Vatican
മന്ത്രിമാരായ മാത്യു ടി. തോമസും തോമസ് ഐസക്കും സിസ്റ്റര്‍ പ്രേമയോടൊപ്പം

 

ഞായറാഴ്ച ചടങ്ങുകള്‍ ആരംഭിച്ചത് ഗ്രിഗോറിയന്‍ സംഗീത പരാമ്പരാഗത വേഷത്തില്‍ പാട്ടുകുര്‍ബാനയോടെയായിരുന്നു . നാമകരണ നടപടികള്‍ പൂര്‍ത്തീകരിച്ച്  മാര്‍പാപ്പയുടെ പ്രഭാഷണം കഴിഞ്ഞപ്പോഴേക്കും പ്രാദേശിക സമയം 12 മണി. മുഴുവന്‍ തീര്‍ഥാടകര്‍ക്കും കുര്‍ബാന നല്‍കാന്‍ ആയിരത്തോളം പുരോഹിതന്‍മാരുണ്ടായിരുന്നു. 

അരമണിക്കൂര്‍കൊണ്ട് ഇത് അവസാനിച്ചു.  കുര്‍ബാന കഴിഞ്ഞെങ്കിലും  വിശ്വാസികളാരും പിരിഞ്ഞില്ല. മാര്‍പാപ്പ വന്ന് അഭിവാദ്യചെയ്യുന്നത് പ്രതീക്ഷിച്ചുളള കാത്തിരിപ്പായിരുന്നു. അല്‍പംകഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവിലൂടെ പാപ്പ വന്നു. ആരവമുയര്‍ന്നു.  കുട്ടികളെ ആശ്ലേഷിച്ചും ചുംബിച്ചുമായിരുന്നു യാത്ര. 

ഇതുപൂര്‍ത്തിയായപ്പോള്‍ ഒരുമണിയായി. ആ സമയംവരെ വിശ്വാസികളത്രയും േപാകാതെ നിന്നതായിരുന്നു ആശ്ചര്യത്തിനിടയാക്കിയത്. പൊരിവെയിലത്ത് 30 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലായിരുന്നു ഇത്രയധികം ആളുകള്‍ മണിക്കൂറുകള്‍ നീണ്ട ചടങ്ങുകളില്‍ പങ്കുകൊണ്ടത്. ഇതിനുശേഷം കേരളത്തില്‍ നിന്നുള്ള കര്‍ദിനാള്‍മാരായ ബസേലിയോസ് മാര്‍ ക്‌ളിമിസ്, ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ മെത്രാന്‍മാര്‍ക്കും ഇന്ത്യയില്‍ നിന്നുളള മറ്റ് പ്രതിനിധികള്‍ക്കും വിരുന്നൊരുക്കി. ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ നടന്ന വിരുന്നില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ േപ്രമയും പങ്കെടുത്തു. എന്നാല്‍ അവര്‍ ഭക്ഷണം കഴിച്ചില്ല. അവരുടെ സഭയുടെ ആചാര്യമര്യാദയനുസരിച്ച് പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലാത്തതാണ് കാരണം. 

കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധികളില്‍പ്പെടുത്താത്തതിനാല്‍ കേരളത്തില്‍ നിന്നുളളവര്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന കിട്ടിയില്ല. മാര്‍ ക്ലിമിസിന്റെ ഇടപെടലിലാണ് ഞങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനത്ത് ഇരിപ്പടം കിട്ടിയത്. തിങ്കളാഴ്ച നന്ദിപ്രകാശന കുര്‍ബാനയോടെ ചടങ്ങുകള്‍  അാസാനിക്കും. വത്തിക്കാനിലെ സെക്രട്ടറിയായ കര്‍ദിനാളാണ് കാര്‍മികത്വം വഹിക്കുക.