ലോകത്തെ പിടിച്ചു കുലുക്കി സിക

zika virus

 • സിക വൈറസ് പ്രതിസന്ധിയില്‍ ലോകാരോഗ്യസംഘടന ഫിബ്രവരി ഒന്നിന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
 • ആഗോളതലത്തില്‍ സിക്ക വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.
 • ഡെങ്കിപ്പനിയും മഞ്ഞപ്പനിയും പടര്‍ത്തുന്ന കൊതുകുകള്‍തന്നെയാണ് സിക വൈറസും പരത്തുന്നത്.
 • 2009-ല്‍ എച്ച്വണ്‍എന്‍വണ്‍ ബാധയെത്തുടര്‍ന്നാണ് ലോകാരോഗ്യസംഘടന ആദ്യമായി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

 

സിക വൈറസിനെ കരുതിയിരിക്കണം


യു.എന്‍. സമാധാനസേനയ്ക്ക് മലയാളി തലവന്‍ 

jai menon

 • ഐക്യരാഷ്ട്രസഭ സമാധാനസേനയുടെ തലവനായി മലയാളിയായ മേജര്‍ ജനറല്‍ ജയ്ശങ്കര്‍ മേനോന്‍ ഫിബ്രവരി ആദ്യവാരം നിയമിതനായി. 
 • ഐക്യരാഷ്ട്രസഭയുടെ ഡിസ് എന്‍ഗേജ്മെന്റ് ഒബ്സര്‍വര്‍ ഫോഴ്സിന്റെ ഹെഡ് ഓഫ് മിഷനും ഫോഴ്സ് കമാന്‍ഡറുമായാണ് നിയമനം.
 • ഇന്ത്യന്‍ കരസേനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആഭ്യന്തരരാജ്യാന്തര തലങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ജയ്ശങ്കര്‍ മേനോന്‍ 1993-ല്‍ മൊസാംബിക്കില്‍ നടന്ന ഐക്യരാഷ്ട്ര സേനയുടെ ഓപ്പറേഷനില്‍ സൈനിക നിരീക്ഷകനായിരുന്നു.

 

ഉത്തരകൊറിയയുടെ ഉപഗ്രഹ വിക്ഷേപണം

rocket

 • ലോകത്തെ ഞെട്ടിച്ച് അണുപരീക്ഷണം നടത്തിയ ഉത്തരകൊറിയ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു.
 • ഭൂമിയെ നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ക്വാങ്യോങ്സോങ് എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. 
 • ആണവ, മിസൈല്‍ പദ്ധതികളുടെ പേരില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിലനില്കവെയാണ് ജനവരിയില്‍ ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയത്.

 

ഉപഗ്രഹവിക്ഷേപണം: ഉത്തരകൊറിയക്കെതിരെ യു.എന്‍.കടുത്ത നടപടിയിലേക്ക്

 

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തി

Gravitational Waves

 • നൂറുവര്‍ഷംമുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പ്രവചിക്കുകയും, ഇത്രകാലവും പ്രപഞ്ചപഠനത്തില്‍ ഏറ്റവും വലിയ സമസ്യയായി തുടരുകയും ചെയ്ത ഗുരുത്വതരംഗങ്ങള്‍ ( ഏൃമ്ശമേശേീിമഹ ംമ്‌ല)െ കണ്ടെത്തിയതായി ശാസ്ത്രലോകം പ്രഖ്യാപിച്ചു.
 • ഗുരുത്വതരംഗങ്ങള്‍ കണ്ടുപിടിക്കാനായി 24 വര്‍ഷം മുമ്പ് അമേരിക്കയില്‍ സ്ഥാപിച്ച 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി' അഥവാ 'ലിഗോ' ( ഘകഏഛ ) പരീക്ഷണമാണ്, പ്രപഞ്ചപഠനത്തില്‍ നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മുന്നേറ്റം നടത്തിയത്.
 • ഗാലക്‌സികള്‍ കൂട്ടിയിടിക്കുക, തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് ഒന്നാവുക തുടങ്ങിയ അത്യന്ത്യം പ്രക്ഷുബ്ധമായ പ്രാപഞ്ചികസംഭവങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ സ്ഥലകാല ജ്യാമിതിയില്‍ ഓളങ്ങളായി സഞ്ചരിക്കുമെന്നാണ് ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം പറയുന്നത്. അതിനാണ് ഗുരുത്വതരംഗങ്ങളെന്ന് പറയുന്നത്.
 • ഗുരുത്വതരംഗങ്ങളെ പ്രപഞ്ചനിരീക്ഷണത്തിനുള്ള പുതിയൊരു ഉപാധിയായി മാറ്റാം എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രത്യേകത.
 • ഇന്ത്യക്കാര്‍ ഉള്‍പ്പടെ ആയിരത്തോളം ശാസ്ത്രജ്ഞര്‍ പതിറ്റാണ്ടുകളോളം നടത്തിയ ശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടത്.

 

നൂറ്റാണ്ടിന്റെ ശാസ്ത്രമുന്നേറ്റം; ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തി

 

സംസ്ഥാന ബജറ്റ്

TRIVANDRUM

 • ക്ഷേമപദ്ധതികളുടെ പെരുമഴയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫിബ്രവരി 12-ന് ബജറ്റ് അവതരിപ്പിച്ചു. 
 • പുതിയ നികുതികള്‍ ചുമത്താത്ത ബജറ്റ് 84,092.61 കോടി രൂപ വരവും 93,990.06 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. 
 • 9,897.45 കോടി രൂപയാണ് കമ്മി.
 • 2,400 കോടിയുടെ വാര്‍ഷികപദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. 

പ്രധാന നിര്‍ദേശങ്ങള്‍

 • എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും അരി സൗജന്യം
 • ലൈറ്റ് മെട്രോ ഉള്‍പ്പെടെ 17 സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി 2,536.07 കോടി രൂപ.
 • മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി, റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി, ശബരിമല മാസ്റ്റര്‍പഌനിന് 40 കോടി.
 • ഏലത്തിന് നികുതി ഒഴിവാക്കിയപ്പോള്‍ കമ്പനികളെ കാര്‍ഷികാദായ നികുതിയില്‍ നിന്നും ഒഴിവാക്കി.
 • 75 കഴിഞ്ഞവര്‍ക്കുള്ള വാര്‍ധക്യപെന്‍ഷന്‍ 1500 രൂപ, ക്ഷീരകര്‍ഷക ക്ഷേമപെന്‍ഷന്‍ 750 രൂപ, ഒറ്റപ്പെട്ടവര്‍ക്കും കിടപ്പായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി 100 കോടിയുടെ 'കനിവ് ' പദ്ധതി.

 

സംസ്ഥാന ബജറ്റ് 2016

 

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന് തുടക്കം

കൊച്ചി സ്മാര്‍ട്ട് സിറ്റി

 • കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം ഫിബ്രവരി 20-ന് നടന്നു.
 • സംസ്ഥാന സര്‍ക്കാറും ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള ദുബൈ ഹോള്‍ഡിങ്ങും സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

 

ഓസ്‌കര്‍ 2016

1

 • മികച്ച ചിത്രം: സ്പോട്ട്ലൈറ്റ് (സംവിധാനം: ടോം മെക്കാര്‍ത്തി)
 • മികച്ച നടന്‍: ലിയനാര്‍ഡോ ഡി കാപ്രിയോ (ചിത്രം: ദി റെവെനന്റ്)
 • മികച്ച നടി: ബ്രി ലാര്‍സന്‍ (ചിത്രം: റൂം)
 • മികച്ച സംവിധായകന്‍: അലെസാന്‍ന്ദ്രോ ഇനാരിറ്റു (ചിത്രം: ദി റെവെനന്റ്)
 • മികച്ച ഗാനം: സാം സ്മിത്ത് (സ്പെക്ടറിലെ റൈറ്റിങ് ഓണ്‍ ദി വാള്‍ എന്ന ഗാനം) 
 • മികച്ച പശ്ചാത്തല സംഗീതം: എന്നിയോ മോറികോണ്‍ (ചിത്രം: ദി ഹേറ്റ്ഫുള്‍ എയ്റ്റ്)
 • മികച്ച വിദേശഭാഷാ ചിത്രം: സണ്‍ ഓഫ് സോള്‍ (ഹംഗറി)

 

ഓസ്‌ക്കാര്‍ 2016

 

 

കേന്ദ്ര ബജറ്റ്

Budget

 • കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഫിബ്രവരി 29-ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
 • തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി രൂപ നീക്കിവെച്ചു. കാര്‍ഷിക മേഖലയ്ക്കുള്ള നിരവധി ആനുകൂല്യങ്ങളോടൊപ്പം റോഡ്, റെയില്‍, വ്യോമഗതാഗതമേഖലകള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. 
 • ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ അഞ്ചുലക്ഷംകോടി രൂപ, കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് 8,500 കോടി, വളം, മണ്ണ് പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് ഇ - പ്ലാറ്റ്ഫോം എന്നിവയും പ്രഖ്യാപിച്ചു. 
 • അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവില്‍ നല്‍കിയിരുന്ന 2000 രൂപയുടെ റിബേറ്റ് 5000രൂപയാക്കി.
 • എല്ലാ കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ, അടുത്ത രണ്ട് വര്‍ഷം കൊണ്ട് 62 പുതിയ നവോദയ സ്‌കൂളുകള്‍, 1000 കോടി മുതല്‍ മുടക്കില്‍ ഹയര്‍ എജുക്കേഷന്‍ ഫിനാന്‍സിങ് ഏജന്‍സി, രാജ്യവ്യാപകമായി 1500 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി 1700 കോടി, സ്വച്ഛ് ഭാരത് അഭിയാന് 9,000 കോടി, ഗ്രാമവികസനത്തിന് 87,765 കോടി, ജലസേചന പദ്ധതികള്‍ക്കായി നബാര്‍ഡിന് 20,000 കോടി തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍.
 • സര്‍വീസ് ടാക്സിനുമേല്‍ ഏര്‍പ്പെടുത്തിയ കൃഷി കല്യാണ്‍ സെസ് ഹോട്ടല്‍ ഭക്ഷണം, മൊബൈല്‍ കോളുകള്‍ തുടങ്ങിയവ ചെലവേറിയതാക്കും. 
 • സിഗററ്റ്, കാറുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ , സ്പോര്‍ട്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വില കൂടുമ്പോള്‍ ചെരുപ്പ്, സെറ്റ്ടോപ്പ് ബോക്സ്,സാനിറ്ററി പാഡ് എന്നിവയ്ക്ക് വില കുറയും.

 

റെയില്‍വേ ബജറ്റ്

Budget

 • നരേന്ദ്രമോദി സര്‍ക്കാറിന്റെ മൂന്നാമത്തെ റെയില്‍വേ ബജറ്റ് ഫിബ്രവരി 25-ന് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. 
 • അവസാനത്തെ റെയില്‍വേ ബജറ്റ്. 2017 മുതല്‍ പൊതുബജറ്റിനൊപ്പം
 • റെയില്‍വേയുടെ നവീകരണത്തിനും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ് 2020ഓടെ ആധുനികീകരണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു.
 • ഈ സാമ്പത്തികവര്‍ഷം 1.84 ലക്ഷം കോടിരൂപ വരുമാനവും 1.21 ലക്ഷം കോടി നിക്ഷേപവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 
 • ടിക്കറ്റ് ബുക്ക് ചെയ്യാതെ ദീര്‍ഘദൂരം സഞ്ചരിക്കാവുന്ന അന്ത്യോദയ എക്സ്പ്രസ്, തേര്‍ഡ് എസി കോച്ചുകള്‍ മാത്രമുള്ള ഹംസഫര്‍, മണിക്കൂറില്‍ 130 കി.മീയില്‍ പോകുന്ന തേജസ്, ഇരട്ടനിലയുള്ള ഉദയ്, തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആസ്ത എന്നിവയാണ് ബജറ്റില്‍ നിര്‍ദേശിച്ച പുതിയ തീവണ്ടികള്‍. 
 • റിസര്‍വേഷനിലും കാറ്ററിങ് മേഖലയിലും സ്ത്രീസംവരണം ലക്ഷ്യമിട്ടുള്ള ബജറ്റ് കുട്ടികള്‍ക്ക് പാല്‍, ചൂടുവെള്ളം, എന്നിവ ലഭ്യമാക്കാന്‍ ജനനിസേവ സംവിധാനവും നിര്‍ദേശിച്ചു. 
 • ടിക്കറ്റ് റദ്ദാക്കാനുള്ള ടോള്‍ഫ്രീ നമ്പറും (139) ഏര്‍പ്പെടുത്തി. 
 • റെയില്‍വേ പോര്‍ട്ടര്‍മാര്‍ ഇനിമുതല്‍ സഹായക് എന്നറിയപ്പെടും. 
 • ഗുജറാത്തിലെ വഡോദരയിലുള്ള റെയില്‍വേ അക്കാദമി സര്‍വകലാശാലയാക്കാന്‍ നിര്‍ദ്ദേശം.

 

റെയില്‍വെ ബജറ്റ് 2016

 

 

ഇന്‍ഫന്റിനോ ഫിഫ പ്രസിഡന്റ് 

fifa

 • ഫിഫയുടെ ഒമ്പതാം പ്രസിഡന്റായി സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ ജിയാനി ഇന്‍ഫന്റിനോ തിരഞ്ഞെടുക്കപ്പെട്ടു.
 • യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയുടെ ജനറല്‍ സെക്രട്ടറിയാണ് 45-കാരനായ ഇന്‍ഫന്റിനോ.
 • രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇന്‍ഫന്റിനോയ്ക്ക് 88ഉം ബഹറൈന്‍ രാജകുടുംബാംഗം ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയ്ക്ക് 85ഉം വോട്ടാണ് ലഭിച്ചത്.

 

ഫിഫ ഇനി ജിയാനി ഇന്‍ഫന്റിനോ നയിക്കും

 

രഞ്ജിട്രോഫി മുംബൈയ്ക്ക്

2322242

 • രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം മുംബൈയ്ക്ക്
 • സൗരാഷ്ട്രയെ ഇന്നിങ്സിനും 21 റണ്‍സിനും തകര്‍ത്താണ് മുംബൈ ജേതാക്കളായത്.
 • മുംബൈയുടെ മലയാളിതാരം ശ്രേയസ് അയ്യരാണ് കളിയിലെ താരം.
 • വ്യാസ് സമ്മാന്‍ സുനിത ജെയിനിന്
 • കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ 2015ലെ വ്യാസ് സമ്മാന്‍ ഹിന്ദി എഴുത്തുകാരി ഡോ. സുനിത ജെയിനിന്.
 • ക്ഷമ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 
 • 2.5 ലക്ഷംരൂപ സമ്മാനത്തുകയുള്ള പുരസ്‌കാരം പത്തുവര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച ഹിന്ദിഭാഷാ കൃതിക്കാണ് നല്‍കുന്നത്.

 

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ 

ദേശീയ അവാര്‍ഡ് നിര്‍ണയ രീതിക്കെതിരെ റസൂല്‍ പൂക്കുട്ടി

 • ചലച്ചിത്രങ്ങളിലെയും ഡോക്യുമെന്ററികളിലെയും ശബ്ദമിശ്രണത്തിനുള്ള പ്രശസ്തമായ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം റസൂല്‍ പൂക്കുട്ടിക്ക്. 
 • ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിക്കാണ് പുരസ്‌കാരം.
 • ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് റസൂല്‍ പൂക്കുട്ടി.
 • കൊല്ലം അഞ്ചല്‍ വിളക്കുപാറ സ്വദേശിയായ റസൂല്‍ പൂക്കുട്ടിക്ക് 2009- ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

 

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍

kannur airport

 • ഉത്തരമലബാറില്‍ രണ്ടാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ നടത്തി.
 • മൂര്‍ഖന്‍ പറമ്പിലെ റണ്‍വേയില്‍ ഫിബ്രവരി 29-നാണ്  വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഇറങ്ങിയത്. 
 • കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍മാര്‍ഷല്‍ രഘുനാഥന്‍ നമ്പ്യാരാണ് വിമാനം പറത്തിയത്. വിപിന്‍ നെനെയായിരുന്നു കോ പൈലറ്റ്.

 

 

വിടവാങ്ങിയവര്‍

 

ഒ.എന്‍.വി. കുറുപ്പ്

ONV

 • കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി. കുറുപ്പ് ഫിബ്രവരി 13-ന്  അന്തരിച്ചു.
 • അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹത്തിന് ജ്ഞാനപീഠം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന.ന്‍ഡ് നെഹ്‌റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
 • ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാര്‍ഡ് നേടി.
 • ദേശീയ അവാര്‍ഡും (1989) പദ്മശ്രീയും ലഭിച്ചു (1998). കലാമണ്ഡലം ചെയര്‍മാന്‍ ആയിരുന്നു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു (1999).
 • പൊരുതുന്ന സൗന്ദര്യം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നിവയാണ് പ്രധാന കൃതികള്‍.

 

സാന്ധ്യാരാഗം മായുന്നിതാ..... (ഒഎന്‍വി സ്‌പെഷല്‍)

 

 

 

ഉമ്പര്‍ട്ടോ എക്കോ 

1

 • ആധുനിക നോവല്‍ സാഹിത്യത്തിന് ഉദ്വേഗത്തിന്റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ (84) ഫിബ്രവരി 20-ന് മിലാനില്‍ അന്തരിച്ചു.
 • ദ നെയിം ഓഫ് ദ റോസ്, ന്യൂമറോ സീറോ, ദ ഐലന്‍ഡ് ഓഫ് ദ ഡൈ ബിഫോര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത സാഹിത്യകൃതികളില്‍ ചിലതാണ്.
 • വായനക്കാരെ വിടാതെ കഥയോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്നതായിരുന്നു ഉമ്പര്‍ട്ടോ എക്കോയുടെ ശൈലി. 
 • ചിഹ്നവിജ്ഞാനീയത്തിലും (സെമിയോട്ടിക്‌സ്) അഗ്രഗണ്യനായിരുന്നു.

 

പ്രശസ്ത സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

 

ലാന്‍സ് നായിക് ഹനുമന്തപ്പ 

hanumanthappa

 • സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ കുടുങ്ങി ആറാം ദിവസം ജീവനോടെ കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ കോപ്പാഡ് ഫിബ്രവരി 11-ന് മരണത്തിന് കീഴടങ്ങി. 
 • ഫിബ്രവരി മൂന്നിനുണ്ടായ അപകടത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
 • മൈനസ് 50 ഡിഗ്രിവരെ താപനില താഴേക്ക് പോകുന്ന സിയാച്ചിനില്‍ 1984 മുതല്‍ ഇന്ത്യയുടെയും പാകിസ്താന്റെയും സൈനിക സാന്നിധ്യമുണ്ട്.

 

ആറു നാള്‍ മഞ്ഞിനടിയില്‍, ഹനുമന്തപ്പ ജീവിതത്തിലേക്ക്

മഞ്ഞുമലകളില്‍ ഹനുമന്തപ്പ പൊരുതിയത് 10 വര്‍ഷം

 

അക്ബര്‍ കക്കട്ടില്‍ 

akbar kakkattil

 

 • എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ ഫിബ്രവരി 17-ന് അന്തരിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു.
 • 2011 ലെ  ആണ്‍കുട്ടി, സര്‍ഗ്ഗ സമീക്ഷ, പാഠം മുപ്പത്, കക്കട്ടില്‍ യാത്രയിലാണ് എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.
 • അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 

 

തയ്യാറാക്കിയത്: വൈശാഖ് വര്‍മ്മ