കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലയാളികള്‍ക്കുള്ള ഓണസമ്മാനമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

അഴിമതിക്കാരുടെ എക്കാലത്തേയും പേടിസ്വപ്നമായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മലയാളികള്‍ക്ക് മോദിയുടെ ഓണസമ്മാനം. അഴിമതിക്കാരുടെ എക്കാലത്തേയും പേടിസ്വപ്നമായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം. മോദി മന്ത്രിസഭയില്‍ അംഗമാകുന്ന കണ്ണന്താനത്തിന് ഭാവുകങ്ങള്‍.