മനുഷ്യന്റെ ജനനം

ഡോ. ഹുസൈന്‍ രണ്ടത്താണി വൗമൈശിൃമിറമവേമിശ3@ഴാമശഹ.രീാ

 

'നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളെന്തുകൊണ്ടാണ് അത് സത്യമായി അംഗീകരിക്കാത്തത്? നിങ്ങള്‍ സ്രവിക്കുന്ന ബീജത്തെ സംബന്ധിച്ച് ആലോചിച്ചുവോ? നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമാണോ സൃഷ്ടിക്കുന്നത്?' (56/ 57-59)

സ്വന്തം സൃഷ്ടിപ്പിന്റെ രഹസ്യത്തെക്കുറിച്ച് അന്വേഷിച്ച് ദൈവത്തിന്റെ പൊരുളറിയാനാണ് ഈ വചനത്തിലൂടെ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ഇക്കാര്യം പലതവണ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്. മനുഷ്യസൃഷ്ടിപ്പിന്റെ രഹസ്യങ്ങളുടെ ശാസ്ത്രം അറിയുമ്പോള്‍ അല്ലാഹുവിന്റെ മഹാശക്തി മനുഷ്യന് ബോധ്യമാവും.

സൃഷ്ടിരഹസ്യത്തെക്കുറിച്ച് പല വിവരങ്ങളും ഖുര്‍ആന്‍ നല്കുന്നു. മനുഷ്യന്റെ സൃഷ്ടിപ്പിന് പുരുഷന്‍ സ്രവിക്കുന്ന മുഴുവന്‍ ബീജത്തിന്റെയും ആവശ്യമില്ല. (അവന്‍ തെറിച്ച് വീണ ബീജത്തിന്റെ ഒരു തുള്ളി മാത്രമായിരുന്നില്ലേ? 75/ 37). ശരാശരി 250 മില്യണ്‍ ബീജാണുക്കളേയാണ് പുരുഷന്‍ ഒരു സമയത്ത് പുറത്ത് വിടുന്നത്. ഇവ സ്ത്രീയുടെ ശരീരത്തില്‍ അഞ്ചു മിനിറ്റോളം സഞ്ചരിച്ചാണ് അണ്ഡത്തിനടുത്തെത്തുന്നത്. ആയിരത്തോളം ബീജങ്ങള്‍ക്കേ അണ്ഡത്തിന്റെ സമീപത്തെത്താന്‍ സാധിക്കൂ. എന്നാല്‍ ഒരു ബീജാണുവിനെ മാത്രമേ അണ്ഡം സ്വീകരിക്കുകയുള്ളൂ. ആ ഒരു ബീജം മാത്രമേ സൃഷ്ടിപ്പില്‍ ഭാഗഭക്കാകുന്നുള്ളു.

ബീജം ഒരു മിശ്രിതമാണെന്നും അതിന്റെ സത്തയാണ് സൃഷ്ടിപ്പിന് ഉപയോഗപ്പെടുത്തുന്നതെന്നും ഖുര്‍ആന്‍ പറയുന്നു. 'അവന്റെ വംശപരമ്പരയെ നിസ്സാരമായ ഒരു ദ്രാവകത്തില്‍ നിന്നുണ്ടാക്കി.' (32/ 8). കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് പുരുഷബീജമാണെന്നും ഖുര്‍ആന്‍. 'ആണിനേയും പെണ്ണിനേയും സൃഷ്ടിക്കപ്പെടുന്നത് ഗര്‍ഭാശയത്തില്‍ സ്രവിക്കപ്പെടുന്ന ബീജത്തില്‍ നിന്നാണ്' (53/ 45-46). പുരുഷബീജത്തിലെ സെല്ലുകളാണ് കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്. സ്ത്രീക്ക് അതില്‍ ഒരു റോളുമില്ല. പുരുഷബീജത്തിലെ എക്‌സ് വൈ ക്രോമസോമുകളാണത്രേ ശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്നത്. 'എക്‌സ്' സ്ത്രീലിംഗത്തേയും 'വൈ' പുരുഷലിംഗത്തേയും സൂചിപ്പിക്കുന്നു. സ്ത്രീകളുടെ അണ്ഡത്തിലുള്ളത് രണ്ടും 'എക്‌സ്' ക്രോമസോമുകളാണ്. സ്ത്രീയുടെ 'എക്‌സ്' ക്രോമസോമിനോട് പുരുഷന്റെ 'വൈ' യോജിച്ചാല്‍ കുട്ടി ആണും 'എക്‌സ്' യോജിച്ചാല്‍ കുട്ടി പെണ്ണും ആയിത്തീരും. അപ്പോള്‍ കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് പുരുഷന്റെ ബീജമാണ്. സ്ത്രീയുടേതല്ല. പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിക്കുമ്പോള്‍ എക കോശത്തിലുള്ള ഭ്രൂണം ജനിക്കുകയായി. അത് നിരന്തരം വിഭജിച്ച് ഒരു മാംസക്കഷണമാവുന്നു ഇതാണ് യഥാര്‍ഥ ഭ്രൂണം. ഭ്രൂണം ഗര്‍ഭാശയത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നു. ഭിത്തി വഴിയാണ് ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പദാര്‍ഥങ്ങള്‍ ലഭിക്കുന്നത്. ഈ ഭ്രൂണത്തെ അലഖ് (96/ 2)എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. രക്തം കുടിക്കാന്‍ വേണ്ടി ശരീരത്തോട് ഒട്ടിപ്പിടിച്ച അട്ട യെപ്പോലുള്ള വസ്തു എന്നാണ് പദത്തിന്റെ വിശദീകരണം. 'അവനെ ഒട്ടിപ്പിടിക്കുന്ന വസ്തുവില്‍ നിന്ന് സൃഷ്ടിച്ചു' (96/ 2). 'അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജ കണത്തില്‍ നിന്ന്. പിന്നെ ഒട്ടിപ്പിടിച്ച മാംസപിണ്ഡത്തില്‍ നിന്ന്. തുടര്‍ന്ന് ശിശുവായ നിന്നെ പുറത്തുകൊണ്ടുവരുന്നു.' (40/ 67).

SocialTwist Tell-a-Friend