drഓറോ-മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ & ഇംപ്ലാന്റോളജിസ്റ്റ്
ദി സ്‌മൈല്‍ സെന്റര്‍.ഇന്‍, എറണാകുളം

Email: dr@thesmilecentre.in.

www.DentalImplantsKerala.com

പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിദ്ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. വാര്‍ദ്ധക്യത്തിലെ പല്ലുകൊഴിച്ചില്‍ അനിവാര്യമായ ഒരു ജീവിതസത്യമായി കണക്കാക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, പല്ലുകൊഴിച്ചിലിന്റെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകള്‍ക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണമാകുന്നത്. കൃത്യസമയത്ത് ചികില്‍സ നല്‍കാതിരുന്നാല്‍ ഈ രോഗങ്ങള്‍ ദന്തനാശത്തിന് കാരണമാവുകയും വ്യക്തിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താല്‍, ദന്തപരിപാലനത്തിലെ പ്രധാനഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്കുക എന്നതാണ്. 

ഏതെങ്കിലും കാരണങ്ങളാല്‍ പല്ലുകള്‍ നഷ്ടമാവുന്ന പക്ഷം ചവയ്ക്കല്‍ പ്രക്രിയയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും ബാക്കിയുള്ള പല്ലുകളെയും മോണയെ യും താടിയെല്ലുകളെയും പ്രതികൂലമായി ബാധിക്കുക യും ചെയ്യുന്നു. കുറേക്കഴിയുമ്പോള്‍, നഷ്ടപ്പെട്ട പല്ലുക ള്‍ മൂലം താടിയെല്ലിന്റെ രൂപത്തിന് ഹാനി ഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവം മൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായി തീരുകയും പോഷകാഹരക്കുറവു മൂലം വേഗത്തില്‍ വാര്‍ദ്ധക്യത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്നു. അതിനാല്‍, പല വിധ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം. 

കൊഴിഞ്ഞ പല്ലിനു പകരം പുതിയ പല്ല്

    dental

നഷ്ടപ്പെട്ട പല്ല് രണ്ടു വിധത്തില്‍ മാറ്റിവയ്ക്കാവുന്നതാണ്. ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകള്‍ വഴിയും, ഉറപ്പിച്ചു വയ്ക്കാവുന്ന ഫിക്‌സഡ് പ്രോസ്തസി സ് വഴിയും. മാറ്റിവയ്‌ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പുപല്ലുകള്‍ പൂര്‍ണമായതോ ഭാഗികമായതോ ആകാം. പല്ലുകള്‍ നഷ്ടപ്പെട്ട അനേകായിരം പേര്‍ക്ക്  വെപ്പുപല്ലുകള്‍ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിന് ഏക പോംവഴി.

വെപ്പുപല്ലുകളുടെ ന്യൂനതകള്‍
• നൂതനസാങ്കേതികതയുടെ സഹായത്താല്‍ സമീപകാലത്ത് വെപ്പുപല്ലുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി തീര്‍ന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകളില്‍ പലരും തൃപ്തരല്ലാ ത്തതിനു ചില കാരണങ്ങള്‍ താഴെപ്പറയുന്നു
• ചവയ്ക്കാന്‍ ഇതുവഴി ഏറെ പ്രയാസം നേരിടുന്നു. (യഥാര്‍ത്ഥ പല്ലുകള്‍ നല്‍കുന്ന സൗകര്യകത്തിന്റ പകുതിയില്‍ താഴെ മാത്രമേ ചവയ്ക്കലിന് വെപ്പുപല്ലുകള്‍ സഹായകമാകൂ). രുചിയും, ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.
• ദുഷിച്ച ശ്വാസം 
• സംസാരിക്കുന്നതിനുള്ള പ്രയാസം... പ്രത്യേകിച്ച് ആദ്യമായി ഉപയോഗിക്കുന്നവരില്‍
• അസുഖകരമായ ശബ്ദങ്ങള്‍ - 
ഉപയോക്താവിന് അലോസരമുണ്ടാക്കും വിധമുള്ള ശബ്ദങ്ങള്‍ക്ക് വെപ്പുപല്ലുകള്‍ കാരണമാകും.
• ചവയ്ക്കുന്നതിനുള്ള പ്രയാസം മൂലം ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും അതുവഴി പോഷകാഹാരക്കുറവ് സംഭവിക്കുകയും ചെയ്യുന്നു... അതിന്റെ ഫലമായി ആരോഗ്യം  കുറയുന്നു. അളവ് തെറ്റിയതും ന്യൂനതകളുള്ളതുമായ വെപ്പുപല്ലുകള്‍ ഉപയോക്താവിന്റെ ദൈനംദിനപ്രവര്‍ത്തികള്‍ക്ക് തടസ്സം സൃഷിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ശാരീരിക കായിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനും അവ ര്‍ക്ക് തടസ്സം അനുഭവപ്പെടുന്നു. വ്യക്തിബന്ധങ്ങളെ പോലും അത് പ്രതികൂലമായി ബാധിക്കുന്നു. പല്ലുകള്‍ ഉറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പശകള്‍ പലപ്പോഴും ഉപകാരത്തെക്കാള്‍ ദോഷമാണ് ഉളവാക്കുന്നത്.teeth
• താടിയെല്ലുകള്‍ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകള്‍ ചേരാതെ വരുന്നതു തടയാന്‍ മാര്‍ഗമില്ല. തല്‍ഫലമായി മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും (facial collapse) പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാവുകയും തുടര്‍ന്ന് വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാവുകയും ചെയ്യുന്നു.
• ഫിക്‌സ് ചെയ്ത കൃത്രിമദന്തങ്ങളെ അപേക്ഷിച്ച് വെപ്പുപല്ലുകള്‍ക്കുള്ള ഏക മേന്‍മ അവയ്ക്ക് ചിലവു കുറവാണെന്നുള്ളതാണ്. എന്നാല്‍ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിര്‍മിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകള്‍ക്കു പോലും ഫിക്‌സ് ചെയ്ത ദന്തങ്ങള്‍ നല്‍കുന്ന സുഖവും സൗകര്യവും നല്‍കാനാവില്ല.

ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ

ഇമ്മീഡിയറ്റ് ലോഡിംഗ് എന്നാല്‍ ഇംപ്ലാന്റ് ചെയ്തതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പല്ല് ഉറപ്പിക്കുവാന്‍ സാധിക്കുന്നു എന്നതാണ്.
ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റ് ചികിത്സയുടെ മേന്മകള്‍ അനവധിയാണ്.വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളില്‍പ്പോലും പല്ലുകള്‍ എടുത്ത ഉടനെ ഇംപ്ലാന്റ് ഘടിപ്പിക്കുവാന്‍ സാധിക്കുന്നു. പലപ്പോഴും ബോണ്‍  ഗ്രാഫ്റ്റിങ്ങ്  മുതലായ സങ്കീര്‍ണ്ണ ചികിത്സകള്‍ ഇല്ലാതെതന്നെ എല്ലുകള്‍ തീരെക്കുറവുള്ള അവസ്ഥകളില്‍വരെ ഇംപ്ലാന്റ് ചെയ്യുവാന്‍ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകള്‍ക്ക് പകരം കീഹോള്‍ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റ് ചെയ്യുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറയുന്നു. പെരിഇംപ്ലാന്റ്‌ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്റുകള്‍ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാസമ്പ്രദായത്തില്‍ വളരെ വിരളമാണ്. താടിയെല്ലിന്റെ ബലമേറിയ ഭാഗമായ ബേസല്‍ ബോണല്‍ ഇംപ്ലാന്റ് ഘടിപ്പിക്കുന്നതിനാല്‍ വളരെയധികം മേന്മകള്‍ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്.

teeth

ഫിക്‌സ് ചെയ്ത പല്ലുകളുടെ  മേന്‍മകള്‍
•    ഉപയോഗം കൊണ്ടും, സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങള്‍ പോലെ തന്നെ അനുഭവപ്പെടുന്നു.  
• സ്വാഭാവിക ദന്തങ്ങള്‍ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്കാന്‍ കഴിയുന്നു. ഭക്ഷണത്തിന്റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക് രുചികള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു.
• കൃത്രിമ ദന്തം ഉറപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഡെന്റല്‍ ഇംപ്‌ളാന്റുകള്‍ എല്ലിന്റെ തേയ്മാനം തടയുകയും മുഖത്തിന്റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യല്‍ കൊളാപ്‌സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.
• മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകള്‍, വായ്പ്പുണ്ണുകള്‍, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു.
• ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി പങ്കെടുക്കാന്‍ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു. teeth
    ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്റല്‍ ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ദന്ത ചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകള്‍ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്‌നം പരിഹാരിക്കാന്‍ സഹായകരമാകുന്നു. നിങ്ങളുടെ യഥാര്‍ത്ഥ പല്ലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്റല്‍ ഇംപ്ലാന്റ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂര്‍ സമയം കൊണ്ട് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങള്‍ക്ക് ഉറപ്പുള്ള പുതിയ പല്ലുകള്‍ നല്‍കും!

(sponsored article)