ക്യാപ്ടന്‍ ലക്ഷ്മി: ആവേശകരമായ ഓര്‍മ - സ്‌പീക്കര്‍
തിരുവനന്തപുരം: മലയാളികള്‍ക്ക് ആവേശകരമായ ഓര്‍മയാണ് ക്യാപ്ടന്‍ ലക്ഷ്മിയെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുശോചന പ്രസ്താവനയില്‍ പറഞ്ഞു. പില്‍ക്കാലത്ത് ഇന്ത്യന്‍ വനിതകളുടെ ആരാധനാപാത്രമായി മാറിയ സ്വാതന്ത്ര്യസമര നായികയായിരുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കൊളോണിയല്‍ ഭരണത്തിനെതിരെ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ക്യാപ്ടന്‍ ലക്ഷ്മി നടത്തിയ പോരാട്ടം എക്കാലത്തും ഓര്‍മിക്കപ്പെടുമെന്ന് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. മന്ത്രി പി.കെ. ജയലക്ഷ്മി, മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ബിന്ദുകൃഷ്ണ എന്നിവരും അനുശോചിച്ചു.