നേടിയവര്‍ 

pinarayi vijayanപിണറായി വിജയന്‍ കേരളത്തിന്റെ 22-ാമത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്തു നിന്നാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.

 

rajagopal

ഒ. രാജഗോപാല്‍- കേരളാ നിയമസഭയിലെത്തുന്ന ആദ്യ ബിജെപി അംഗമെന്ന ഖ്യാതി ഒ.രാജഗോപാല്‍ സ്വന്തമാക്കി.

തിരുവനന്തപുരം നേമത്തു നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 

1992 മുതല്‍ 2004 വരെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപി ആയിരുന്നു.

 

mother teresa

മദര്‍ തെരേസ- അഗതികളുടെ അമ്മ മദര്‍ തെരേസ വിശുദ്ധപദവിയിലേക്ക്.

സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്

 

p v sindhuപി.വി സിന്ധു - ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഹൈദരാബാദ് സ്വദേശിനി പി.വി സിന്ധു വെള്ളി നേടി. 

പുല്ലേല ഗോപിചന്ദിന്റെ അക്കാദമിയിലായിരുന്നു സിന്ധുവിന്റെ പരിശീലനം. ലോക ഒന്നാം നമ്പര്‍ താരം കാരോലിന മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്.

 

usssain boltഉസൈന്‍ ബോള്‍ട്ട് - തുടര്‍ച്ചയായി മൂന്നാംവട്ടവും ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ അത്‌ലറ്റെന്ന ഖ്യാതി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് സ്വന്തമാക്കി. 

മികച്ച അത്‌ലറ്റിനുള്ള (പുരുഷ വിഭാഗം) ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ അത്‌ലറ്റ് ഓഫ് ദ ഇയറിന് തുടര്‍ച്ചയായി നാലു തവണ അര്‍ഹനായിട്ടുണ്ട്.

 

m p veerendra kumarഎം.പി വീരേന്ദ്രകുമാര്‍ - 2016 ലെ മൂര്‍ത്തി ദേവി പുരസ്‌കാരത്തിന് എം.പി വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണഗ്രന്ഥം അര്‍ഹമായി

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, അമൃത കീര്‍ത്തി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

 

sankha ghoshശംഖ ഘോഷ്- ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന് ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായി.

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, സരസ്വതി സമ്മാന്‍, പദ്മഭൂഷണ്‍ എന്നിവ ലഭിച്ചിട്ടുണ്ട്. 

വൃത്ത- താളബദ്ധമായ കവിതകളാണ് ശംഖ ഘോഷിന്റെത്.

പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതും ശംഖ ഘോഷെന്ന കവിയെ ശ്രദ്ധേയനാക്കി. 

 

c radhakrishnan

സി. രാധാകൃഷ്ണന്‍- ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. 

ഭാരതീയ ജ്ഞാനപീഠ സമിതി നല്‍കുന്ന മൂര്‍ത്തിദേവി പുരസ്‌കാരത്തിന് 2013 ല്‍ അര്‍ഹനായിട്ടുണ്ട്.

തീക്കടല്‍ കടഞ്ഞ് തിരുമധുരം, മുമ്പേ പറക്കുന്ന പക്ഷികള്‍, സ്പന്ദമാപിനികളെ നന്ദി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 

 

T M Krishnaടി.എം കൃഷ്ണ- കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണ മാഗ്‌സാസേ പുരസ്‌കാരത്തിന് അര്‍ഹനായി.

സംഗീതജ്ഞനെന്ന നിലയിലും രാജ്യത്തിന്റെയും സമൂഹത്തിന്റെയും ചലനങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന വ്യക്തിത്വമെന്ന നിലയിലും കൃഷ്ണ ശ്രദ്ധേയനാണ്. 

 

beswada wilsonബെസ്വാഡ വില്‍സണ്‍- സാമൂഹിക പ്രവര്‍ത്തകനെന്ന നിലയില്‍ ശ്രദ്ധേയനായ ബെസ്വാഡ വില്‍സണ്‍ മാഗ്‌സാസേ പുരസ്‌കാരത്തിന് അര്‍ഹനായി. 

തോട്ടിപ്പണി ചെയ്യുന്നവര്‍ക്കു വേണ്ടി 
ശബ്ദമുയര്‍ത്തുന്ന സഫായി കര്‍മാചാരി ആന്ദോളന്‍ നേതാവാണ് ബെസ്വാദ വില്‍സണ്‍.

 

paul beetyപോള്‍ ബീറ്റി- മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിയുടെ ദ സെല്‍ ഔട്ട് എന്ന കൃതി അര്‍ഹമായി.

 വര്‍ണവിവേചനവും അടിമത്തവുമാണ് ദ സെല്‍ ഔട്ടിന്റെ പ്രമേയം.

ഇതാദ്യമായാണ് ഒരു അമേരിക്കന്‍ എഴുത്തുകാരന്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്.

 

barack obamaബറാക്ക് ഒബാമ- അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി.

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ- അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡൊണാള്‍ഡ് ട്രംപാണ് ഒബാമയ്ക്ക് ശേഷം അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുക.

 

നഷ്ടപ്പെട്ടവര്‍

 

E P jayarajanഇ.പി ജയരാജന്‍ - ഇടതുപക്ഷ സര്‍ക്കാരില്‍ വ്യവസായം, കായികവകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ബന്ധുത്വനിയമന വിവാദവുമായി ബന്ധപ്പെട്ട് രാജി വച്ചു. 

ജയരാജന്റെ ഭാര്യാസഹോദരി പി.കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചതാണ് രാജിയില്‍ കലാശിച്ചത്.

 

hillari clinton

ഹില്ലരി ക്ലിന്റണ്‍- അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് മല്‍സരിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്ത വനിത.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ. നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്.

എതിര്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് 302 ഇലക്ടറല്‍ വോട്ട് നേടി. 232 വോട്ട് കരസ്ഥമാക്കാനേ ഹില്ലരിക്ക് കഴിഞ്ഞുള്ളു. 

 

dilma rousafദില്‍മ റൂസഫ്: ബ്രസീല്‍ പ്രസിഡന്റ് പദത്തില്‍നിന്ന് ദില്‍മാ റൂസഫ് ഇംപീച്ച് ചെയ്യപ്പെട്ടു. 

ബജറ്റ് ക്രമക്കേടിനെ തുടര്‍ന്നാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ദില്‍മ പുറത്താക്കപ്പെട്ടത്.

സാമ്പത്തിക ശാസ്ത്ര വിദഗ്ധയായ ദില്‍മ മുന്‍ പ്രസിഡന്റ് ലുല ഡിസില്‍വയുടെ സര്‍ക്കാരില്‍ ഊര്‍ജമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

maria sharapovaമരിയ ഷറപ്പോവ- ഉത്തേജകമരുന്ന് വിവാദത്തെ തുടര്‍ന്ന് റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് വിലക്ക്. 

നിരോധിത ഉത്തേജക മരുന്നായ മെലഡോണിയം ഉപയോഗിച്ചതായി മരിയ തന്നെയാണ് കുറ്റസമ്മതം നടത്തിയത്.

2004-ലെ വിംബിള്‍ഡണ്‍ വിജയത്തോടെ ലോകടെന്നീസിന്റെ മുന്‍നിരയിലെത്തിയ ഷറപ്പോവ, തന്റെ കളികൊണ്ടും സൗന്ദര്യംകൊണ്ടും ലോകത്ത് അങ്ങോളമിങ്ങോളം ആരാധകരെ സൃഷ്ടിച്ചു.

 

വിട പറഞ്ഞവര്‍

jayalalithaജയലളിത - എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജെ. ജയലളിത അന്തരിച്ചു. 

75 ദിവസത്തോളം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ബാലറ്റ് സംവിധാനത്തിലൂടെ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പ്രത്യേകതയും ജയലളിതയ്ക്ക് സ്വന്തമാണ്.

 

a b bardanഎ.ബി ബര്‍ദന്‍ - സിപിഐ നേതാവ് എ.ബി ബര്‍ദന്‍ (2016 ജനുവരി 2) അന്തരിച്ചു. 

1996 ല്‍ സിപിഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2012 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ സിപിഎം നേതാവ് ഹര്‍ കിഷന്‍ സിങ് സുര്‍ജിത്തിനൊപ്പം നിര്‍ണായക പങ്ക് വഹിച്ചു.

 

kavalam narayanappanikkerകാവാലം നാരായണപ്പണിക്കര്‍- നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. 

സാക്ഷി, തിരുവാഴിത്താന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ തുടങ്ങിയവയാണ് കാവാലത്തിന്റെ പ്രശസ്ത നാടകങ്ങള്‍.

സംഗീത നാടക അക്കാദമിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

fidel castroഫിഡല്‍ കാസ്‌ട്രോ- ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് (2016 നവംബര്‍ 26)ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 

1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിദല്‍ ക്യൂബയെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കാക്കി.

ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡല്‍ കാസ്‌ട്രോ.

1959 ഫിബ്രവരി 16 മുതല്‍ 2008 ഫിബ്രവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്ട്രോ രാഷ്ട്രത്തലവനായിരുന്നത്. 

 

onv kuruppഒ.എന്‍.വി കുറുപ്പ് - കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു. 

കവിയും ഗാനരചയിതാവുമായി, അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഒ.എന്‍.വിയുടെത്‌.

ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

muhammadaliമുഹമ്മദലി- ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചു. കാഷ്യസ് ക്ലേ എന്നായിരുന്നു ആദ്യത്തെ പേര്.

തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദാലി എന്ന് പേരു മാറ്റി. 12-ാം വയസില്‍ ബോക്‌സിങ് താരമായി.

18-ാം വയസില്‍ അമേരിക്കയ്ക്കു വേണ്ടി റോം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി. മൂന്ന് ഹെവി വെയിറ്റ് കിരീടത്തിനുടമയായ ആദ്യ ബോക്‌സറെന്ന ബഹുമതിയും മുഹമ്മദലിക്കാണ്.

 

balamuralikrishnaബാലമുരളീകൃഷ്ണ- പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ എം ബാലമുരളീകൃഷ്ണ നിര്യാതനായി.

 നാനൂറോളം കീര്‍ത്തനങ്ങളുടെ രചയിതാവാണ്. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

 

kalpanaകല്‍പന-  ഹാസ്യ-സ്വഭാവ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയസാന്നിദ്ധ്യമായിരുന്ന നടി കല്‍പന അന്തരിച്ചു. 

തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം നേടിയിട്ടുണ്ട്.

തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

 

mrinalini sarabhayiമൃണാളിനി സാരാഭായി- പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി അന്തരിച്ചു. 

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായി ഭര്‍ത്താവായിരുന്നു.

പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായി, കാര്‍ത്തികേയ സാരാഭായി എന്നിവരാണ് മകള്‍. ഹൃദയത്തിന്റെ സ്വരം ആണ് ആത്മകഥ.

 

kalabhavan maniകലാഭവന്‍ മണി- നാടന്‍ പാട്ട്- മിമിക്രി- സിനിമ എന്നീ മേഖലകളിലെ സജീവസാന്നിദ്ധ്യമായിരുന്ന നടന്‍ കലാഭവന്‍ മണി അന്തരിച്ചു. 

കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്. സമുദായം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

മലയാളം, തമിഴ് ഭാഷകളില്‍ നായകനായും പ്രതിനായകനായും ഹാസ്യതാരമായും സ്വഭാവനടനായും മണി ചായമണിഞ്ഞു.