സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെയുള്ള സമയമാണ് ദിനമാനം. സാധാരാണ ഇത് 30 നാഴികയ്ക്കടുത്ത് വരും. ഈ ദിനമാനം ഉപയോഗിച്ച് അന്നത്തെ പകലിന്റെ മധ്യം കണക്കാക്കണം. ഇതിനെ ദിനമധ്യം എന്നു വിളിയ്ക്കുന്നു. 

ഈ ദിനമധ്യത്തില്‍ നിന്നും 1 നാഴിക കുറച്ചാല്‍ അഭിജിത് മുഹൂര്‍ത്തത്തിന്റെ ആരംഭമായി. ഇത് പോലെ ദിനമധ്യത്തില്‍ നിന്നു ഒരു നാഴിക കൂട്ടിയാല്‍ അഭിജിത് മുഹൂര്‍ത്തത്തിന്റെ അവസാനമായി. 

ശരിയായി കണക്കൂ കൂട്ടി മൂഹൂര്‍ത്തം കണ്ടെത്തി സംരംഭങ്ങള്‍ ചെയ്യുന്നതാണ് ഏറ്റവും ഉചിതം. എന്നാല്‍ അതിന് പ്രയോഗിക വിഷമതകള്‍ ഉണ്ടെങ്കില്‍ അഭിജിത് മുഹൂര്‍ത്തം ഉപയോഗിയ്ക്കാവുന്നതാണ്. വിവാഹം, ഉപനയനം എന്നിവയ്ക്ക് ഈ മുഹൂര്‍ത്തം കൂടുതലായി ഉപയോഗിക്കാറില്ല....കൂടുതല്‍ വായിക്കുക