ക്യാപ്ടന്‍ ലക്ഷ്മിയുടെ വിയോഗം കനത്തനഷ്ടം - വി.എസ്.

 

തിരുവനന്തപുരം: ക്യാപ്ടന്‍ ലക്ഷ്മിയുടെ നിര്യാണം ഇന്ത്യയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ക്യാപ്ടന്‍ ലക്ഷ്മിയുടെ സ്മരണ വരുംതലമുറകള്‍ക്ക് ആവേശം പകരുമെന്നും വി.എസ്. അഭിപ്രായപ്പെട്ടു.

ദേശീയസ്വാതന്ത്ര്യ സമരത്തിലെന്നപോലെ ആധുനിക ഇന്ത്യയുടെയും ധീരവനിതയായിരുന്നു ക്യാപ്ടന്‍ ലക്ഷ്മിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ധീരതയുടെയും ത്യാഗത്തിന്റെയും ആള്‍ രൂപമായിരുന്നു ക്യാപ്ടന്‍ ലക്ഷ്മിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എല്‍.എ., എന്‍.സി.പി. സംസ്ഥാന പ്രസിഡന്‍റ് ടി. പി. പീതാംബരന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ്സ് (എസ്) സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡി.വൈ.എഫ്. ഐ സംസ്ഥാന പ്രസിഡന്‍റ് എം. സ്വരാജ്, സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ., എ. സമ്പത്ത് എം.പി., ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്‍റ് ടി. എന്‍. സീമ എം.പി., സെക്രട്ടറി കെ.കെ. ശൈലജടീച്ചര്‍, ആള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ. വി. റാംമോഹന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

VIDEO
PHOTO GALLERY