തരുണ്‍ താഹിലിയാനി: ഭാരതം അഥവാ ഹിന്ദുസ്ഥാന്‍ എന്ന ഒറ്റരാജ്യമായി നമ്മെ നിലനിര്‍ത്തുന്ന സത്ത എന്താണ്? ഇതിന്റെ സവിശേഷതകള്‍  എന്തെല്ലാമാണ് ?
 
സദ്ഗുരു: നിങ്ങള്‍ ഈ മുറിയില്‍ ഒറ്റക്കാണെന്നു വിചാരിക്കു. ഞാന്‍ നിങ്ങളോട് ഈ മുറിയെക്കുറിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു എന്നിരിക്കട്ടെ. ഈ മുറി  ഇപ്പോള്‍ എങ്ങിനെയാണ്, അത് എങ്ങിനെ ആയിരിക്കണം എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആയതിനാല്‍ അത് ഒരിക്കലും അപ്രകാരമാവില്ല - ഇതെല്ലാം അറിഞ്ഞതുകൊണ്ട് നിങ്ങളുടെ ബുദ്ധി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുമോ? അതല്ല, ഞാന്‍ ഈ മുറിയെക്കുറിച്ച് ഒന്നും പറയാതെ മൂന്നു  ദിവസം നിങ്ങളെ ഇവിടെ തനിച്ച് വിട്ടാല്‍ നിങ്ങള്‍ക്ക് ഇവിടം മുഴുവന്‍ പരിശോധിച്ച് സ്വയം അതിനെക്കുറിച്ച് പഠിക്കാന്‍ അവസരം തന്നാല്‍, നിങ്ങളുടെ  ബുദ്ധി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുമോ? ഇതില്‍ ഏതായിരിക്കും കൂടുതല്‍ നല്ലത്?
 
anandalahariതരുണ്‍ താഹിലിയാനി: രണ്ടാമത്തേതായിരിക്കും കൂടുതല്‍ നല്ലത്.
 
സദ്ഗുരു: തീര്‍ച്ചയായും. അന്വേഷണവും നിരീക്ഷണവും നിങ്ങളുടെ ബുദ്ധിയെ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. അന്വേഷണകുതുകിയായ ഒരാളുടെ ബുദ്ധി കൂടുതല്‍ മൂര്‍ച്ചയും ഉണര്‍വും ഉള്ളതായിരിക്കുമെന്ന് നമ്മുടെ സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവന്ന ഋഷിമാര്‍   മനസ്സിലാക്കിയിരുന്നു. വിശ്വാസം ഉറച്ചാല്‍ ബുദ്ധിയുടെ മൂര്‍ച്ച കുറയും. ഇക്കാര്യം ലോകം ഒരിക്കലും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് ഈ  ചോദ്യത്തിന്  ഉണ്ട് എന്നും ഇല്ല എന്നും ഉത്തരം പറയും.
 
തരുണ്‍ താഹിലിയാനി: ശരിയാണ് അത് തന്നെയാണ് നമ്മള്‍ ചെയ്യുന്നത്. നമുക്ക് ഇതിന് തീര്‍ച്ചയായ ഒരു ഉത്തരം ഇല്ല.
 
സദ്ഗുരു: വാസ്തവത്തില്‍ നമുക്കറിയാഞ്ഞിട്ടല്ല. ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ? ഉത്തരം പറയണം.
 
തരുണ്‍ താഹിലിയാനി: ഈശ്വര! ഞാന്‍ കുരുക്കിലാകുമോ ?
 
സദ്ഗുരു: അതെ. നിങ്ങള്‍ ഒരു കുരുക്കിലാണ്. നിങ്ങള്‍ ഒരു പുരുഷനാണോ അതോ സ്ത്രീയാണോ ?
 
തരുണ്‍ താഹിലിയാനി: ഞാന്‍  ഒന്ന്  ചിന്തിക്കട്ടെ . എനിക്ക് തോന്നുന്നു ഞാന്‍ ഒരു  പുരുഷനാണ് എന്ന്. എന്നെ ഒരു പുരുഷനായിട്ടാണ്   നിര്‍ണയിച്ചിട്ടുള്ളത് .
 
സദ്ഗുരു: അത്  പറ്റില്ല. നേരിട്ടൊരു ഉത്തരം തരണം. നിങ്ങള്‍ ഒരു പുരുഷനാണോ ?
 
തരുണ്‍ താഹിലിയാനി: (ചിരിച്ചുകൊണ്ട് ) അതെ. ഞാന്‍ ഒരു പുരുഷനാണ് .
 
hinduismസദ്ഗുരു: ശരി. നിങ്ങള്‍ ഒരു പുരുഷനാണെന്നതാണ് വാസ്തവം. എന്നാല്‍ ഒരു പുരുഷനും സ്ത്രീയും യോജിച്ചതുകൊണ്ടാണ് നിങ്ങള്‍ ഉണ്ടായത് എന്നതാണ് സത്യം. നിങ്ങള്‍ പുരുഷനായത് കൊണ്ട് നിങ്ങളുടെ അമ്മ നിങ്ങളില്‍ ഇല്ല എന്ന് പറയുന്നത് ശരിയല്ല. അവര്‍ നിങ്ങളില്‍ തീര്‍ച്ചയായിട്ടും ഉണ്ട്. അതുപോലെ ഒരു സ്ത്രീ ആയതുകൊണ്ട് അവളില്‍ അവളുടെ അച്ഛന്‍ ഇല്ല എന്ന് പറയുന്നത് ശരിയല്ല. അവളില്‍ അച്ഛനും ഉണ്ട്. ഇന്ത്യയില്‍ നമ്മള്‍ രണ്ട്  ചോദ്യങ്ങള്‍ക്കും 'ഉണ്ട് ' എന്ന  ഉത്തരം പറഞ്ഞു. മറ്റുള്ളവര്‍ വിചാരിക്കും നമ്മള്‍  അമ്പരപ്പിലാണെന്ന്. വാസ്തവത്തില്‍ നമ്മള്‍ അതിനെക്കുറിച്ച്  കൂടുതല്‍  ഗാഢമായി ചിന്തിക്കുന്നുണ്ട് . 
 
പുറമെ നിന്ന് നോക്കുമ്പോള്‍ ഒരാള്‍ നല്ലതോ ചീത്തയോ ആണെന്ന് തോന്നാം. പക്ഷെ നമ്മള്‍ അപ്രകാരമല്ല കാണുന്നത്. ഒരാളും 24 മണിക്കൂറും 100% നല്ലവനോ ദുഷ്ടനോ അല്ല എന്ന് നമുക്കറിയാം. നമുക്കൊപ്പമുള്ളവരില്‍നിന്ന് ഏറ്റവും നല്ല പ്രവൃത്തി എങ്ങനെ നേടാമെന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്. തെറ്റായ ചുറ്റുപാടുകള്‍ സൃഷ്ടിച്ചാല്‍ ഏറ്റവും നല്ലവന്‍ പോലും ചീത്തയായിപ്പോകും. നല്ല അന്തരീക്ഷം സൃഷ്ടിച്ചാല്‍ എത്ര കൊള്ളരുതാത്തവനും ഒരു നല്ല  മനുഷ്യനാകും. ഒരു മനുഷ്യനെ നല്ലത്, ചീത്ത എന്ന് മുദ്രകുത്തിയാല്‍ നമ്മള്‍ മനുഷ്യരെ ചരക്കുകളായി കണ്ടു തുടങ്ങും. 
 
ജീവിതം അതല്ലല്ലോ. നമ്മള്‍ ആ ചോദ്യത്തിന് 'അതെ' എന്ന് ഉത്തരം പറഞ്ഞാല്‍ അത്  പരിഭ്രാന്തി കൊണ്ടല്ല; അതിനെക്കുറിച്ച്  ഗാഢമായി ചിന്തിച്ചതുകൊണ്ടാണ്.
 
തരുണ്‍ താഹിലിയാനി: അത് എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ ആദ്യം ചോദിച്ച  ചോദ്യത്തിലേക്ക് തിരിച്ചു  പോകാം. ഹിന്ദുത്വം എന്ന പേരില്‍ നമ്മള്‍ മനസ്സിലാക്കുന്ന ആത്മീയത എന്താണ് ?
 
Saddhguruസദ്ഗുരു: ഇത് ദൈവങ്ങളില്ലാത്ത ഒരു രാജ്യമാണ്. നിങ്ങള്‍ പറയു ഈ രാജ്യത്തെ ദൈവം ഏതാണ് ?
 
തരുണ്‍ താഹിലിയാനി: ഇവിടെ കോടിക്കണക്കിന് ദൈവങ്ങളുണ്ട്.
 
സദ്ഗുരു : ശരിയാണ്. നമുക്ക് അത്രയും മാത്രം ജനസംഖ്യ ഉണ്ടായിരുന്ന കാലത്ത് കോടിക്കണക്കിന് ദൈവങ്ങളും ഉണ്ടായിരുന്നു.
 
തരുണ്‍ താഹിലിയാനി : ഓരോരുത്തര്‍ക്കും സ്വന്തം ദൈവങ്ങള്‍ . ഇപ്പോള്‍ അത്  1.3 ബില്യണ്‍ ആയിട്ടുണ്ടായിരിക്കും, അല്ലെ?
 
സദ്ഗുരു: ഇല്ല. നമുക്ക് നമ്മുടെ ഭാവനാശക്തി ഇടയിലെവിടെയോ വച്ച് നഷ്ടപ്പെട്ടുപോയി. അനേകം ദൈവങ്ങളുണ്ട് എന്ന് പറഞ്ഞ് മറ്റുള്ളവര്‍ നമ്മളെ  കളിയാക്കിയപ്പോള്‍ നമുക്ക് പുതിയ ദൈവങ്ങളെ സൃഷ്ടിക്കാന്‍ പറ്റാതായി. ഇത് ഒരു തരം അപകര്‍ഷതാബോധമാണ്. നമുക്ക് ശരിക്കും അഭിമാനമാണ്  തോന്നേണ്ടത്. 'അതെ. ഞങ്ങള്‍ക്ക് 33 മില്യണ്‍  ദൈവങ്ങളുണ്ട് ഞങ്ങള്‍ അക്കാര്യത്തില്‍ ധനികരാണ് .(ചിരിച്ചുകൊണ്ട് ) ദൈവങ്ങളെ സൃഷ്ടിക്കുന്ന  ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. മനുഷ്യരൂപത്തിലുള്ള  (ചിരിച്ചുകൊണ്ട് ) സ്ത്രീരൂപത്തിലല്ല, ഒരു ദൈവം ഈ പ്രപഞ്ചത്തെയാകമാനം ഭരിച്ചുകൊണ്ട്  മുകളില്‍ ഇരിക്കുന്നു എന്ന വിശ്വാസം വന്നത് ഈ ലോകം മനുഷ്യനില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന ചിന്തയില്‍ നിന്നാണ്. നമ്മള്‍ ഒരിക്കലും അങ്ങിനെ  ചിന്തിച്ചിട്ടില്ല. ഈ മഹാപ്രപഞ്ചത്തിന്റെ വെറും ഒരു പൊട്ടു മാത്രമാണ് നമ്മളെന്ന് നമുക്കറിയാം. നാളെ സൂര്യനുദിക്കുമ്പോള്‍ നമ്മള്‍ അപ്രത്യക്ഷമായാലും  ലോകത്തിന് ഒന്നും സംഭവിക്കില്ല .
 
തരുണ്‍ താഹിലിയാനി : വളരെ  ശരിയാണത് .
 
സദ്ഗുരു : നമ്മള്‍ എന്നും പറഞ്ഞിട്ടുണ്ട് ഈ ഭൂമി ആയിരം കോടി വര്‍ഷം പഴക്കമുള്ളതാണ് എന്ന്. ഇന്ന് ശാസ്ത്രജ്ഞരും അത്  തന്നെ പറയുന്നു. ഈ  നാട് ഒരിക്കലും സദാചാരാനുഷ്ഠാനത്തില്‍ പ്രതിഷ്ഠിതമായിരുന്നില്ല. ഏറ്റവും സുന്ദരമായ ഒരു ജീവിതചര്യയാണ് ഇത്. എന്തെന്നാല്‍ സദാചാര  നിയമങ്ങള്‍ ഉള്ളിടത്ത് പീഡനം അനിവാര്യമാണ്; അതില്‍ എല്ലായ്‌പ്പോഴും തെറ്റുകളും ശരികളും ഉണ്ടായിരിക്കും. ശരി,തെറ്റ് എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ എപ്പോഴും ഞാന്‍ ശരിയും നിങ്ങള്‍ തെറ്റും ആയിരിക്കും.  ശരിയും തെറ്റും ഉണ്ടെങ്കില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകും. നമ്മള്‍ ഒരിക്കലും ജീവിതത്തിന്റെ  തെറ്റും ശരിയും കണക്കിലെടുത്തില്ല. 
 
നമ്മള്‍ ഓരോ ജീവനും അതിന്റെ പരമാവധി ആവിഷ്‌ക്കാരം ലഭിക്കുന്നുണ്ടോ എന്നാണ് ശ്രദ്ധിച്ചത്. ഇതിന് പരിപാലനം അത്യാവശ്യമാണ്. ഒരു  ചെടിയെപ്പോലെ, ഒരു മൃഗത്തെപ്പോലെ മനുഷ്യനും പരിപാലനം ആവശ്യമാണ്. പുറമെ നിന്നുള്ള പരിപാലനവും ആന്തരികമായുള്ള പരിപാലനവും  വേണം. ഇത് ഭൂമിയിലെ എല്ലാത്തരം ജീവനും ബാധകമാണ്. അത് ഔന്നത്യമുള്ളതോ ഇല്ലാത്തതോ എന്നത്, അത് നല്ലതോ ചീത്തയോ എന്നതിനെ   അനുസരിച്ചിരിക്കില്ല. പുറമെ നിന്നും അകത്ത് നിന്നും എത്രത്തോളം പരിചരണം കിട്ടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . ഇത്  തിരിച്ചറിഞ്ഞതുകൊണ്ട്  നല്ലത്, ചീത്ത, ശരി, തെറ്റ്  ഉയര്‍ന്നത്, താഴ്ന്നത് എന്നിങ്ങനെയുള്ള തരം തിരിവുകള്‍ നമുക്കുണ്ടായില്ല. എല്ലാം സുതാര്യമായിരുന്നു. ഇതാണ് ആത്മീയത