ക്രിസ്മസ് ആയാല്‍ കേക്ക് വേണം, അതു മസ്റ്റാണ്. വിപണികളില്‍ പല തരത്തിലും വര്‍ണത്തിലും രുചികളിലുമുള്ള കേക്കുകള്‍ ലഭിക്കും. എന്നാലും വീട്ടിലുണ്ടാക്കുന്ന കേക്കിന്റെ രുചി ഒന്നു വേറെ തന്നെയല്ലേ. വിപണികളില്‍ കാണുന്ന പല കേക്കുകളും നമുക്ക് വീടുകളില്‍ ഉണ്ടാക്കാന്‍ കഴിയും. അത്തരത്തില്‍ ഒന്നാണ് പൈനാപ്പിള്‍ കേക്ക്. ക്രിസ്മസ് സ്‌പെഷ്യല്‍ പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കി നോക്കിയാലോ!

ചേരുവകള്‍
പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത് ഒരു കപ്പ്
മൈദ 800 ഗ്രാം
മഞ്ഞ ഫുഡ് കളര്‍ ഒരുനുള്ള് 
ബേക്കിങ് പൗഡര്‍ ഒരുനുള്ള് 
അണ്ടിപ്പരിപ്പ് പൊട്ട് കാല്‍ കപ്പ് 
ബദാം അരിഞ്ഞത് പത്തെണ്ണം
കോഴിമുട്ട മൂന്നെണ്ണം
വെണ്ണ 400 ഗ്രാം
പഞ്ചസാര 250 ഗ്രാം
പശുവിന്‍ നെയ്യ് 50 മില്ലി 

തയ്യാറാക്കുന്നവിധം
പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത് പശുവിന്‍ നെയ്യ് ചേര്‍ത്ത് ഒരു ചെറിയ ചീനച്ചട്ടിയില്‍ വറുത്തെടുക്കുക. മൈദപ്പൊടി, ബേക്കിങ് പൗഡര്‍ എന്നിവ നന്നായി ഇളക്കി കുഴച്ചുവെക്കുക.

ശേഷം കോഴിമുട്ടയില്‍ പഞ്ചസാരയിട്ട് നന്നായി അടിച്ച് പതപ്പിക്കുക. ഇനി അതിലേക്ക് വെണ്ണ, പൈനാപ്പിള്‍ എസന്‍സ്, അണ്ടിപ്പരിപ്പ് പൊട്ട്, ബദാം അരിഞ്ഞത് എന്നിവയും വറുത്തുവെച്ച പൈനാപ്പിളും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. 
 
അടുത്തതായി ഒരു ബേക്കിങ് പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിക്കുക. ശേഷം ബേക്കിങ് തട്ട് ഓവനില്‍ വെച്ച് 170 ഡിഗ്രി ചൂടില്‍ 50 മിനിറ്റ് വേവിക്കുക. പൈനാപ്പിള്‍ കേക്ക് തയ്യാര്‍. 

pramodpurath@gmail.com