ഏറ്റവും ഉയരത്തിലുള്ള ദേശീയപതാക ഹൈദരാബാദില്‍

Flag

 • രാജ്യത്ത് ഏറ്റവും ഉയരത്തില്‍ പാറിപ്പറക്കുന്ന ദേശീയ പതാക ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകക്കരയില്‍ സ്ഥാപിച്ചു. 301 അടി ഉയരമുള്ള ദണ്ഡിലാണ് പതാക സ്ഥാപിച്ചത്. 
 • 293 അടി ഉയരത്തില്‍ റാഞ്ചിയിലുണ്ടായിരുന്ന പതാകയുടെ റെക്കോഡാണ് മറികടന്നത്.

 

സഞ്ജയ് കൗള്‍ ആപ്പിള്‍ ഇന്ത്യ മേധാവി

 • ആഗോള ടെക് കമ്പനിയായ ആപ്പിളിന്റെ ഇന്ത്യന്‍ മേധാവിയായി സഞ്ജയ് കൗളിനെ മെയ് 7-ന് നിയമിച്ചു. സഞ്ജയ് കൗള്‍ ആപ്പിള്‍ ഇന്ത്യ മേധാവി

 

 

 

 

 

 

ഹാന്‍ കാങിന് ബുക്കര്‍ പുരസ്‌കാരം

booker

 • 2016-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് ലഭിച്ചു. 
 • ദ വെജിറ്റേറിയന്‍ എന്ന നോവലിനാണ് പുരസ്‌കാരം. 50000 പൗണ്ട് ആണ് പുരസ്‌കാരത്തുക. 
 • സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍.

 

ഹാന്‍ കാങിന് ബുക്കര്‍ പുരസ്‌കാരം / Read More 

 

ഉത്തരാഖണ്ഡില്‍ വീണ്ടും കോണ്‍ഗ്രസ്

Harish Rawat

 • ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഉത്തരാഖണ്ഡ് ഭരണത്തില്‍ തിരിച്ചെത്തി. ഒന്നരമാസത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മെയ് 10-നായിരുന്നു വിശ്വസവോട്ടെടുപ്പ്. 
 • സുപ്രിംകോടതി മെയ് 11-ന് വോട്ടെടുപ്പ് ഫലം അംഗീകരിച്ചതോടെ ഹരീഷ് റാവത്ത് വീണ്ടും മുഖ്യമന്ത്രിയായി. 
 • ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ കൂറുമാറിയതിനെത്തുടര്‍ന്ന് മാര്‍ച്ച് 27-ന് കേന്ദ്രം ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

 

ശശാങ്ക് മനോഹര്‍ ഐ.സി.സി. സ്വതന്ത്ര ചെയര്‍മാന്‍

Shashank Manohar

 • ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന ശശാങ്ക് മനോഹര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. 
 • ബി.സി.സി.ഐ. പ്രസിഡന്റ് പദവിയും ഐ.സി.സി. പ്രസിഡന്റ് പദവിയും രാജിവെച്ചാണ് മനോഹര്‍ സ്വതന്ത്ര ചെയര്‍മാന്‍ പദവിയിലേക്ക് മത്സരിച്ചത്. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്.  
 • ഐ.സി.സി -യുടെ സ്വതന്ത്ര ചെയര്‍മാന്‍ പദവിയിലേക്ക് മത്സരിക്കുന്നവര്‍ ദേശീയ-അന്തര്‍ദേശീയ ക്രിക്കറ്റ് സംഘടനകളില്‍ ഔദ്യോഗിക പദവികള്‍ വഹിക്കരുതെന്നാണ് ചട്ടം.

 

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ / Read More 

 

സ്‌റ്റേറ്റ് ബാങ്ക് ലയനം

SBI

 • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT) ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തയ്യാറെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. 
 • അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ഏറ്റെടുക്കുന്നതോടെ എസ്.ബി.ഐ. 37 ലക്ഷം കോടി രൂപ ആസ്തിയുള്ള ബാങ്കാവും. 
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയാണ് അനുബന്ധ ബാങ്കുകള്‍.
 • ബിസിനസ്സില്‍ വലിയ കുതിപ്പുണ്ടാക്കാനും വിദേശത്ത് ശാഖകള്‍ ആരംഭിക്കാനും ലയനം ആക്കം കൂട്ടും. കൂടാതെ, ആഗോള സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ശക്തിപകരാനും എസ്.ബി.ഐ. അനുബന്ധ ബാങ്കുകളുടെ ലയനം സഹായിക്കും.

 

എസ്.ബി.ടി. ഇല്ലാതാകുമ്പോൾ / Read More ......

ലയന സിദ്ധാന്തം പ്രയോഗതലത്തില്‍ എത്തുമ്പോള്‍ / Read More.....

 

ചുവന്ന കേരളം

assembly election

77.35 ശതമാനം പോളിങ്

മെയ് 16-ന് നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിങ് രേഖപ്പെടുത്തി. 2,60,19,284 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 2,01,25,321 പേര്‍ വോട്ട് രേഖപ്പെടുത്തി. 86.3% പേര്‍ വോട്ട് രേഖപ്പെടുത്തിയ ചേര്‍ത്തല മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.12 ശതമാനമായിരുന്നു പോളിങ്. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ തമിഴ്നാട്ടില്‍ 73.5 ശതമാനവും പുതുച്ചേരിയില്‍ 84 ശതമാനവും പോളിങ് രേഖപ്പെടുത്തി.

Keral Votecom 2016: Elecation Special Page / Read More....

കേളത്തില്‍ എല്‍.ഡി.എഫ്.

14-ാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 5 സ്വതന്ത്രര്‍ ഉള്‍പ്പെടെ 63 സീറ്റുമായി സി.പി.എം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സി.പി.ഐ. 19, ജനതാദള്‍ (എസ്) 3, എന്‍.സി.പി. 2, കേരള കോണ്‍ഗ്രസ് (ബി)-1, ആര്‍.എസ്.പി. (എല്‍)-1, കോണ്‍ഗ്രസ് (എസ്)-1, സി.എം.പി. (അരവിന്ദാക്ഷന്‍ വിഭാഗം)-1 എന്നിവയുള്‍പ്പെടെ എല്‍.ഡി.എഫ്. 91 സീറ്റുകള്‍ നേടി. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 22 സീറ്റുമായി ഒന്നാമതെത്തി. മുസ്ലിം ലീഗ് 18, കേരള കോണ്‍ഗ്രസ് (എം) 6, കേരള കോണ്‍ഗ്രസ് (ജേക്കബ്) 1 എന്നിങ്ങനെയാണ് യുഡിഎഫിലെ സീറ്റുകള്‍. (ആകെ 47). ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.

നായകന്‍ പിണറായി Special Page / Read More......

Pinarayi Vijayan

 • പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ മെയ് 25-ന് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ 22-ാമത് മന്ത്രിസഭയാണ് ഇത്.  14-ാം കേരള നിയമസഭ: ടീം പിണറായി / Special Page Read More.......
 • ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് പി.ജെ. ജോസഫാണ്. (തൊടുപുഴ-45587)
 • ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ചത് വടക്കാഞ്ചേരിയില്‍ നിന്നും മത്സരിച്ച അനില്‍ അക്കരെയാണ്. (43)
 • കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി. പ്രതിനിധിയാണ് ഒ. രാജഗോപാല്‍. നേമം മണ്ഡലത്തില്‍ 8671 വോട്ടുകളുടെ ഭൂരിപക്ഷം നേടി.
 • പൂഞ്ഞാറില്‍ നിന്നും സ്വതന്ത്രനായി പി.സി. ജോര്‍ജ് വിജയിച്ചു. (ഭൂരിപക്ഷം 27,821).
 • 14-ാം നിയമസഭയിലേക്ക് വിജയിച്ച വനിതാ പ്രതിനിധികള്‍ എട്ടാണ്. ഇവരെല്ലാം ഇടതുപക്ഷത്തുനിന്നുള്ളവരാണ്. (ജെ. മെഴ്സിക്കുട്ടിയമ്മ-കുണ്ടറ, അയിഷ പോറ്റി-കൊട്ടാരക്കര, വീണ ജോര്‍ജ് - ആറന്മുള, കെ.കെ. ശൈലജ- കൂത്തുപറമ്പ്, സി.കെ. ആശ -വൈക്കം, യു. പ്രതിഭ ഹരി - കായംകുളം, ഇ.എസ്. ബിജിമോള്‍-പീരുമേട്, ഗീത ഗോപി - നാട്ടിക)
 • ഏറ്റവും പ്രായം കുറഞ്ഞ അംഗം പട്ടാമ്പിയില്‍നിന്നും വിജയിച്ച മുഹമ്മദ് മുഹ്സിനാണ് (30).
 • ഏറ്റവും പ്രായം കൂടിയ അംഗം മലമ്പുഴയില്‍ വിജയിച്ച വി.എസ്. അച്യുതാനന്ദനാണ്.
 • നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത് കടുത്തുരുത്തി മണ്ഡലത്തിലാണ് (1533). കുറവ് പൂഞ്ഞാറില്‍ (313).
 • പാര്‍ട്ടി മെമ്പറല്ലാതെ സി.പി.എം. പ്രതിനിധിയായി മന്ത്രിസഭയില്‍ എത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് തവനൂര്‍ എം.എല്‍.എ. ആയ കെ.ടി. ജലീല്‍. 1957 -ഇ.എം.എസ്. മന്ത്രിസഭയിലെ മന്ത്രിമാരായ ജോസഫ് മുണ്ടശ്ശേരി വി.ആര്‍. കൃഷ്ണയ്യര്‍, എ.ആര്‍. മേനോന്‍ എന്നിവര്‍ക്കും 1987-ലെ ഇ.കെ. നായനാര്‍ മന്ത്രി-സഭയിലെ ലോനപ്പന്‍ നമ്പാടനും സി.പി.എം. അംഗത്വം ഉണ്ടായിരുന്നില്ല.
 • ഒരു കൃത്യമായ ഭരണകാലത്ത് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് ഉമ്മന്‍ ചാണ്ടിയാണ്. (2011 മെയ് 18-2016 മെയ് 20)
 • കേരളത്തിലെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ സി.പി.എം. കാരനാണ് പിണറായി വിജയന്‍

 

നാളത്തെ കേരളം: മുഖ്യമന്ത്രിയോട് കേരള ജനത പറഞ്ഞത് / Special Page / Read More 

അസം: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് 60 സീറ്റ് നേടിയ ബി.ജെ.പി.യാണ്. കോണ്‍ഗ്രസ് 26, എ.ഐ.യു.ഡി.എഫ്. 13, എ.ജി.പി. 14, ബി.പി.എഫ്. 12, സ്വതന്ത്രര്‍ 1 എന്നിങ്ങനെയാണ് കക്ഷിനില.

പുതുച്ചേരി: ആകെ 30 സീറ്റുള്ള പുതുച്ചേരിയില്‍ കോണ്‍ഗ്രസ് 15 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായി. ഡി.എം.കെ. 2, എന്‍.ആര്‍. കോണ്‍ഗ്രസ് 8, അണ്ണാ ഡി.എം.കെ. 4, സ്വതന്ത്രര്‍ 1 എന്നിങ്ങനെയാണ് സീറ്റ് നില.

തമിഴ്‌നാട്: തമിഴ്‌നാട്ടില്‍ എം.ജി.ആറിനു ശേഷം ഭരണം നിലനിര്‍ത്തുന്ന ആദ്യ മുഖ്യമന്ത്രിയായി ജയലളിത മാറി. അണ്ണാ ഡി.എം.കെ. സഖ്യം 134 സീറ്റുമായി ഭരണം നിലനിര്‍ത്തി. ഡി.എം.കെ. 89ഉം കോണ്‍ഗ്രസ് 8ഉം, മുസ്ലിം ലീഗ് ഒരു സീറ്റും നേടി.

പശ്ചിമബംഗാള്‍: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (211), കോണ്‍ഗ്രസ് 44, സി.പി.എം. 26, സിപിഐ 1, ബിജെപി 3, ഫോര്‍വേഡ് ബ്ലോക്ക് 2, ആര്‍.എസ്.പി. 3, ജി.ജെ.എം. 3, സ്വതന്ത്രര്‍ 1 എന്നിങ്ങനെയാണ് സീറ്റു നില.

 

ആപ്പിള്‍ ഡവലപ്‌മെന്റ് സെന്റര്‍ ഹൈദരാബാദില്‍

Apple

 • ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഡവലപ്‌മെന്റ് സെന്റര്‍ ഹൈദരാബാദില്‍ മെയ് 19-ന് ആരംഭിച്ചു. 
 • ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ വാച്ച് എന്നിവയിലേക്കുള്ള ഡിജിറ്റല്‍ മാപ്പ്, നാവിഗേഷന്‍ സര്‍വീസ് എന്നിവയാകും ഇവിടെ വികസിപ്പിക്കുക. 40000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. 

 

തായ്‌വാന് ആദ്യ വനിതാ പ്രസിഡന്റ്

taiwan

 • തായ്‌വാന്റെ പ്രസിഡന്റായി ഡെമോക്രാറ്റിക് പ്രൊഗ്രസിവ് പാര്‍ട്ടി നേതാവ് സായ് ഇങ് വെന്‍ (59) മെയ് 20-ന് സത്യപ്രതിജ്ഞ ചെയ്തു. 
 • തായ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റാണ് വെന്‍. 
 • ചൈനയെ അനുകൂലിക്കുന്ന കുമിന്താങ് പാര്‍ട്ടിയുടെ എട്ടുവര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് സ്വതന്ത്ര തായ്‌വാനെ അനുകൂലിക്കുന്ന ഇങ് വെന്‍ പ്രസിഡന്റാവുന്നത്.

 

കിരണ്‍ ബേദി പുതുച്ചേരി ലഫ്. ഗവര്‍ണര്‍

chennai

 • ബി.ജെ.പി. നേതാവും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്. ഗവര്‍ണറായി മെയ് 22-ന് രാഷ്ട്രപതി നിയമിച്ചു. 
 • രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ബേദി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

 

ഇന്ത്യയുടെ സ്‌പേസ് ഷട്ടില്‍

RLV TD

 • ബഹിരാകാശഗവേഷണരംഗത്ത് ചരിത്രംകുറിച്ച് ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണവാഹനം വിജയകരമായി പരീക്ഷിച്ചു. 
 • മെയ് 23-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍നിന്നാണ് റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ (ഞഘഢഠഉ) പരീക്ഷിച്ചത്. 
 • ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചശേഷം വിക്ഷേപണവാഹനം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറങ്ങുമെന്നതാണ് ആര്‍.എല്‍.വി.യുടെ പ്രത്യേകത. 
 • 95 കോടിയാണ് ചെലവ്.

 

ബഹിരാകാശ വിമാനം: ഇന്ത്യയ്ക്ക് ചരിത്ര നേട്ടം / Read More 

 

ഛബഹാര്‍ തുറമുഖ ഉടമ്പടി

modi in iran

 • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയിലെ ഇറാന്‍ സന്ദര്‍ശനവേളയില്‍ ഛബഹാര്‍ തുറമുഖ വികസന ഉടമ്പടിയില്‍ ഒപ്പുവെച്ചു
 • തെക്കന്‍ ഇറാന്‍ തീരത്തെ സിസ്താന്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ തുറമുഖ നഗരമാണ് ഛബഹാര്‍. ഈ തുറമുഖത്തിന്റെ വികസനവും നിയന്ത്രണവും ഇന്ത്യയ്ക്ക് നല്‍കുന്ന കരാറിലാണ് മോദിയും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയും ഒപ്പുവെച്ചത്. 
 • പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയും എന്നതാണ് ഛബഹാറിന്റെ പ്രാധാന്യം. ഇതോടെ ഇന്ത്യയില്‍നിന്നും തിരിച്ചുമുള്ള ചരക്കുകൂലിയില്‍ ഗണ്യമായി കുറവ് വരുത്താനും മധ്യേഷ്യയും യൂറോപ്പുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും സാധിക്കും.

 

ഛബഹാര്‍ തുറമുഖവികസനം: ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു

 

ഇ-മാലിന്യത്തില്‍ ഇന്ത്യ അഞ്ചാമത്

1

 • ലോകത്ത് ഇ-മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 
 • വ്യവസായ സംഘടനയായ അസോച്ചവും കെ.പി.എം.ജിയും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം.
 • പ്രതിവര്‍ഷം 18.5 ലക്ഷം ടണ്‍ ഇ- മാലിന്യമാണ് ഇന്ത്യയിലുണ്ടാവുന്നത്. 
 • ഇതില്‍ 12 ശതമാനവും ടെലികോം അനുബന്ധ മേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ 103 കോടി മൊബൈല്‍ വരിക്കാരുള്ളതായാണ് കണക്ക്.

 

ഒബാമ ഹിരോഷിമയില്‍

Obama at Hiroshima

 • അണുബോംബിട്ടതിനുശേഷം ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് ഹിരോഷിമ സന്ദര്‍ശിച്ചു. 
 • മെയ് 27-നാണ് ബരാക് ഒബാമ ഹിരോഷിമയിലെത്തിയത്. 
 • ഹിരോഷിമയിലെ സമാധാന പാര്‍ക്കിലെ സ്മാരക കുടീരത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെക്കൊപ്പം ഒബാമ പുഷ്പചക്രം അര്‍പ്പിച്ചു. 
 • ഹിരോഷിമയില്‍ 1945 ആഗസ്ത്  6-നാണ് ലോകത്താദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത്. 1.4 ലക്ഷം പേര്‍ ഇവിടെ കൊല്ലപ്പെട്ടു.

 

ചരിത്രംകുറിച്ച് ഒബാമ ഹിരോഷിമയില്‍ / Read More

'മരണമെത്തിയത് മഴമേഘങ്ങളില്ലാത്ത മാനത്തു നിന്ന്...' / Read More 

ചാരക്കൂമ്പാരത്തില്‍ വിടര്‍ന്ന ഓലിയന്‍ഡര്‍ പുഷ്പം / Read More.....

 

അതിവേഗത്തിന് ടാല്‍ഗോ 

talgo

 • മെയ് 29-ന് ഇന്ത്യന്‍ റെയില്‍വേ പരീക്ഷണ ഓട്ടം നടത്തിയ അതിവേഗ തീവണ്ടിയാണ് ടാല്‍ഗോ. 
 • ഉത്തര്‍പ്രദേശിലെ ബറേലി- മൊറാദാബാദ് റൂട്ടിലാണ് മണിക്കൂറില്‍ ശരാശരി 80-115 കിലോ മീറ്റര്‍ വേഗത്തില്‍ ടാല്‍ഗോ ഓടിയത്. 
 • 30 ശതമാനം ഇന്ധനം ലാഭിക്കുന്നതും നിലവിലുള്ള റെയില്‍ സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്താതെ ഓടിക്കാവുന്നതുമാണ് ടാല്‍ഗോ കോച്ചുകള്‍.
 • ഡല്‍ഹി-മുംബൈ റൂട്ടില്‍ 17 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി യാത്രാ ദൈര്‍ഘ്യം കുറയ്ക്കാന്‍ ഈ പുതിയ ട്രെയിനിനു കഴിയും.
 • ഇടത്തരം അതിവേഗ ട്രെയിനും (160-250 കിലോമീറ്റര്‍/ മണിക്കൂര്‍), അതിവേഗ യാത്രാ വണ്ടിയും( 350 കിലോമീറ്റര്‍/ മണിക്കൂര്‍) നിര്‍മിക്കുന്ന മാഡ്രിഡ് ആസ്ഥാനമായ സ്പാനിഷ് കമ്പനിയുടേതാണ് ടാല്‍ഗോ ട്രെയിനുകള്‍

 

വിയോഗം​

ബല്‍രാജ് മധോക്  

balraj madhok

 

 • ഭാരതീയ ജനസംഘിന്റെ സ്ഥാപകരില്‍ ഒരാളായ ബല്‍രാജ് മധോക്(96) മെയ് 2-ന് അന്തരിച്ചു. 
 • വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ സ്ഥാപകനുമാണ് മധോക്.

 

ബല്‍രാജ് മധോക് അന്തരിച്ചു

 

തയ്യാറാക്കിയത് : വൈശാഖ് വര്‍മ്മ