-16

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) നാൽക്കാലികളെ വളർത്തി ഉപജീവനം തേടുന്നവർക്ക്‌ അത്രഗുണകാലമല്ല. കായികവിദ്യാഭ്യാസകാര്യത്തിൽ നല്ല പുരോഗതിക്കിടയുണ്ട്‌. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. നല്ലദിനം- 16

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) വിവാഹജീവിതത്തിൽ പ്രയാസത്തിനിടയുണ്ട്‌. കഫജന്യരോഗങ്ങൾ വർധിക്കും. പഠനകാര്യത്തിൽ ശ്രദ്ധിക്കും. ഭാഗ്യദിനം-18

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)കലാസാംസ്കാരികരംഗത്ത്‌ ശ്രദ്ധേയത്വം കൈവരും. കാര്യങ്ങളെല്ലാം വിദഗ്ധമായി കൈകാര്യം ചെയ്യും. മറ്റുള്ളവരുടെ പ്രശംസയ്ക്ക്‌ പാത്രീഭവിക്കും. കാമ്യഫലദിനം-18