jackfruit365 ദിവസവും കായ്ക്കുന്ന  പ്ലാവും മാവുമെല്ലാം കര്‍ഷകരെ കാത്തിരിക്കുന്നുണ്ട്. വിദേശ ചെടികളും പഴവര്‍ഗങ്ങളും പലതരം അലങ്കാരച്ചെടികളും ഉണ്ടാവും.

മക്കാവു തത്ത, തലയില്‍ പൂവുള്ള കോക്കാറ്റൂ, സണ്‍ കോര്‍ണ്യര്‍ തുടങ്ങിയ വര്‍ണ പക്ഷികളും മൃഗങ്ങളും മേളയിലെത്തുന്നവരുടെ മനംകവരും. മാതൃഭൂമിയുമായി ചേര്‍ന്ന് അവി കള്‍ച്ചര്‍ അസോസിയേഷന്‍ ഓഫ് കേരളയാണ് 'പെറ്റ് ഷോ' സംഘടിപ്പിക്കുന്നത്.

ആഫ്രിക്ക, ആസ്‌ത്രേലിയ, സൗത്ത് അമേരിക്ക തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അലങ്കാര പക്ഷികളെ പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വ വേദിയായി മാറും ഷോ.