കോഴിക്കോട്: ബി.ജെ.പി. സമ്മേളനത്തിലെ വോളന്റിയർമാർക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശകാരം. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സദ്യ ഉണ്ണാനെത്തിയ ഹാളിൽ നിന്ന വോളന്റിയർമാരോടാണ് ഉദ്യോഗസ്ഥർ തട്ടിക്കയറിയത്. 
പ്രധാനമന്ത്രി ഉണ്ണുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്താനും മന്ത്രിമാരുമായി സെൽഫിയെടുക്കാനും തിരക്കുകൂട്ടിയതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. പക്ഷേ, പടമെടുക്കലിനും സെൽഫിക്കും ശമനമുണ്ടായില്ലെന്നതു വേറെ കാര്യം.

ചക്കയും താരം

ദേശീയ കൗൺസിൽ ഹാളിൽ ചക്കയും കുഞ്ഞുതാരമായി. കാലത്ത്  1200-ലേറെ വരുന്ന കൗൺസിൽ പ്രതിനിധികൾക്ക് നൽകിയ ചെറുകടിപായ്ക്കറ്റിൽ പ്രധാനയിനം ചക്ക ഉപ്പേരി. വൈകിട്ട് നൽകിയ പായ്ക്കറ്റിൽ മുറുക്കും ചക്ക ഹൽവയും. 
 ചക്കയുടെ മൂല്യവർധിത ഉത്‌പന്നങ്ങളുടെ സ്റ്റാളും ഉണ്ടായിരുന്നു.