കാലം മായ്ക്കാത്ത പാട്ടുകള്‍

മലയാള നാടിനേക്കാള്‍ പഴക്കമുള്ള മലയാള ചലച്ചിത്ര ഗാനങ്ങളോട് മലയാളിക്ക് എന്നും പ്രത്യേക സനേഹമുണ്ട്. ആദ്യ മലയാള ചലച്ചിത്രമിറങ്ങി ഏറെക്കഴിഞ്ഞുമാത്രം സിനിമയില്‍ ഇടംപിടിച്ച ഗാനങ്ങള്‍ ഓരോ തലമുറയുടെയും മനസില്‍ ഇടം പിടിച്ചവയായിരുന്നു. മാറിവന്ന കാലത്തിനനുസരിച്ച് ഗാനങ്ങളിലും മാറ്റങ്ങള്‍ വന്നു. 

1948 ല്‍ പുറത്തിറങ്ങിയ നിര്‍മ്മല എന്ന ചിത്രത്തിലാണ് ആദ്യമായി പിന്നണിഗാനം അവതരിപ്പിച്ചത്. എന്നാല്‍ പി. ഭാസ്‌കരന്‍, രാമു കാര്യാട്ട്, രാഘവന്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന നീലക്കുയിലിലെ ഗാനങ്ങളാണ് മലയാളിയുടെ മനംകവര്‍ന്നത്. ആറ് പതിറ്റാണ്ടിനിപ്പുറം നമ്മുടെ ചുണ്ടില്‍ തത്തികളിക്കുന്ന ഒട്ടനവധി മലയാള ഗാനങ്ങളാണ് പിറവിയെടുത്തത്. അതില്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഗാനങ്ങളും, ഗായകരും, സംഗീത സംവിധായകരുമുണ്ട്. ആ ഗാനങ്ങളിലേക്ക് ഒരു യാത്ര നടത്താം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.