മേടം:അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തുണ്ടാകും. ഗുരുജനപ്രീതി നല്ലപോലെ സമ്പാദിക്കും. വിദ്യാഭ്യാസപുരോഗതി ഉണ്ടാകും. ശുഭദിനം -5

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി) ധനസ്ഥിതിയിൽ നിർണായകമായ ഗുണം ഉണ്ടാകും. സാഹോദര്യബന്ധങ്ങളിൽ വിഷമത്വം ഉണ്ടായേക്കാം. പുതിയ കർമപദ്ധതികൾ അനുകൂലത്തിലാകും. ഗുണദിനം -5

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)കലാരംഗത്തുള്ള പ്രവർത്തനങ്ങൾക്ക്‌ അനുകൂലസ്ഥിതി കൈവരും. ഗാർഹികകാര്യങ്ങളിൽ താത്‌പര്യത്തോടെ ഭവിക്കും. ധനസ്ഥിതി അനുകൂലമാകും. അനുകൂലദിനം -6

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) പ്രായേണകാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. എന്നാലും ശ്രദ്ധയും ഈശ്വര പ്രാർഥനയും കൂടെ കൊണ്ടുനടക്കണം. കൂടെ പ്രവർത്തിക്കുന്നവരെയും കരുതിക്കൊള്ളണം. ഉൽകൃഷ്ടദിനം -6

ചിങ്ങം(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) നവീന കർമമേഖലകൾ ചിന്തിച്ചുറയ്ക്കും. കാര്യങ്ങൾ എടുത്തുചാടി ചെയ്യാതിരിക്കുന്നത്‌ കൂടുതൽ ഗുണകരമാകും. അധർമത്തെ ദാക്ഷിണ്യമില്ലാതെ എതിർക്കും. മഹിതദിനം -5

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) വിവാഹകാര്യങ്ങളിൽ ഏതാണ്ട്‌ തീരുമാനമാകും. പ്രവർത്തനമേഖലയിൽ അസൂയാവഹമായ പുരോഗതി ഉണ്ടാകും. ഗുരുജനസൗഹാർദം മനസ്സിന്‌ സന്തോഷമേകും. ശ്രേഷ്ഠദിനം -5

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) ഔഷധപരമായ പ്രവൃത്തികൾ പുരോഗമിക്കും. ഉന്നതന്മാരായ വ്യക്തികളുമായി ഇടപെടാൻ സാഹചര്യമുണ്ടാകും. എടുത്തുചാടി ഓരോന്നു ചെയ്യാതിരിക്കാൻ ശ്രദ്ധവേണം. സദ്ദിനം -8

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) മനഃസന്തോഷത്തോടെ വർത്തിക്കും. വിവാഹകാര്യങ്ങൾ തീരുമാനത്തിലെത്തും. ധനപരമായി അനുകൂലസ്ഥിതിയാണ്‌ കാണുന്നത്‌. സുദിനം -8

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) സ്വന്തം പ്രയത്നംകൊണ്ടുനേടിയ കാര്യങ്ങളെക്കുറിച്ച്‌ അഭിമാനം തോന്നും. സഹപ്രവർത്തകരുമായി കൂടുതൽ ആത്മബന്ധം പുലർത്തും. അല്പം ക്ഷമയോടെ വർത്തിക്കുന്നത്‌ ഗുണകരമാകും. ഇഷ്ടകാര്യദിനം -6

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) സംഗീതകലാരംഗത്ത്‌ മികവുണ്ടാകും. ഗുരുനാഥന്മാരുടെ പ്രീതിക്ക്‌ പാത്രമാകും. മനഃസന്തോഷത്തോടെ കാര്യങ്ങളെല്ലാം നിവൃത്തിക്കും. നല്ലദിനം -6

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) അലസത കർമമേഖലയെ സാരമായി ബാധിച്ചേക്കാം. പ്രയാസങ്ങൾ എന്തുണ്ടായാലും മനസ്സിൽ ഒതുക്കും. ധനമാർഗം അനുകൂലമായിത്തീരും. ഭാഗ്യദിനം -9

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)ഗവൺമെന്റ്‌ ജോലിയിൽ സ്ഥിരതയ്ക്ക്‌ സാധ്യതയുണ്ട്‌. ഇടപെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വാക്കുകൾ രൂക്ഷമാകാതെ ശ്രദ്ധിക്കണം. കാമ്യഫലദിനം -9