Brazil

ലോകഫുട്‌ബോളില്‍ പാരമ്പര്യം ഏറെ പറയാനുള്ള ടീമാണ് ബ്രസീല്‍. എന്നാല്‍ കഴിഞ്ഞ രണ്ട് കോപ്പയിലും ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ ബ്രസീലിന് കഴിഞ്ഞിട്ടില്ല. 1997 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ നാല് കോപ്പ കിരീടമാണ് ബ്രസീല്‍ സ്വന്തമാക്കിയത്. ബ്രസീലിന്റെ പരിശീലകനായ ദുംഗ രണ്ട് കോപ്പ കിരീടം നേടിയതിന്റെ അനുഭവ സമ്പത്തുമായാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഇത്തവണ മഞ്ഞക്കിളികള്‍ കപ്പ് അടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പരിശീലകന്‍ : ദുംഗ
ശ്രദ്ധിക്കേണ്ട താരങ്ങള്‍: ഡാനി ആല്‍വ്‌സ്, കക്ക, വില്ല്യന്‍, ഹള്‍ക്ക്

ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ , ഡീഗോ ആല്‍വ്‌സ്,  മാര്‍സെലോ ഗ്രോഹി
പ്രതിരോധം: ഡാനി ആല്‍വ്‌സ് , റോഡിഗ്രൊ കയൊ, ഫാബിഞ്ഞോ, ഗില്‍, ഫിലിപ്പ് ലൂയിസ്, മാര്‍ക്കിഞ്ചോസ്, മിറാന്‍ഡ, ഡോഗ്ലസ്
മധ്യനിര: റെനാറ്റൊ ഓഗസ്‌റ്റൊ, കസെമിറൊ, ഫിലിപ്പ് കൊട്ടിഞ്ഞോ, ഏലിയാസ്, ലൂയി ഗുസ്താവോ, പോളോ ഹെന്‍ റിക്ക്  ഗാന്‍സോ, ലൂകാസ് ലിമ, ലൂകാസ്, വില്ല്യന്‍
മുന്നേറ്റം: ഗബ്രിയേല്‍, ഹള്‍ക്ക്, ജൊനാസ്