ഈത്ത​പ്പഴം ബിസ്‌കറ്റ് റോള്‍

Date Roll
ആവശ്യമുള്ള സാധനങ്ങള്‍
നെയ്യ് -125 ഗ്രാം
ചിരകിയ ശര്‍ക്കര-75 ഗ്രാം
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
കുരുകളഞ്ഞ ഈത്തപ്പഴം-250 ഗ്രാം
മുട്ട-1
പൊടിച്ച ബിസ്‌കറ്റ്-200 ഗ്രാം
ചോക്ലേറ്റ് പേസ്റ്റ്-50 ഗ്രാം
ഐസ്‌ക്രീം-നാല് സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ആദ്യം ശര്‍ക്കര ചൂടാക്കിയെടുക്കണം. ഇതിലേക്ക് മാറ്റിവെച്ച ഈത്തപ്പഴം ചേര്‍ത്ത് അഞ്ച് മിനിട്ടോളം ഇളക്കുക. തീ അണച്ച ശേഷം ഉടച്ചുവെച്ച മുട്ടയും ബിസ്‌കറ്റ് പൊടിയും ചേര്‍ത്ത് വെച്ച് ഉരുട്ടിവെക്കണം. ഇത് ഒരു റാപ്പിങ് ഷീറ്റിലേക്ക് മാറ്റി ചുരുട്ടിയ ശേഷം 15 മിനുട്ടുകൂടി ചൂടാക്കുക. ശേഷം ചോക്ലേറ്റില്‍ മുക്കി കട്ടിയാവാന്‍ വെക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം

ഈത്തപ്പഴ ചട്ട്ണി

Date Chutney
ആവശ്യമുള്ള സാധനങ്ങള്‍
കുരുകളഞ്ഞ ഈത്തപ്പഴം-250 ഗ്രാം(ഇത് രണ്ട് മൂന്ന് മണിക്കൂര്‍ മുന്നെ വെള്ളത്തില്‍ കുതിര്‍ത്തിടണം)
ചുക്കുപൊടി-രണ്ട് ടീ സ്പൂണ്‍
പുളി-20 ഗ്രാം(കുഴമ്പ് രൂപത്തിലാക്കിയത്)
മുളക് പൊടി-കാല്‍ ടീസ്പൂണ്‍
ഉപ്പ്-രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ആദ്യം ഈത്തപ്പഴം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കണം. ഇത് അല്‍പ്പം വെള്ളം  ചേര്‍ത്ത് മാറ്റിവെക്കുക. ഇതിലേക്ക് ചുക്കുപൊടി, കുഴമ്പ് രൂപത്തിലാക്കി മാറ്റിവെച്ച പുളി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. കൂട്ട് വറ്റിയ ശേഷം അഞ്ച് മിനുട്ടിന് ശേഷം ഉപയോഗിക്കാവുന്നതാണ്.