dhyanamപ്രപഞ്ചത്തിലുള്ള എല്ലാം പരസ്പര ബന്ധിതങ്ങളാണെന്ന്‌ ഭാരതീയ ഋഷിമനസ്സുകൾക്ക്‌ അറിയാമായിരുന്നു. അവർ നായ മുതൽ ആമ വരെയുള്ള ജീവികളെ അതീവ ശ്രദ്ധയോടുകൂടി നിരീക്ഷിച്ചിരുന്നു.

ശ്വസന പ്രക്രിയയിലൂടെ ആയുർദൈർഘ്യം കൂട്ടുവാനും കറയ്ക്കുവാനും കഴിയുമെന്നും മേൽപറഞ്ഞ ജന്തുക്കളെ നിരീക്ഷിച്ചതിൽ നിന്നും അവർ മനസ്സിലാക്കി. ജീവിതാന്ത്യം വരെ പരമാനന്ദത്തിൽ ജീവിക്കാൻ ചിട്ടയായ ജീവിതക്രമത്തിലൂടെ എല്ലാ മനുഷ്യർക്കും സാധിക്കുമെന്ന്‌ ഋഷി നമ്മോട്‌ പറയുന്നു.

ലോകത്തിനുള്ള ഭാരതത്തിന്റെ അമൂല്യസംഭാവനയാണ്‌ ഉത്തമ മനഃശാസ്ത്രമായ യോഗാശാസ്ത്രം. മനസ്സിന്റെ സൂക്ഷ്‌മവശങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ ഋഷിവര്യനായിരുന്നു പതഞ്ജലി മഹർഷി ആയുർവേദത്തിലും  ഭാഷാശാസ്ത്രത്തിലും വിദഗ്‌ധനായിരുന്നു. അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന്‌ രചിക്കപ്പെട്ടതാണ്‌ പാതാഞ്ജലയോഗ സൂത്രം.

ഒരു സമ്പൂർണ വ്യായാമ പദ്ധതിയായ സൂര്യനമസ്കാരം യോഗാസനങ്ങളെ പ്രാണായാമവുമായി ബന്ധിപ്പിച്ചാണ്‌ ചെയ്യുന്നത്‌. പത്ത്‌ അംഗതാളത്തിലുള്ളതും പന്ത്രണ്ട്‌ അംഗതാളത്തിലുമുള്ള സൂര്യനമസ്കാരങ്ങളാണ്‌ പ്രചാരത്തിലുള്ളത്‌.

പത്ത്‌ അംഗതാളത്തിലുള്ള സൂര്യനമസ്കാരം. സ്ഥിതി: പ്രണമാസനം. കൈവിരലുകൾ നിവർത്തി ഇരുകൈകളും കൂപ്പി കാലിന്റെ പെരുവിരലുകൾ പരസ്പരം ചേർന്ന്‌ നിൽക്കണം.

സ്ഥിതി: 1 ഹസ്‌ത്ത്വൗത്താനാസനം
ശ്വാസം എടുത്തുകൊണ്ട്‌ ഇരുകൈകളും മുകളിലേക്ക്‌ ഉയർത്തി വലിച്ച്‌ പിടിക്കുക. അരക്കെട്ടിന്‌ മുകളിലേക്കുള്ള ഭാഗം പുറകിലേക്ക്‌ വളയ്ക്കുക. കാൽമുട്ടുകൾ വളയരുത്‌. ഉപ്പൂറ്റിയും പാദവും നിലത്ത്‌ അമർന്നിരിക്കണം.

സ്ഥിതി: 2. പാദഹസ്താസനം
ശ്വാസംവിട്ടുകൊണ്ട്‌ നന്നായി കുനിഞ്ഞ്‌ കാൽമുട്ടുകൾ വളയാതെ കൈവിരലുകൾ നിലത്ത്‌ മുട്ടണം.

സ്ഥിതി: 3 അശ്വസഞ്ചാലനാസനം.
ശ്വാസം എടുത്ത്‌കൊണ്ട്‌ കാൽമുട്ട്‌ നിലത്ത്‌ സ്പർശിച്ച്‌ ഇടതുകാൽ നേരെ പുറകിലേക്ക്‌ കൊണ്ടുപോവുക. വലത്‌ കാൽപ്പാദം നിലത്ത്‌ അമർന്നിരിക്കണം. ഇരുകൈപ്പത്തികളും വലത്‌ കാൽപ്പാദത്തിന്‌ ഇരുവശത്തുമായി അമർത്തിവയ്ക്കുക. 

സ്ഥിതി: 4 ചതുരംഗദണ്ഡാസനം.
ശ്വാസം വിട്ട്‌കൊണ്ട്‌ ഇരു കൈപ്പത്തികളും നിലത്ത്‌ അമർത്തി കാൽ വിരലുകൾ മാത്രം നിലത്ത്‌ കുത്തി നിൽക്കുക. 

സ്ഥിതി: 5: ശശങ്കാസനം.
ശ്വാസം എടുത്തുകൊണ്ട്‌ ഇരുകാൽമുട്ടുകളും മടക്കി പൃഷ്ഠഭാഗം ഉപ്പൂറ്റിക്ക്‌ മുകളിലായി അമർന്നിരിക്കുക. ശ്വാസം വിട്ടുകൊണ്ട്‌  ഇരു കൈകളും നീട്ടി നെറ്റി നിലത്ത്‌ മുട്ടിക്കണം. പൃഷ്ഠഭാഗം ഉപ്പൂറ്റിയിൽ നിന്ന്‌ ഉയരാൻ പാടില്ല. 

സ്ഥിതി: 6. ഭുജംഗാസനം
ശ്വാസം എടുത്തുകൊണ്ട്‌  നെഞ്ചിന്‌ ഇരുവശങ്ങളിലായി കൈപ്പത്തി വയ്ക്കുക. കൈപ്പത്തികൾ നിലത്ത്‌ നന്നായി അമർത്തിക്കൊണ്ട്‌ അരക്കെട്ടിന്‌ മുകളിലുള്ള ശരീരഭാഗം മുകളിലേക്ക്‌ ഉയർത്തുക.

സ്ഥിതി: 7. പർവതാസനം
ശ്വാസംവിട്ടുകൊണ്ട്‌ കൈപ്പത്തികൾ നിലത്ത്‌ അമർത്തി ശരീരം പിന്നിലേക്ക്‌ വലിച്ച്‌ പാദം നിലത്ത്‌ അമർത്തിച്ചവിട്ടുക. ദൃഷ്ടി കാൽവിരലുകളിലേക്ക്‌ 
സ്ഥിതി: അശ്വസഞ്ചാലനാസനം.

സ്ഥിതി: 9 പാദഹസ്താസനം.
സ്ഥിതി 10: ഹസ്‌ത്ത്വൗത്താനാസനം.
ഇപ്രകാരം ഒരു സൂര്യനമസ്കാരം അവസാനിക്കുന്നു. സൂര്യനമസ്കാരം സ്ഥിരമായി ചെയ്യുന്നത്‌ കൊണ്ടുള്ള പ്രയോജനങ്ങൾ ഇവയാണ്‌.

എല്ലാ പേശികൾക്കും സന്ധികൾക്കും ചലനമുണ്ടാക്കുന്നു.
നട്ടെല്ലിനേയും നാഡീ വ്യവസ്ഥകളേയും ചൈതന്യവത്താക്കുന്നു.
ശിരസ്സിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നു. 
ശരീരത്തിനും മനസ്സിനും ശക്തിയും ഓജസും നിലനിർത്തുന്നു.
ദഹനവ്യവസ്ഥയേയും ശ്വാസകോശത്തേയും ശക്തിപ്പെടുത്തുന്നു.
അകാലവാർധക്യത്തെ തടയുന്നു.
അമിതവണ്ണം കുറയുന്നു.
കഠിനരോഗങ്ങൾ ഉള്ളവരും ആരോഗ്യം മോശമായവരും തുടക്കത്തിൽ ചെയർ സൂര്യനമസ്കാരം ചെയ്യുന്നതാണ്‌ ഉത്തമം.

‘ആദിത്യസ്യ നമസ്‌ക്കാരാൻ
യേ കുർവ്വന്തി ദിനേ ദിനേ
ആയുഃപ്രജ്ഞാ ബലം വീര്യം
തേജസ്സ്‌തേഷാം ച ജായതേ’’

നിത്യേന സൂര്യനമസ്കാരം ചെയ്യുന്ന ഒരാൾക്ക്‌ ആയുസ്സ്‌, പ്രജ്ഞ, ബലം, വിര്യം, തേജസ്സ്‌ ഇവ ലഭിക്കുന്നു.

(ബൃന്ദ, യോഗാചാര്യ, പതഞ്ജലി യോഗ സെന്റർ, വൈറ്റില
mob: 9847392155)