രാജ്യസഭാംഗമായിരിക്കെ 2001ല്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പ്രധാനമന്ത്രിയാകാനാവില്ലെന്നും മറിച്ച്, രാഷ്ട്രപതിയായി ശോഭിക്കാനാവുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. ആ ഉത്തരം 2012ല്‍ സാക്ഷാത്കരിക്കപ്പെടുന്നു
ആഗ്രഹിച്ചത് രാഷ്ട്രപതിഭവനിലെ കുതിരയാകാന്‍
കീര്‍ണഹാര്‍: അനുജന്‍ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രസകരമായ ഒരോര്‍മയുടെ മധുരം നുണയുകയാണ് പ്രണബിന്റെ ചേച്ചി അന്നപൂര്‍ണ ബന്ദോപാധ്യായ.
'വര്‍ഷങ്ങള്‍ക്കുമുമ്പാണ്, അന്ന് എം.പി.യായിരുന്നു പ്രണബ്. താമസം രാഷ്ട്രപതിഭവന്റെ കുതിരലായത്തിനു നേരെയുള്ള ബംഗ്ലാവില്‍. വരാന്തയില്‍ ചായയും നുണഞ്ഞിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു. അടുത്ത ജന്മത്തിലെങ്കിലും രാഷ്ട്രപതിഭവനിലെ കുതിരയായി ജനിക്കണം, ഒരു പണിയുമെടുത്തില്ലെങ്കിലും എന്തൊക്കെ സൗകര്യമാണ് അവയ്ക്ക് ലഭിക്കുന്നത് 'ബംഗാളിലെ കീര്‍ണഹാറിലുള്ള വീട്ടിലിരുന്ന് അവര്‍ വാക്കുകള്‍ ഓര്‍ത്തെടുത്തു.
''അപ്പോള്‍ ഞാനവനോട് പറഞ്ഞു. രാഷ്ട്രപതിഭവനിലെ കുതിരയല്ല, ഒരിക്കല്‍ നീ രാഷ്ട്രപതിതന്നെയാകുമെന്ന്. അന്ന് തമാശ പറഞ്ഞത് ഇപ്പോള്‍ സത്യമായി'' -അവര്‍ പറഞ്ഞു.
''ജയിക്കുമെന്ന് അറിയാമെങ്കിലും വോട്ടെണ്ണിക്കഴിയും വരെ ടെന്‍ഷനുണ്ടായിരുന്നു. ഇപ്പോഴെനിക്ക് വളരെ സന്തോഷമുണ്ട്''.

VIDEO