| LATEST NEWS |
TODAY'S QUOTES
ARTICLE
നേട്ടങ്ങള്‍ നഷ്ടങ്ങള്‍
ഉത്തര്‍പ്രദേശ്
സോണിയാഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ റായ്ബറേലിയിലെ അഞ്ച് നിയമസഭാ സീറ്റിലും കോണ്‍ഗ്രസ്സിന് തോല്‍വി. അമേഠിയില്‍ സിറ്റിങ് കോണ്‍ഗ്രസ് എം.എല്‍.എ. അമിത സിങ് 8,760 വോട്ടിന് എസ്.പി. സ്ഥാനാര്‍ഥി ഗായത്രി പ്രസാദ് പ്രജാപതിയോട് തോറ്റു. ഫറൂഖാബാദില്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്ക്ക് തോല്‍വി. സ്വതന്ത്ര സ്ഥാനാര്‍ഥി വിജയ് സിങ്ങിന് 147 വോട്ടിന്റെ ജയം. 1991-ലെ അയോധ്യപ്രക്ഷോഭത്തിനുശേഷം ആദ്യമായി അയോധ്യമണ്ഡലം ബി.ജെ.പി.ക്ക് നഷ്ടമായി. ജയിച്ചത് സമാജ്‌വാദി പാര്‍ട്ടി.
പഞ്ചാബ്
ലംബിയില്‍ മുഖ്യ എതിരാളിയും ബന്ധുവുമായ കോണ്‍ഗ്രസ്സിലെ മഹേഷ് ഇന്ദര്‍ സിങ് ബാദലിനെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ 24,739 വോട്ടിന് തോല്‍പ്പിച്ചു. പ്രകാശ്‌സിങ് ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദല്‍ ജലാലാബാദ് സീറ്റ് നിലനിര്‍ത്തി. ഭൂരിപക്ഷം 50,289 വോട്ട് . കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് പട്യാല മണ്ഡലം നിലനിര്‍ത്തി. ശിരോമണി അകാലിദളിലെ സുര്‍ജിത് സിങ് കോഹ്‌ലിയെയാണ് 42,318 വോട്ടിന് പരാജയപ്പെടുത്തിയത്. അമരീന്ദറിന്റെ മകന്‍ രനീന്ദര്‍ സമാനയില്‍ 6,930 വോട്ടിന് തോറ്റു.
ഉത്തരാഖണ്ഡ്
കോട്ദ്വാറില്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിക്ക് തോല്‍വി. കോണ്‍ഗ്രസ്സിലെ സുരേന്ദ്ര സിങ് നേഗി ഖണ്ഡൂരിയെ 4,632 വോട്ടിന് തോല്‍പ്പിച്ചു.