Panama

കൊളംബിയയുടെയും ഇക്വഡോറിന്റെയും മുന്‍ പരിശീലകന്‍ ഹെര്‍നാന്‍ ഡാരിയൊ ഗോമസിന്റെ ശിക്ഷണത്തിലാണ് പനാമ കോപ്പയില്‍ കളിക്കാനിറങ്ങുന്നത്. അരങ്ങേറ്റത്തില്‍ തന്നെ മികച്ച പ്രകടനം ലക്ഷ്യമിടുന്ന പനാമക്ക് ബൊളീവിയയും ചിലിയും അര്‍ജന്റീനയും അടങ്ങുന്ന കരുത്തരായ ടീമുകളോടൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടേണ്ടത്. 

പരിശീലകന്‍: ഹെര്‍നന്‍ ഡാരിയോ ഗോമസ്

ശ്രദ്ധിക്കേണ്ട താരങ്ങള്‍: ജെയ്മി പെനെഡൊ, ബ്ലാസ് പെരെസ്, ഗബ്രിയേല്‍ ടോറസ്, അനിബല്‍ ഗൊഡൊയ്

ഗോള്‍കീപ്പര്‍മാര്‍: ജോസ് കാല്‍ഡെറോണ്‍, ജെയ്മി പെനെഡൊ, അലക്‌സ് റോഡ്രിഗസ്

പ്രതിരോധം: ഫെലിപ്പെ ബലോയ്, ഹരോള്‍ഡ് കമ്മിങ്‌സ്, ഫിഡെല്‍ എസ്‌കോബാര്‍, മാര്‍ട്ടിന്‍ ഗോമസ്, ലൂയിസ് ഹെന്റിക്കസ്, അഡോള്‍ഫൊ മക്കാഡൊ, റോഡെറിക്ക് മില്ലര്‍

മധ്യനിര: റിക്കാര്‍ഡൊ ബ്യൂട്ട്രാഗൊ, മിഗെയ്ല്‍ കമറാഗൊ, അര്‍മാന്‍ഡൊ കൂപ്പര്‍, അനിബല്‍ ഗൊഡൊയ്, ഗബ്രിയേല്‍ ഗോമസ്, അമില്‍കാര്‍ ഹെന്റിക്കസ്, വാലെന്റിന്‍ പിമെന്റെല്‍, ആല്‍ബെര്‍ട്ടൊ ക്യുന്റെറൊ

മുന്നേറ്റം: അബ്ദിയല്‍ അരൊയൊ, റൊബെര്‍ട്ടൊ നുര്‍സെ, ബ്ലാസ് പെരെസ്, ലൂയിസ് തെജാദ, ഗബ്രിയേല്‍ ടോറെസ്