കൊളംബോ: തെക്കുപടിഞ്ഞാറന്‍ ശ്രീലങ്കയില്‍ ജയില്‍ ബസ്സിനുനേരേ അഞ്ജാതര്‍ നടത്തിയ ആക്രമണത്തില്‍ അധോലോക നേതാവടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. കലുതാര ജയിലില്‍ നിന്ന് കുറ്റവാളികളുമായി മജിസ്‌ട്രേറ്റ് കോടതിയിലേക്കുപോയ ബസിനുനേരേ നാഖ ജങ്ഷനില്‍െവച്ച് ഒരു സംഘം ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് പ്രിയാന്ത ജയകൊടി പറഞ്ഞു.

അധോലോക നേതാവ് അരുണ ദമിത്ത ഉദയങ്ക ഏലിയാസ് സമയാനാണ് കൊല്ലപ്പെട്ടത്. രണ്ട് ജയില്‍ ഉദ്യോഗസ്ഥരും മരിച്ചവരില്‍പ്പെടുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്.