Bolivia

1997ല്‍ കോപ്പയില്‍ രണ്ടാമതെത്തിയ ശേഷം ബൊളീവിയ ഏറ്റവും ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നു പോയത്. കഴിഞ്ഞ കോപ്പയില്‍ ഇക്വഡോറിനെ 3-2ന് പരാജയപ്പെടുത്തിയ ബൊളീവിയ 18 വര്‍ഷത്തിന് ശേഷം ടൂര്‍ണമെന്റില്‍ ഒരു വിജയമാഘോഷിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ ചിലിയും കരുത്തരായ അര്‍ജന്റീനയും ദുര്‍ബ്ബലരല്ലാത്ത പനാമയുമടങ്ങുന്ന ഗ്രൂപ്പില്‍ ഇടം പിടിച്ച ബൊളീവിയക്ക് ആദ്യ ഘട്ടത്തില്‍ തന്നെ മല്‍സരം കടുപ്പമാകും.

പരിശീലകന്‍: ജൂലിയോ സീസര്‍ ബാല്‍ഡിവിയെസോ
ശ്രദ്ധിക്കേണ്ട താരങ്ങള്‍: ജുആന്‍ കാര്‍ലോസ് ആര്‍സെ, മാര്‍ട്ടിന്‍ സ്‌മെഡ്ബര്‍ഗ് ഡാലെന്‍സ്,ഹസ്മാനി കാമ്പോസ്, എഡ്വേര്‍ഡ് സെന്റിനോ
ഗോള്‍കീപ്പര്‍മാര്‍: കാര്‍ലോസ് ലാംപെ, റൊമെല്‍ ക്യുനോന്‍സ്, ഗ്വില്ലെര്‍മോ വിസ്‌കാര
പ്രതിരോധം: ഡീഗോ ബെജരാനോ, മാര്‍വിന്‍ ബെജരാനോ, നെല്‍സണ്‍ കബ്‌റേറ, റൊണാള്‍ഡ് ഇഗ്യുനൊ, ലൂയിസ് ഗുറ്റിയെറസ്, മരിയോ സാവേദ്ര, എഡ്വേര്‍ഡ് സെന്റിനോ
മധ്യനിര: പെഡ്രോ അസ്ഗ്യൂ, ഹസ്മാനി കാമ്പോസ്, റൗള്‍ കാസ്‌ട്രോ, സാമുവല്‍ ഗലിന്‍ഡോ, ക്രിസ്ത്യന്‍ മക്കാഡോ, അലെക്‌സാണ്ട്രോ മെലീന്‍, ഫെര്‍ണാണ്ടോ സൊസീദോ, മാര്‍ട്ടിന്‍ സ്‌മെഡ്ബര്‍ഗ് ഡാലെന്‍സ്, വാള്‍ട്ടര്‍ വെയ്‌സാഗ
മുന്നേറ്റം: ജുആന്‍ കാര്‍ലോസ്, യസ്മാനി ഡൂക്ക്, ബ്രൂണോ മിറാന്‍ഡ, റോഡ്രിഗൊ റാമെല്ലൊ