മേടം: (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)സമ്പാദ്യം സ്വരൂപിച്ചുവെയ്ക്കും. സർക്കാരുമായുള്ള ഇടപെടലുകൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. ശുഭദിനം -21.

എടവം:(കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി) പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും. സർക്കാർ ജോലിക്കുവേണ്ടിയുള്ള ശ്രമം ചിലതെങ്കിലും വിജയിക്കും. ശത്രുത വെച്ചുപുലർത്തുന്നവർ കീഴടങ്ങും. ഗുണദിനം 21

മിഥുനം:(മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക) ഇഷ്ടജനങ്ങളുമായി സഹവസിക്കാനിടവരും. നിയമപരമായ കാര്യങ്ങളിൽ അനുകൂലസ്ഥിതിയുണ്ടാകും. കഫജന്യരോഗങ്ങളെ കരുതണം. അനുകൂലദിനം 19.

കർക്കടകം:(പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) വിദ്യാഭ്യാസകാര്യത്തിൽ നല്ല ശ്രദ്ധവേണം. ഈശ്വരീയകാര്യങ്ങളിൽ താത്‌പര്യക്കുറവുണ്ടാകാം. കർമമേഖലയിൽ വലിയ പ്രയാസങ്ങളുണ്ടാവില്ല. ഉത്‌കൃഷ്ടദിനം 19

ചിങ്ങം:(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാലമാണ്‌. വിവാദകാര്യങ്ങളിൽ ജയിക്കും. പഠനത്തിൽ അനുകൂലസ്ഥിതിയുണ്ടാകും. മഹിതദിനം 21

കന്നി:(ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) പ്രേമബന്ധങ്ങൾ ഉടലെടുക്കും. തെളിഞ്ഞ ബുദ്ധിയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യും. ശത്രുക്കളെ ഏതുവിധേനയും വശത്താക്കും. ശ്രേഷ്ഠദിനം 21.

തുലാം:(ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കും. വിദ്യാഭ്യാസപരമായി അനുകൂലകാലമാണ്‌. സാമ്പത്തികം അത്ര ഗുണകരമാവില്ല. സദ്ദിനം 23

വൃശ്ചികം:(വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) പ്രായേണ ഇഷ്ടകാര്യങ്ങൾ നിറവേറ്റപ്പെടും. കഫജന്യരോഗങ്ങളെ കരുതണം. ബന്ധുജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ട്‌ കഴിയേണ്ടിവന്നേക്കാം. സുദിനം 23.

ധനു:(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) അത്യധികം മനോബലത്തോടെ വർത്തിക്കും. ഇടപെടുന്ന കാര്യങ്ങൾ നേരെയാവും. രാജകീയസുഖാനുഭവം ഉണ്ടായിത്തീരും. ഇഷ്ടകാര്യദിനം 24

മകരം:(ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) വിദ്യാപരമായ കാര്യങ്ങളിൽ വിജയസാധ്യത കാണുന്നു. കാര്യങ്ങളെല്ലാം അനുകൂലമായിത്തീരും. പ്രവൃത്തിയിൽ സാവകാശം കാണിച്ചില്ലെങ്കിൽ താറുമാറായേക്കാം. നല്ലദിനം 24

കുംഭം:(അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) ഗാർഹികകാര്യങ്ങളിൽ ശ്രദ്ധിക്കും. യാത്രാകാര്യങ്ങൾ അനുകൂലമായിരിക്കില്ല. ഭാഗ്യദിനം 23

മീനം:(പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)സർക്കാറുമായുള്ള നിയമനടപടികളിൽ വിപരീതാനുഭവസാധ്യത കാണുന്നു. വിദ്യാഭ്യാസകാര്യങ്ങൾ അനുകൂലമാകും. പൊതുവേ അനുകൂലഫലങ്ങൾ ഏറെ ഉണ്ടാകും. കാമ്യഫലദിനം 23.