arrowപുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ലോകത്തെ ഞെട്ടിച്ച മഹാദുരന്തം. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ നൂറിലധികം പേരാണ് മരിച്ചത്. അപകടത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു

Puttingal Tragedy

arrowകേരളത്തിന്റെ മകള്‍ ജിഷ: മേയ് രണ്ടിന്, പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷ (29) ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു. ജൂണ്‍ 16ന് കാഞ്ചീപുരത്തു വച്ച്, പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാം പിടിയില്‍

Jisha

arrowകേരളത്തില്‍ ഇടത് തരംഗം: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിലെ 22 -ാമത് മന്ത്രിസഭ അധികാരത്തിലെത്തി. 140 അംഗ നിയമസഭയില്‍ എല്‍ഡിഎഫിന് 91, യുഡിഎഫ് 47, എന്‍.ഡി.എ. 1, സ്വതന്ത്രന്‍ 1 വീതം സീറ്റുകള്‍ ലഭിച്ചു

pinarayi vijayan cabinet

arrowകേരളനിയമസഭയില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു ബിജെപിയുടെ ആദ്യ എംഎല്‍എയായി നേമം മണ്ഡലത്തില്‍ നിന്ന് ഒ.രാജഗോപാല്‍. മണ്ഡലത്തിലെ 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 11 എണ്ണത്തിലും ബിജെപി വിജയക്കൊടി പാറിച്ചു

O Rajagopal

arrowരണ്ടില കൊഴിഞ്ഞു: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് സഖ്യത്തില്‍നിന്നു പുറത്തുപോയി. മൂന്നു പതിറ്റാണ്ടിലേറെയായി ഒന്നിച്ചു പ്രവര്‍ത്തിച്ച യുഡിഎഫ് മുന്നണിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് മുന്നണി വിടാനുള്ള കാരണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി

K.M.Mani

arrowബന്ധുക്കള്‍, ശത്രുക്കള്‍: ഒക്ടോബറില്‍ ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു രാജി

മുഹമ്മദലി അനുസ്മരണത്തില്‍ വിശദീകരണവുമായി ഇ.പി ജയരാജന്‍

arrowഅംഗീകാര കൊടുമുടിയില്‍ അഗസ്ത്യമല: തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യമലയ്ക്ക് യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി. ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടനയുനെസ്‌കോ പുതുതായി പ്രസിദ്ധീകരിച്ച ജൈവ സംരക്ഷിത മേഖലകളുടെ പട്ടികയിലാണ് അഗസ്ത്യമലയെ ഉള്‍പ്പെടുത്തിയത്

Agasthyamala Biosphere Reserve

കണ്ണീരില്‍ കുതിര്‍ന്ന് കലാകേരളം

arrowകലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ലോകത്തോട് വിടപറഞ്ഞ വര്‍ഷം

recap keralam

അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന, കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി. കുറുപ്പ്, മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി, തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനും കവിയും ബഹുമുഖ പ്രതിഭയുമായിരുന്ന കാവാലം നാരായണപ്പണിക്കര്‍, മലയാള സിനിമയില്‍ ഹാസ്യത്തിന് സ്ത്രീപക്ഷ ഭാവുകത്വം നല്‍കിയ നടി കല്‍പ്പന, തിരക്കഥാകൃത്ത് ടി.എ. റസാഖ്, ട്രാഫിക് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ രാജേഷ് പിള്ള, യുവ നടന്‍ ജിഷ്ണു എന്നിവരുടെ വേര്‍പാടിന് 2016 സാക്ഷിയായി