രാജ്യസഭാംഗമായിരിക്കെ 2001ല്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പ്രധാനമന്ത്രിയാകാനാവില്ലെന്നും മറിച്ച്, രാഷ്ട്രപതിയായി ശോഭിക്കാനാവുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. ആ ഉത്തരം 2012ല്‍ സാക്ഷാത്കരിക്കപ്പെടുന്നു

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കഠിനശ്രമം വേണം-പ്രതിഭാ പാട്ടീല്‍

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി എല്ലാവരും കഠിനപരിശ്രമം നടത്തണമെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. വിടവാങ്ങല്‍ പ്രസംഗത്തിലാണ് രാഷ്ട്രപതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശക്തി രാജ്യത്തെ ജനമനസ്സുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് രാജ്യത്തെ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയായുള്ള അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ഒട്ടേറെ പൗരന്മാരുമായും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായും ആശയവിനിമയം നടത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.

അത്യധികം സ്‌നേഹവും ബഹുമാനവും പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട് -പ്രതിഭാ പാട്ടീല്‍ അഭിപ്രായപ്പെട്ടു.


PHOTO GALLERY
VIDEO