കുടുങ്ങിയവരെ കണ്ടെത്താന്‍ ഗൂഗിളും

Posted on: 21 Jun 2013


സമീപകാല ചരിത്രത്തില്‍ ഇന്ത്യ സാക്ഷിയായ ഏറ്റവും വലിയ പ്രളയദുരിതത്തില്‍പെട്ടവര്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ ആപ്ലിക്കേഷനും. ഉത്തരാഖണ്ഡില്‍ മലയിടിഞ്ഞും റോഡ് തകര്‍ന്നും വിദൂര ഹിമാലയന്‍ മേഖലകളില്‍ കുടുങ്ങിയവര്‍ക്ക് ഗൂഗിളിന്റെ 'പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍ ' ( Person Finder app ) ആണ് സഹായമാകുന്നത്.

കാണാതായവരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവെയ്ക്കാനും, ഒറ്റപ്പെട്ട മേഖലകളില്‍ അകപ്പെട്ടു പോയവര്‍ക്ക് തങ്ങളെവിടെയാണെന്ന് ബാഹ്യലോകത്തെ അറിയിക്കാനും ഈ ആപ്പ് അനുഗ്രഹമാവുകയാണ്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇതിനകം 150 പേരെ കണ്ടെത്താനായെന്നാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ http://google.org/personfinder/2013-uttrakhand-floods/ എന്ന ഉത്തരാഖണ്ഡ് 'പേഴ്‌സണ്‍ ഫൈന്‍ഡര്‍' പേജും ഗൂഗിള്‍ തുറന്നിട്ടുണ്ട്. ആ പേജിലെത്തി വിവരങ്ങള്‍ ചേര്‍ക്കാനാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളും ഭീകാരാക്രമണങ്ങളും ഉണ്ടായ വേളയില്‍ ഗൂഗിളിന്റെ ഈ ആപ്ലിക്കേഷന്‍ വലിയ സേവനം ചെയ്തിട്ടുണ്ട്. 2011 ല്‍ ജപ്പാനില്‍ 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഭാഗമായി വന്‍ സുനാമി ദുരന്തമുണ്ടായപ്പോഴും, സമീപകാലത്ത് അമേരിക്കയില്‍ ബോസ്റ്റണ്‍ മാരത്താണ്‍ ബോംബിങിലും ഈ ആപ്ലിക്കേഷന്‍ തുണയ്‌ക്കെത്തി.

2010 ല്‍ ഹെയ്ത്തി ഭൂകമ്പത്തില്‍ ആയിരങ്ങള്‍ ദുരിതത്തില്‍പെട്ടപ്പോള്‍, അവരെ സഹായിക്കാനായി ഏീീഴഹല.ീൃഴ യുടെ ഗൂഗിള്‍ ക്രൈസിസ് റെസ്‌പോണ്‍സ് വിഭാഗമാണ് 'ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍' എന്ന പദ്ധതി ആരംഭിച്ചത്. അതിന്റെ ഫലമായി രൂപപ്പെടുത്തിയതാണ് പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍.