മേടം: (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)നയനവ്യാധികളെ നല്ലപോലെ കരുതണം. സർക്കാർ ആനുകൂല്യത്തിനുവേണ്ടിയുള്ള ശ്രമം ഫലിക്കില്ല. വാക്കുകൾ വശ്യതയോടെ ഭവിക്കും. സുദിനം-2.

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി)ധനാഗമമാർഗങ്ങൾ അനുകൂലമായി വർത്തിക്കും. വിദ്യാഭ്യാസപുരോഗതി ഉണ്ടാകും. അന്യദേശവാസികളിൽ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. സദ്ദിനം-2.

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)വാക്കുകൾ നിശിതമായിപ്പോവാതെ കരുതണം. ജലവിഭവങ്ങളെക്കൊണ്ടുള്ള ജീവനം പുഷ്ടി പ്രാപിക്കും. പോലീസ്‌-പട്ടാളം മേഖലയിൽ കർമം അംഗീകരിക്കപ്പെടും. നല്ലദിനം-5.

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)കർമമാർഗത്ത്‌ പുരോഗതിയുണ്ടാകും. രംഗകലകളിൽ മികവുകൈവരും. കോടതിക്കാര്യങ്ങൾ അനുകൂലത്തിൽ കലാശിക്കും. ഭാഗ്യദിനം-5.

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)പുതിയ കർമമാർഗങ്ങൾ ആസൂത്രണം ചെയ്യും. പൊതുവെ ഭാഗ്യാനുഭവങ്ങൾ പലതുമുണ്ടാകും. സൗഹൃദങ്ങൾ വിലപ്പെട്ടതാകും. ഇഷ്ടകാര്യദിനം-2.

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടി തുനിയും. സമയം അത്ര അനുകൂലമല്ലെന്നറിഞ്ഞ്‌ പ്രവർത്തിച്ചുകൊള്ളുക. ഈശ്വര പ്രാർഥന ഫലവത്താകും. കാമ്യഫലദിനം-2.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) സഹപ്രവർത്തകരുടെ സഹകരണവും സഹായവും നിർണായകമായി ഭവിക്കും. ദേഹാസ്വസ്ഥത അനുഭവിക്കും. വരുമാനെത്തക്കാൾ ചെലുവന്നുപെട്ടേക്കാം. ശുഭദിനം-7.

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) സർക്കാരുമായുള്ള ഇടപാടുകളിൽ ഗുണാനുഭവം ഉണ്ടാകും. വിദ്യാഭ്യാസകാര്യങ്ങൾ ഭംഗിയായി നിവറേറ്റപ്പെടും. കുടുംബസ്വസ്ഥത അനുഭവിക്കും. ഗുണദിനം-7.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) പ്രായേണ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. വിദ്യാഭ്യാസപുരോഗതി ഉണ്ടാകും. കുടുംബസ്വസ്ഥത അനുഭവിക്കും. അനുകൂലദിനം-2.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) അത്യധികം ഊർജസ്വലമായി കാര്യങ്ങൾ നിർവഹിക്കും. മനഃസന്തോഷത്തിനിടയുള്ള അനുഭവങ്ങൾ ഉണ്ടായിത്തീരും. വരുമാന​െത്തക്കാൾ ചെലവുചെയ്യേണ്ടിവരും. ഉത്‌കൃഷ്ടദിനം-2.

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) താത്‌കാലികലാഭം ഉദ്ദേശിച്ച്‌ മുമ്പ്‌ പ്രവർത്തിച്ച കാര്യങ്ങൾ തെറ്റായിരുന്നുവെന്നു ബോധ്യമാകും. സാവകാശമില്ലാതെ പലതിലും ഇടപെടും. മനസ്സ്‌ സംഘർഷഭരിതമാകും. മഹിതദിനം-5.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) വിദേശയാത്രയ്ക്കുള്ള സാഹചര്യങ്ങൾ ശരിയാകും. റിയൽഎസ്റ്റേറ്റ്‌ ബിസിനസ്‌ പുരോഗമിക്കും. സന്താനസുഖം അനുഭവിക്കും. ശ്രേഷ്ഠദിനം-5.