മേടം: (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക) സ്ത്രീജനസഹായം നിർണായകമായി ഭവിക്കും. ആലോചിക്കാതെയുള്ള പ്രവർത്തനം വേണ്ടെന്നുവെയ്ക്കണം. ധനപുരോഗതി ഉണ്ടായിത്തീരും. കാമ്യഫലദിനം 26.

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി)കുടുംബാന്തരീക്ഷത്തിൽ ഇത്തിരി അസ്വസ്ഥത ഉണ്ടായേക്കാം. പുതിയ കർമപദ്ധതികൾ കരുതിത്തന്നെ വ്യവസ്ഥചെയ്യണം. സർക്കാർ ആനൂകൂല്യമുണ്ടാകും. ശുഭദിനം 26.

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)
വിവാഹകാര്യങ്ങൾ നീണ്ടുപോകും. കലാ-സാംസ്കാരിക കാര്യങ്ങൾക്ക്‌ പ്രാധാന്യംനൽകി പ്രവർത്തിക്കും. പുതിയ സൗഹൃദങ്ങൾ ഗുണത്തിനുതകും. ഗുണദിനം 29.

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) സാമ്പത്തികമായ ഇടപാടുകൾ രേഖാമൂലമായിരിക്കാൻ ശ്രദ്ധിക്കണം. സ്നേഹം ഭാവിച്ച്‌ ആരെങ്കിലും വഞ്ചിക്കാനിടയുണ്ട്‌. ഉപാസനാദികൾ ഫലവത്താകും. അനുകൂലദിനം 29.

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) ധർമമാർഗത്തിലൂടെയുള്ള ധനമേ കൈയിൽവരികയുള്ളൂ. രാജകീയപദവികൾ ലഭിക്കാനിടയുണ്ട്‌. കർമപുരോഗതി ഉണ്ടാകും. ഉത്‌കൃഷ്ടദിനം 26.

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) ദാമ്പത്യത്തിൽ അസ്വസ്ഥതകൾ വരാതെ ശ്രദ്ധിക്കണം. വിദ്യാഭ്യാസകാര്യങ്ങളിൽ ഉദാസീനത വന്നുപെടും. മനസ്സ്‌ വെറുതേ അസ്വസ്ഥമാകാനിടയുണ്ട്‌. മഹിതദിനം 26.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)മനഃസ്വസ്ഥത കുറയും. ശത്രുക്കളുടെ പ്രവർത്തനം പരാജയപ്പെടും. പണമിടപാടുകൾ ശ്രദ്ധാപൂർവമായിരിക്കട്ടെ. സുദിനം 29.

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) നടക്കില്ലെന്നുതോന്നിയ ചില കാര്യങ്ങളെങ്കിലും നിറവേറ്റപ്പെടും. സാമ്പത്തികമായും അനുകൂലകാലമാണ്‌. മക്കളുടെ പുരോഗതിയിൽ സന്തോഷിക്കും. സദ്ദിനം 29.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) സാഹോദര്യബന്ധം ശക്തിപ്രാപിക്കും. പിതൃസദൃശരുടെ ആരോഗ്യനിലയിൽ ശ്രദ്ധവേണ്ടുന്നകാലമാണ്‌. സാമ്പത്തികകാര്യങ്ങൾ അനുകൂലമാകും. നല്ലദിനം 31.

മകരം:  (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) നവീന സൗഹൃദങ്ങൾ ഗുണംചെയ്യും. കർമപുരോഗതി ഉണ്ടായിത്തീരും. യാത്രാകാര്യങ്ങൾ സഫലമാകും. ഭാഗ്യദിനം 31.

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)
തന്നിഷ്ടത്തിനനുസരിച്ചുമാത്രം കാര്യങ്ങൾ നടത്തിയെന്നുവരാം. സാമ്പത്തികവിഷയത്തിൽ അനുകൂലകാലമല്ല. കുടുംബത്തിലും അശാന്തി നിഴലിച്ചേക്കാം. ഇഷ്ടകാര്യദിനം 29.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉദരരോഗം വന്നുപെടാം. ഇൻഡസ്‌ട്രിയൽ മേഖലയിലുള്ള ഉദ്യോഗം മികവോടെ വർത്തിക്കും. നയനരോഗികൾ ശ്രദ്ധിച്ചുകഴിയണം. ശ്രേഷ്ഠദിനം 29.