മേടം:  (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക) പാഴ്‌ച്ചെലവ്‌ നിയന്ത്രിക്കുകതന്നെ വേണം. വാക്കുകൾ രൂക്ഷമാകാനിടയുണ്ട്‌. ആരോഗ്യകാര്യത്തിൽ അനുകൂലകാലമല്ല. സുദിനം-17

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) പ്രേമബന്ധങ്ങളിൽപ്പെടാനിടയുണ്ട്‌. മനഃസന്തോഷത്തോടെ വർത്തിക്കും. വിദേശയാത്രാകാര്യങ്ങളിലുള്ള ശ്രമം വിജയിക്കും. സദ്ദിനം-19

മിഥുനം:  (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)മറ്റുള്ളവരെ അല്പംപോലും കൂസാതെ കാര്യങ്ങൾ ചെയ്യും. ഏതുമേഖലയായാലും വ്യക്തിമുദ്ര പതിപ്പിക്കും. കഫജന്യരോഗങ്ങളെ കരുതണം.

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) വാക്ക്‌ രൂക്ഷമാവുക കാരണമായി സൗഹൃദത്തിൽ ശൈഥില്യമുണ്ടായേക്കാം. ബിസിനസുകാർക്ക്‌ അനുകൂലകാലമാണ്‌. അസൂയാലുക്കളുടെ വിപരീതപ്രവർത്തനങ്ങളെയും കരുതേണ്ടതാണ്‌. ശ്രേഷ്ഠദിനം-19.

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) അത്യന്തം ഊർജസ്വലതയോടെ കാര്യങ്ങൾ ചെയ്തുതീർക്കും. ഉദ്യമങ്ങളെന്തായാലും വിജയസാധ്യത കാണുന്നു. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. മഹിതദിനം-20.

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) ഉപാസനാദികാര്യങ്ങൾ ഉദാസീനമാകും. കർമരംഗത്ത്‌ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവില്ല. സർക്കാരിടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സൗഭാഗ്യദിനം-20.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) വാക്കുകൾ ശ്രദ്ധേയമാകും. സുഹൃത്തുക്കളുടെ സഹായം നിർണായകമായിഭവിക്കും. യാത്രാകാര്യങ്ങൾ സഫലമാകും. ശുഭദിനം-17.

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) സന്താനസൗഭാഗ്യാനുഭവം ഉണ്ടാകും. കഫരോഗങ്ങളെ കരുതേണ്ടതുണ്ട്‌. സാമ്പത്തികപുരോഗതിയുടെ കാലമാണ്‌. ഗുണദിനം-17.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) അസൂയാലുക്കളുടെ പ്രവർത്തനം ഫലിക്കുകയില്ല. ഉപാസനാകാര്യങ്ങളിൽ ഉദാസീനത കാണിക്കും.  കർമരംഗത്ത്‌ മികവുണ്ടാകും. ഉത്‌കൃഷ്ടദിനം-22.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) സ്ത്രീജനസഹായം നിർണായകമാകും. ഒൗദ്യോഗികകാര്യത്തിൽ ഗുണകാലമാണ്‌. കലാരംഗത്തും മികവുണ്ടാകും. കാമ്യഫലദിനം-22

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) രാജകീയ കാര്യങ്ങളിലുള്ള ഇടപാടുകൾ വിജയിക്കും. കർമരംഗത്ത്‌ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം.  ഇഷ്ടകാര്യദിനം-17.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) വിവാഹാദി മംഗളകാര്യങ്ങൾ നടക്കും. സംഗീതാദികലകളിൽ പുരോഗതി കൈവരും. ഏതു പ്രതിബന്ധങ്ങളെയും ധൈര്യപൂർവം നേരിടും.
ഭാഗ്യദിനം-17.