ലണ്ടന്‍: സമാധാന നൊബേലിന് അര്‍ഹയായ മലാല യൂസുഫ്‌സായി വെള്ളിയാഴ്ച ട്വിറ്ററിലെത്തി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദിനത്തിലാണ് മലാല ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്.

'ഇന്ന് എന്റെ സ്‌കൂളിലെ അവസാനദിനം. ട്വിറ്ററിലെ ആദ്യദിനം' എന്നതായിരുന്നു ആദ്യ ട്വീറ്റ്. മലാലയുടെ ആദ്യ ട്വീറ്റ് നാലുലക്ഷത്തോളം പേര്‍ പങ്കുവെച്ചു. രണ്ടുകോടിയോളം പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശപ്പോരാളിയാണ് പത്തൊമ്പതുകാരിയായ മലാല. ഇതിന്റെ പേരില്‍ 2012-ല്‍ മലാലയ്ക്കുനേരെ താലിബാന്റെ ആക്രമണമുണ്ടായി. ഇതോടെയാണ് മലാലയും അവരുടെ പോരാട്ടവും ലോകശ്രദ്ധനേടിയത്.