ണ്ടൊരിക്കല്‍ പരമ ദരിദ്രനായ ഒരു ഭിക്ഷക്കാരന്‍ ഉണ്ടായിരുന്നു, ജീവിതകാലം മുഴുവന്‍ അവന് ഒരേയൊരു കീറിയ വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അയാള്‍ പ്രശസ്തനായിരുന്നു. പലരും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അയാളെ സമീപിക്കാറുണ്ടായിരുന്നു. അതി ബുദ്ധിമാനാണെന്ന പേര് അയാള്‍ സമ്പാദിച്ചിരുന്നു. ഈ വിവരമറിഞ്ഞ രാജാവും അയാളെ സമീപിച്ച് ഉപദേശം തേടാന്‍ തുടങ്ങി. 

ഒരിക്കല്‍ രാജാവ് അയാളോട് പറഞ്ഞു, 'നിങ്ങള്‍ ഭിക്ഷക്കാരനായിരിക്കേണ്ടവനല്ല. നിങ്ങള്‍ എന്റെ മന്ത്രിയാകണം. ഭിക്ഷക്കാരന്‍ മറുപടി പറഞ്ഞു, ' അങ്ങ് താരാനുദ്ദേശിക്കുന്ന ഈ സ്ഥാനംകൊണ്ട് എനിക്ക് പ്രയോജനമൊന്നുമില്ല. എന്നാല്‍ ജനങ്ങള്‍ക്ക് അതുകൊണ്ട് ഗുണമുണ്ടാകുമെങ്കില്‍ ഞാന്‍ അത് സ്വീകരിക്കാം: പക്ഷെ ഒരു നിബന്ധനയുണ്ട് എനിക്ക് കൊട്ടാരത്തില്‍ ഒരു മുറി തരണം. അതില്‍ ആരും പ്രവേശിക്കുകയോ, പരിശോധിക്കുകയോ ചെയ്യരുത് - അങ്ങുള്‍പ്പടെ. ആരെങ്കിലും ഈ മുറിയില്‍ പ്രവേശിക്കുകയോ, പരിശോധിക്കുകയോ ചെയ്താല്‍  ഞാന്‍ മന്ത്രി സ്ഥാനം വിട്ടു പോകും. രാജാവ് സമ്മതം മൂളി. .'ശരി. ഞാന്‍ നിങ്ങള്‍ക്ക് ഒരു മുറി തരാം. അത് നിങ്ങള്‍ക്കിഷ്ടമുള്ള പ്രകാരം സൂക്ഷിച്ചുകൊള്ളു. നിങ്ങളുടെ മുറി ഞാന്‍ എന്തിനു പരിശോധിക്കണം?'
പല വര്‍ഷങ്ങളോളം ഇത് തുടര്‍ന്നുകൊണ്ടിരുന്നു. 

പ്രധാനമന്ത്രിയായ ഭിക്ഷക്കാരന് തന്റെ കീറിപ്പറിഞ്ഞ കോട്ടുമിട്ട് ഭിക്ഷയാചിക്കാന്‍ പോകാന്‍ പറ്റാതായി. അയാള്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങി. കാലം കടന്നു പോകെ അയാള്‍ എല്ലാവര്‍ക്കും ആദരണീയനായി; രാജാവും ജനങ്ങളും അയാളെ വളരെ അധികം സ്നേഹിക്കുകയും ചെയ്തു. അയാളുടെ ജനസമ്മിതിയും, ബുദ്ധിയും കണ്ട് മറ്റു മന്ത്രിമാര്‍ക്ക് അസൂയയായി. അവരില്‍ ചിലര്‍ ഒരു ഗൂഡാലോചന നടത്തി. 'ആ മുറിയില്‍ എന്തോ രഹസ്യമുണ്ട്. അതുകൊണ്ടാണ് അവിടെ ആരും പ്രവേശിക്കുവാന്‍ അയാള്‍ സമ്മതിക്കാത്തത്. അത് രാജാവിനും  രാജ്യത്തിനും എതിരായ എന്തെങ്കിലും രഹസ്യമായിരിക്കണം. അല്ലെങ്കില്‍ അയാള്‍ അതിനെ ഇത്ര മാത്രം എന്തിനു സംരക്ഷിക്കണം? ഈ വര്‍ത്തമാനം രാജാവിന്റെ ചെവിയിലുമെത്തി. രാജാവിനും ആകാംക്ഷയയായി. 

anandalahariഅദ്ദേഹം മന്ത്രിയോട് പറഞ്ഞു, 'ആ മുറിയില്‍ എന്താണുള്ളതെന്നു എനിക്ക് കാണണം.' 'അങ്ങ് നോക്കിക്കോളൂ. പക്ഷെ അങ്ങ് അതിനുള്ളില്‍ കയറുന്ന നിമിഷം ഞാന്‍ ഇവിടം വിട്ടു പോകും. പിന്നെ ഞാന്‍ അങ്ങയുടെ മന്ത്രിയായിരിക്കുകയില്ല.' തന്റെ മന്ത്രിയുടെ ബുദ്ധിസാമര്‍ഥ്യം അറിയാവുന്ന രാജാവിന് അയാളെ നഷ്ടപ്പെടുന്നത് സ്വീകാര്യമായിരുന്നില്ല. അതിനാല്‍ അദ്ദേഹം തന്റെ ആഗ്രഹം നിയന്ത്രിച്ചു. എന്നാല്‍  കാലം കടന്നു പോയികൊണ്ടിരുന്നപ്പോള്‍ രാജാവിനും ക്ഷമ കെട്ടു. ആളുകള്‍ പലേ കഥകളും അദ്ദേഹത്തോട് പറയുകയും ചെയ്യുന്നുണ്ടായിരുന്നു, 'അങ്ങ് ഇവിടത്തെ രാജാവാണ്. അങ്ങയുടെ കൊട്ടാരത്തിലെ ഒരു കാര്യവും അങ്ങയില്‍ നിന്നും ഒളിപ്പിക്കുവാന്‍ പാടില്ല.' 

അവസാനം ഒരു ദിവസം രാജാവ് ആവശ്യപ്പെട്ടു,  'എനിക്ക് ആ മുറി കാണണം'. മന്ത്രി അനുവദിക്കുകയും രാജാവ് ആ മുറിയില്‍ പ്രവേശിക്കുകയും ചെയ്തു. അതിനുള്ളില്‍ യാതൊന്നും ഉണ്ടായിരുന്നില്ല; ഒഴിഞ്ഞ ഒരു മുറി. ഒരു കൊളുത്തില്‍ അയാളുടെ പഴയ കീറിയ ഉടുപ്പ് തൂക്കി ഇട്ടിരുന്നു. ഇതെല്ലാം കണ്ടിട്ട് രാജാവ് ചോദിച്ചു,' നിങ്ങള്‍ എന്തിനാണ് ഇത് ഇത്ര രഹസ്യമായി സൂക്ഷിച്ചത്? ഇവിടെ ഒന്നും ഇല്ലല്ലോ.' ''പകല്‍ സമയത്ത് ഞാന്‍ ഒരു മന്ത്രിയാണ്. പക്ഷെ രാത്രിയില്‍ ഞാന്‍ ആ ഉടുപ്പ് ധരിച്ച് നിലത്തു കിടന്നുറങ്ങും. അങ്ങിനെയായതു കൊണ്ട് എനിക്കൊരിക്കലും എന്റെ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ഗര്‍വ് ഉണ്ടാകുകയില്ല. പക്ഷെ അങ്ങ് നിബന്ധന ലംഘിച്ചതുകൊണ്ട് ഞാന്‍ ഇനി ഈ ജോലിയില്‍നില്‍ക്കുന്നില്ല.' തന്റെ പഴയ ഉടുപ്പിട്ടുകൊണ്ട് അയാള്‍ ഇറങ്ങിപ്പോയി.

Bhishaഇന്ത്യയില്‍ ഭിക്ഷാടനം ആത്മീയ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അതിന്റെ ഒരു വശം ഭക്ഷണത്തെകുറിച്ചായിരുന്നു. ഭക്ഷണം തിരഞ്ഞെടുക്കുവാന്‍ പറ്റില്ല. ഭിക്ഷയായി കിട്ടുന്ന ഭക്ഷണം എന്തുതന്നെയായാലും അത് കഴിക്കണം. ആത്മീയ പാതയില്‍ ഉള്ള ഒരാള്‍ തങ്ങളുടെ വീട്ടു പടിക്കല്‍ വന്നു ഭിക്ഷ യാചിക്കുന്നത് വലിയ ഒരു ബഹുമതിയായിട്ടാണ് ജനങ്ങള്‍ കണ്ടിരുന്നത്. അതുപോലെ തന്നെ അവര്‍ക്കു ഭക്ഷണം നല്‍കുന്നതും ഒരു വലിയ അനുഗ്രഹമായിരുന്നു. ഈ പാരമ്പര്യം ഇന്ന് ദുരുപയോഗപെടുത്തികൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ യാചകരല്ലാത്ത പലരും യോഗിയുടെ വസ്ത്രം ധരിച്ച് ധനം സമ്പാദിക്കാന്‍ നടക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ആവശ്യത്തിനായി ആളുകള്‍ ഭിക്ഷ യാചിച്ചിരുന്നപ്പോള്‍ അതിനു ഒരു പ്രത്യേക അര്‍ത്ഥവും മാനവും ഉണ്ടായിരുന്നു.

നിങ്ങള്‍ക്ക് മുന്‍പില്‍ ആരെങ്കിലും ഭിക്ഷക്കായി കൈനീട്ടുമ്പോള്‍, അയാള്‍ യഥാര്‍ത്ഥ ഭിക്ഷു അല്ല എന്ന് തോന്നിയാല്‍ നിങ്ങള്‍ ഭിക്ഷ നിഷേധിച്ച് പോകണം. യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള ആളാണ് മുന്‍പില്‍ നില്‍ക്കുന്നത് എന്ന് തോന്നിയാല്‍  മനുഷ്യത്വത്തോടെ പെരുമാറണം. നിങ്ങള്‍ക്ക് സ്വയം വഴിയില്‍ കാണുന്ന ഒരാളുടെ മുന്‍പില്‍ കൈയ് നീട്ടാന്‍ എത്ര പ്രയാസമുണ്ടാകുമെന്നു ചിന്തിച്ചു നോക്കു. ആ വിഷമത്തിലൂടെയാണ് അയാള്‍ കടന്നു പോകുന്നത്. ഒരു ഭിക്ഷക്കാരന്‍ ഇത് ചെയ്യുന്നത് സ്വന്തം നിസ്സഹായത മൂലമാണ്. എന്നാല്‍ ഒരു സംന്യാസി തന്റെ ആത്മീയ വളര്‍ച്ചക്കുവേണ്ടി ബോധപൂര്‍വം ചെയ്യുന്നതാണിത്; അഹം ഭാവം ഇല്ലാതാക്കുവാനാണ് ഇത് ചെയ്യുന്നത്.

ഒരു യാചകന് അപ്രകാരമുള്ള വലിയ ഉദ്ദേശങ്ങളൊന്നുമില്ല. അയാള്‍ക്ക് വയറു നിറക്കുവാനുള്ള ഒരു വഴിയാണത്; അയാള്‍ക്ക് സ്വയം അത് നിറവേറ്റാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത്. അവശത എന്നാല്‍ അംഗഭംഗം വരുക എന്ന് മാത്രമല്ല അര്‍ഥം എന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ ജീവിത വീക്ഷണത്തിലും നിങ്ങള്‍ക്ക് അംഗഭംഗം സംഭവിക്കാം.

bhikshaവാസ്തവത്തില്‍  മനുഷ്യരെല്ലാവരും തന്നെ അവരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്താഗതിയില്‍ മാനസികമായും, വികാരപരമായും അംഗഭംഗം വന്നവരാണെന്നു തന്നെ പറയാം. അപ്രകാരം യാചകനും ചിന്തിക്കുന്നത് തന്റെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപെടാന്‍ ഉള്ള എളുപ്പമായ മാര്‍ഗ്ഗം ഭിക്ഷ യാചിക്കലാണ് എന്ന്. ആത്മീയ സാധകന്‍ ഭിക്ഷ യാചിക്കുന്നത് 'ഞാന്‍' എന്ന ചിന്ത ഉപേക്ഷിക്കുന്നതിനാണ്. 'എന്റെ ജീവിതത്തിനാവശ്യമുള്ള ധനവും, ഭക്ഷണവും,എന്റെ വീടും എല്ലാം ഞാന്‍ സമ്പാദിച്ചതാണ്' എന്ന വിചാരം നിങ്ങളുടെ അഹംഭാവത്തിന്റെ ഒരു വലിയ ഭാഗമാണ്. 

ഒരു ദിവസം കുറച്ചു പുഷ്പങ്ങളും കൊണ്ട് ഒരു വിരുന്നുകാരന്‍ ഗൗതമ ബുദ്ധന്റെ അടുത്തു വന്നു. തന്റെ ഗുരുവിനെ കാണുവാന്‍ പോകുമ്പോള്‍ പൂക്കള്‍ കൊണ്ടുപോകുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇയാള്‍ വന്നപ്പോള്‍ ഗൗതമന്‍ 'അത് ഉപേക്ഷിക്കൂ' എന്ന് പറഞ്ഞു. അയാള്‍ ചുറ്റും നോക്കികൊണ്ട് ചിന്തിച്ചു 'എന്താണ് കളയേണ്ടത്?'പൂക്കളായിരിക്കുമെന്നു സംശയിച്ചു 'ഞാന്‍ ഇത് അങ്ങേക്കായി കൊണ്ടുവന്നതാണ്.' അയാള്‍ പറഞ്ഞു. 'അത് കളയൂ' എന്ന് ഗൗതമന്‍ വീണ്ടും പറഞ്ഞു. അയാള്‍ പൂക്കള്‍ നിലത്തിട്ടു. അയാളെ നോക്കികൊണ്ട് ഗൗതമന്‍ വീണ്ടും പറഞ്ഞു 'അത് കളയൂ'. അയാള്‍ പറഞ്ഞു, ഞാന്‍ പൂക്കള്‍ കളഞ്ഞുവല്ലോ. അവ അങ്ങേക്ക് സമ്മാനിക്കുവാന്‍ കൊണ്ട് വന്നതാണ്. പക്ഷെ അങ്ങ് കളയുവാന്‍ പറഞ്ഞതുകൊണ്ട് ഞാന്‍ അത് കളഞ്ഞു. ഇനി എന്താണ് കളയേണ്ടത്?' ഗൗതമന്‍ പറഞ്ഞു, 'അതല്ല ഞാന്‍ പറഞ്ഞത്. പൂക്കള്‍ അല്ല പ്രശ്‌നമാകുന്നത്. അവയെ നിങ്ങള്‍ എനിക്കായി പറിച്ചതാണ്, നന്നായി. അവ ഞാന്‍ സ്വീകരിക്കാം. പക്ഷെ നിങ്ങള്‍ ആദ്യം നിങ്ങളെ തന്നെ ഉപേക്ഷിക്കു.' 

ഭിക്ഷാടനം സ്വയം ഉപേക്ഷിക്കുവാനുള്ള ഒരു ഉപാധിയായിട്ടാണ് കണ്ടിരുന്നത്. എന്തെന്നാല്‍ ജീവസംധാരണം നടത്തുമ്പോള്‍ നിങ്ങള്‍ നിങ്ങളെ തന്നെ സമ്പാദിക്കുകയാണ്. എന്നാല്‍ ഒരാളുടെ മുന്‍പില്‍ കൈയ് നീട്ടുമ്പോള്‍ നിങ്ങള്‍ സ്വയം ഇല്ലാതാവുകയാണ്. നിങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം തേടുന്നതിനുള്ള കഴിവ് ഉണ്ടെന്നറിഞ്ഞു കൊണ്ട്, ഒരു രാജ്യം ഭരിക്കുന്നതിനുള്ള കഴിവ് ഉണ്ടെന്നറിഞ്ഞുകൊണ്ട്, നിങ്ങള്‍ ഭിക്ഷ യാചിക്കുവാന്‍ നിശ്ചയിക്കുന്നു. ഒരു മനുഷ്യനില്‍ അത് വലിയ ഒരു മാറ്റമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് നമ്മുടെ പാരമ്പര്യമനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നമ്മള്‍ ഭക്ഷണം യാചിക്കണം. അവനവനിലുള്ള അമിതമായ അഭിമാനം അതുവഴി കുറക്കണം. ആളുകള്‍ ഭക്ഷണം തന്നേക്കാം, അല്ലെങ്കില്‍ ആട്ടി ഓടിച്ചേക്കാം. അത് പ്രശ്‌നമല്ല. പക്ഷെ ഒരു യാചകനാകുന്നത് ഒരു ചെറിയ കാര്യമല്ല.