തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം എന്നുകേട്ടാല്‍ ഒരു പൂരപ്രേമിയുടെ മനസില്‍ ആദ്യം വരുന്നത് രണ്ട് കാര്യങ്ങളായിരിക്കും. കുടമാറ്റവും വെടിക്കെട്ടും. വെടിക്കെട്ടിന്റെ കാര്യം തന്നെയെടുക്കാം. എന്നും ഒരു പൂരപ്രേമിയെ ഹരം കൊള്ളിച്ചിട്ടുണ്ട് വെടിക്കെട്ട്.

ഇത്തവണ അല്‍പ്പം അനിശ്ചിതത്വം ഉണ്ടായിരുന്നുവെങ്കിലും വെടിക്കെട്ട് നടത്തും എന്ന അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഉറപ്പ് വെടിക്കെട്ട് പ്രേമികളെ തെല്ലൊന്നുമല്ല സമാധാനിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ പൂരത്തിന് വര്‍ണവിസ്മയം തീര്‍ക്കാനായി കുഴിമില്ലുകളും തയ്യാറെടുത്തിരിക്കുകയാണ്. 3500 കുഴിമില്ലുകളാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്.

15 ഓളം തൊഴിലാളികളാണ് കുഴിമില്ലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇവയ്ക്കുള്ളില്‍ എന്ത് വിസ്മയമാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്നറിയാന്‍ കുറച്ചുമണിക്കൂറുകള്‍ കൂടി കാത്തിരിക്കാം.