ചേര്‍ക്കേണ്ട ഇനങ്ങള്‍:

നല്ലയിനം നെല്ലിക്ക ഒരു കിലോ
പഞ്ചസാര അരകിലോ ഗ്രാം
ശര്‍ക്കര കാല്‍ കിലോഗ്രാം
തിളപ്പിച്ചു തണുപ്പിച്ച വെള്ളം രണ്ടരകപ്പ്്
കറുവപ്പട്ട ഒരിഞ്ചു നീളത്തില്‍ അഞ്ചു കഷണം
ഗ്രാമ്പു പത്തെണ്ണം

തയ്യാറാക്കുന്ന വിധം:

ശര്‍ക്കരയും പഞ്ചസാരയും ചേര്‍ത്ത് ഇളക്കിയതും നെല്ലിക്കയും ലെയറുകളായി ഭരണിയില്‍ ഇട്ടുവയ്ക്കണം. ഇതിലേക്ക് വെള്ളവും കറുവപട്ടയും ഗ്രാമ്പുവും ചേര്‍ക്കണം. ഭരണി നന്നായി അടച്ചു വയക്കുക. വായു കാടക്കാതെ നോക്കണം. 

ഒന്നരമാസത്തിനുശേഷം ഈ മിശ്രിതം അരിച്ചെടുക്കണം. ഭരണി കഴുകി വൃത്തിയായി തുടച്ചെടുത്ത ശേഷം അതില്‍ ഒഴിച്ച് നെല്ലിലോ മണ്ണിലോ കുഴിച്ചിടണം. ആവശ്യാനുസരണം പിന്നീട് ഉപയോഗിക്കാം