നിയമസഭയില്‍ പ്രതിപക്ഷത്ത് പ്രത്യേക ബ്ലോക്കായി ഇരിക്കും. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും മുന്‍കരാര്‍ പ്രകാരമുള്ള സഹകരണം തുടരും. എന്നാല്‍, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ.യ്ക്ക് പ്രശ്നാധിഷ്ഠിതപിന്തുണ നല്‍കും. ഇടതുപക്ഷത്തേക്കോ ബി.ജെ.പി.ക്കൊപ്പമോ പോകില്ല. ഭാവിപരിപാടികള്‍ ആഗസ്ത് 14-ന് കോട്ടയത്തുചേരുന്ന സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിക്കും- മാണി വ്യക്തമാക്കി.
നിയമസഭയില്‍ പാര്‍ട്ടിക്ക് ആറ്് എം.എല്‍.എ.മാരാണുള്ളത്. ഇവര്‍ പ്രത്യേക ബ്ലോക്കാകുന്നതോടെ യു.ഡി.എഫ്. അംഗബലം 41 ആയി കുറയും. കോണ്‍ഗ്രസ്സും മുസ്ലിംലീഗും കഴിഞ്ഞാല്‍ യു.ഡി.എഫി.ലെ പ്രബലകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം). മുന്നണിവിടാനുള്ള മാണിയുടെ തീരുമാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. മാണിയുടേത് വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ് അല്പം മയപ്പെട്ട ഭാഷയില്‍ പ്രതികരിച്ചത്. തീരുമാനത്തെ ദുഃഖകരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ ബാര്‍കോഴ കേസില്‍ മാണിയെ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മുന്നണിമാറ്റം. പാര്‍ട്ടി മുഖപ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യില്‍ കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍ വന്നിരുന്നെങ്കിലും മാണിയോ മറ്റ് നേതാക്കളോ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നില്ല.
ബാര്‍കോഴക്കേസ് മാത്രമല്ല മുന്നണിവിടാന്‍ കാരണമെന്ന് മാണി പറഞ്ഞു. 'ദു:ഖഭാരത്തോടെയാണ് തീരുമാനം എടുക്കുന്നത്. വീട് വിട്ടുപോകുന്ന മകന്റെ വിഷമത്തോടെയാണ് തിരുമാനമെടുത്തത്. യു.ഡി.എഫ്. കേരളാ കോണ്‍ഗ്രസുകൂടി ചേര്‍ന്ന് നട്ടുനനച്ച് വളര്‍ത്തിയ പ്രസ്ഥാനമാണ്. പക്ഷേ, വിട്ടുപോകല്‍ അനിവാര്യമായി.
കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കേരളാ കോണ്‍ഗ്രസ്സിനെ ഒന്നാം നമ്പര്‍ ശത്രുവായി കണ്ടാണ് കുറേനാളായി പ്രവര്‍ത്തിച്ചുവന്നത്. ക്ഷമയുടെ നെല്ലിപ്പലകയും കണ്ടു. അല്പം വൈകിയായാലും ആ തീരുമാനം നടപ്പാക്കുകയാണ്. കോണ്‍ഗ്രസ്സിനോട് പകയില്ല. വിദ്വേഷവുമില്ല. കാലങ്ങളായി തുടരുന്ന അധിക്ഷേപങ്ങള്‍ അടക്കം
കുറച്ചുനാളായി മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്ന മാണിയെ അനുനയിപ്പിക്കാന്‍ നേരത്തെ കോണ്‍ഗ്രസ്സും ലീഗും ശ്രമം നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി മാണിയുടെ പാലായിലെ വീട്ടിലെത്തി കണ്ടെങ്കിലും ചരല്‍ക്കുന്നിലെ നേതൃയോഗത്തിനുശേഷം തീരുമാനം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പാര്‍ട്ടിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു
യു.ഡി.എഫ്. വിടാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനം ജനാധിപത്യവിശ്വാസികളോടുള്ള വഞ്ചനയാണ്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അധികാരം ലഭിച്ചിരുന്നെങ്കില്‍ മാണി മുന്നണി വിടുമായിരുന്നോ? തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ബന്ധം തുടരുമെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. അതിനര്‍ഥം അധികാരമുണ്ടെങ്കില്‍ മുന്നണിയില്‍ തുടരുമെന്നല്ലേ-ചെന്നിത്തല ചോദിച്ചു.
കേരള കോണ്‍ഗ്രസ്സിന് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഇതുവരെയും മുന്നണിയില്‍ പറഞ്ഞിട്ടില്ല. രണ്ടുമാസംമുമ്പ് ഒരുമിച്ച് തിരഞ്ഞെടുപ്പ് നേരിട്ട പാര്‍ട്ടിയാണ് മുന്നണി വിടുന്നത്. ഇത്ര പെട്ടെന്ന് മുന്നണിവിടാനുള്ള കാരണം എന്താണെന്ന് പാര്‍ട്ടിയെയോ മുന്നണിയെയോ അറിയിച്ചിട്ടില്ല. ബാര്‍കോഴക്കേസില്‍ എന്റെ പേരില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തിങ്കളാഴ്ച തിരുവനന്തപുരത്ത് മറുപടി പറയും- പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു