ആരാധനയിലെ മിതത്വം
ഇ.കെ.എം. പന്നൂര്‍
നബിതിരുമേനി അരുളി: നിങ്ങള്‍ എളുപ്പമാക്കുക. പ്രയാസപ്പെടുത്താതിരിക്കുക. നിങ്ങള്‍ സമാധാന മുണ്ടാക്കുക, വെറുപ്പിക്കാതിരിക്കുക.
(ബുഖാരി, മുസ്‌ലിം)
മതകര്‍മം സ്വയം അനുഷ്ഠിക്കുമ്പോഴും മറ്റുള്ളവരെ അതിന്ന് ഉപദേശിക്കുമ്പോഴും മിതത്വം ആവശ്യമാണ്. രാത്രി മുഴുവനും നമസ്‌കരിക്കുമെന്നും വര്‍ഷം മുഴുവന്‍ നോമ്പെടുക്കുമെന്നും പ്രതിജ്ഞ ചെയ്തവരെ പ്രവാചകന്‍ അതില്‍നിന്ന് പിന്തിരിപ്പിച്ചു. കഅ്ബയിലേക്ക് നടന്നുപോകാന്‍ നേര്‍ച്ചയാക്കിയവനോട് വാഹനപ്പുറത്തുകയറി പോകാന്‍ ഉപദേശിച്ചു. അല്ലാഹു നിങ്ങളുടെ ആത്മപീഡനം ഇഷ്ടപ്പെടുന്നില്ലെന്ന് പഠിപ്പിക്കുകയായിരുന്നു നബി തിരുമേനി.
ഒരാളോടും അവന്റെ കഴിവില്‍പ്പെടാത്ത കാര്യം ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുകയില്ല എന്ന ഖുര്‍ആന്‍ സൂക്തം പ്രവാചകന്‍ ജീവിതംകൊണ്ട് പരിചയപ്പെടുത്തിയതായി കാണാം. അല്ലാഹു നല്‍കിയ ഇളവുകള്‍ ഉപയോഗപ്പെടുത്തുവാന്‍ അവിടുന്ന് ഉപദേശിക്കുമായിരുന്നു. വന്‍ നഗരത്തിലെ പള്ളികളില്‍ ഇമാം നീണ്ട ഖുര്‍ആന്‍ പാരായണത്തോടെ നമസ്‌കരിക്കുന്നത് അദ്ദേഹത്തിന്ന് ഭൂഷണമല്ല. യാത്രക്കാരും കച്ചവടക്കാരും ഓഫീസ് ജീവനക്കാരുമെല്ലാമുണ്ടാകുമ്പോള്‍ ഇമാം നമസ്‌കാരം നീട്ടുന്നത് പ്രയാസപ്പെടുത്തല്‍ തന്നെയാണ്. അങ്ങനെ ചെയ്ത ഒരു ഇമാമിനെ പ്രവാചകന്‍ ശക്തമായ ഭാഷയില്‍ ശാസിച്ചിട്ടുണ്ട്. വ്രതം അതിപ്രധാനമായ ഒരു കര്‍മ്മമായിരുന്നിട്ടുകൂടി രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇളവുകൊടുക്കുകയാണല്ലോ ഖുര്‍ആന്‍ ചെയ്തത്. ഭാര്യയോടൊപ്പം കിടക്ക പങ്കുവെക്കാതെ നേരം പുലരുവോളം നമസ്‌കരിച്ചവനോടുള്ള ഉപദേശം നിന്റെ കണ്ണുകളോട് നിനക്കു ബാധ്യതയുണ്ട്, നിന്റെ ഭാര്യയോടും ബാധ്യതയുണ്ട് എന്നായിരുന്നു. ഇസ്‌ലാം പ്രകൃതിക്കിണങ്ങുന്ന മതമാണ്.