സോള്‍: മലിനീകരണനിയമം ലംഘിച്ച മെഴ്‌സി!ഡസ് ബെന്‍സ്, ബി.എം.ഡബ്ല്യു., പോര്‍ഷെ എന്നീ വാഹന കമ്പനികള്‍ക്ക് ദക്ഷിണ കൊറിയ കനത്തപിഴ ചുമത്തി. മൂന്നു കമ്പനികള്‍ക്കും കൂടി 6.3 കോടി ഡോളറാണ് (409 കോടി രൂപ) പിഴ ചുമത്തിയതെന്ന് ദക്ഷിണ കൊറിയന്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ബി.എം.ഡബ്ല്യു.വിനാണ് ഏറ്റവും കൂടുതല്‍ പിഴയിട്ടിത്; 5.4 കോടി ഡോളര്‍ (325 കോടി രൂപ). 2012-നും 2015-നുമിടയില്‍ 28 മോഡലുകളുടെ 80,000-ത്തിലധികം കാറുകള്‍ പുകപരിശോധനയുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ ചമച്ചെന്നതാണ് കാരണം. അംഗീകാരമില്ലാത്ത, മലിനീകരണനിയന്ത്രണ ഉപകരണങ്ങള്‍ ഘടിപ്പിച്ച എണ്ണായിരത്തോളം കാറുകള്‍ 2013-നും 2016-നുമിടയില്‍ ബി.എം.ഡബ്ല്യു. ഇറക്കുമതി ചെയ്ത് വിറ്റതായും മന്ത്രാലയം പറയുന്നു.BMW

2011-നും 2016-നുമിടയില്‍ ഇത്തരത്തില്‍ അനുമതിയില്ലാത്ത ഭാഗങ്ങളുപയോഗിച്ച 8,246 വാഹനങ്ങള്‍ വിറ്റ മെഴ്‌സിഡസിന് 25 ലക്ഷം ഡോളറും 787 കാറുകള്‍ വിറ്റ പോര്‍ഷെയ്ക്ക് 70 ലക്ഷം ഡോളറുമാണ്.